Monday, July 18, 2016

കവിത: "വെറുതെ ഒരു വാക്ക് "

കവിത: "വെറുതെ ഒരു വാക്ക് "

ഒരു വാക്ക്,
വാക്കിനായ്‌ കാത്തിരിക്കുന്നവര്

ഒരു നോട്ടം,
നോട്ടത്തിനായ് കാത്തിരിക്കുന്നവര്‍

വാക്ക് പലര്‍ക്കും പുതു ജീവിതം
വാക്ക് ചിലപ്പോള്‍ ചിലര്‍ക്ക് പ്രതീക്ഷ
ചിരകാലമായ് വാക്കെനിക്കു മരണം

ഒരു നോട്ടത്തിലൊരു പുഞ്ചിരി, പിന്നെ,
ഒരു വാക്ക് ഒരു മഹാ സൗഹൃദ തുടക്കം
ഒരു വാക്കിന്‍ പിഴ, ഒടുങ്ങാത്ത ശിക്ഷ?

വിട പറയുമ്പോള്‍ ഉമ്മറത്തിണ്ണയില്‍,
പിന്‍ വിളിക്കായ് ഒരു കടം പോലെ,
പെറ്റമ്മ തന്‍ സ്നേഹ ചുംബനം, വാക്ക്

പ്രണയ വിവശം വാതില്‍ പാതി ചാരി‍,‍
പടിയിറങ്ങവേ പ്രിയതമ യോടൊരിക്കലും,
പറയാതെയുള്ളിലോതുങ്ങും നൊമ്പരം വാക്ക്,

വാക്ക് നിന്‍ നോട്ടത്തിലൊരു മഹാ മൌനം!
വാക്കിന്‍, നോട്ടത്തിന്‍, പൊരുള്‍ തേടി
ഒരു വാക്കിനായ്‌, ഒരു നോട്ടത്തിനായ്
ഒരു സൗഹൃദ ത്തിനായ്, ഒരു മഹാ യജ്ഞം!

ബാപ്പു തേഞ്ഞിപ്പലം