Tuesday, May 6, 2014

ജീവിതം മുറിഞ്ഞവന്റെ നൊമ്പരം :-

ഒരിക്കലും
ഒരായുസ്സിലിനി
വരാനാരുമില്ലെന്നുറപ്പിച്ചു
തിരിച്ചുപോക്കിന്റെ യാത്ര
പാതി വഴിയില്‍ നീ
മുറിച്ചു കളഞ്ഞില്ലേ ....?

നീയറിയുക
നിന്‍റെയേകാന്ത മാത്രയില്‍
നീ കൂട്ടിയ നിറക്കൂട്ടുകളൊക്കെയും
എന്റെയാകാശ ചെരുവിലിന്നു
നിറം പകരാതെ പോയ
മഴവില്‍ സപ്ത വര്‍ണ്ണങ്ങള്‍ മാത്രം  

ഒരിക്കലും വരാത്ത എന്ന പദ പ്രയോഗം തന്നെ അത്രമേല്‍ കാത്തിരുന്ന ഒരാളുടെ നിലവിളികളാണ് .  കാത്തിരുന്നു മടുത്തവര്‍ക്കേ ജീവിതത്തിന്‍റെ വിലയറിയൂ .  ഞാന്‍ മാത്രമല്ല , നീ കൂടി ചേര്‍ന്നതാണ് ഈ ലോകമെന്നു ബാപ്പു ഉറക്കെ വിളിച്ചു പറയാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ് .  സ്നേഹ ശൂന്യതയാണ് പുതിയ ലോകത്തിന്‍റെ വലിയ ദാരിദ്ര്യം .  പ്രണയം പോലും സമ്പത്തിന്റെയും ജാതിയുടെയും ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു ...!!!

കവിതാ സമാഹാരം : പോക്കുവെയില്‍
അവതാരിക : പി . ആര്‍ . രതീഷ്‌

കുറിപ്പ് : എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....