Tuesday, May 27, 2014

ഒരു വേനല്‍ക്കാല എന്‍. എസ്. എസ്. ക്യാമ്പ് ഓര്‍മ്മകള്‍ ....!!!

ഒരു വേനല്‍ക്കാല എന്‍. എസ്. എസ്. ക്യാമ്പ് ഓര്‍മ്മകള്‍ ....!!!

പി എസ് എം ഓ കോളേജില്‍ അബു പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുന്ന കാലം.  കോളേജില്‍ അബുവിനെയറിയുന്ന സീനിയറായിട്ടുള്ള ഏട്ടന്മാര്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷത്തിനും, ഡിഗ്രി ഒന്നാം വര്‍ഷത്തിനും കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു .

സ്കൂളുകളിലും മദ്രസകളിലും ഗ്രാമത്തിലെ ക്ളബ് വാര്‍ഷിക കലാ പരിപാടികളിലും ചില ചില്ലറ കവിതാ പാരായണവും പാട്ടും പാടി നടന്നിരുന്ന കാലം.  എന്നു പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല "പദ്യം ചൊല്ലല്‍" "പാട്ടിനു മൂളല്‍" എന്നൊക്കെയായിരുന്നു കൂട്ടുകാര്‍ അബുവിനെ വിശേഷിപ്പിച്ചിരുന്നത് . പിന്നെ ആകാശ വാണിയില്‍ നിന്നും കേട്ടു പഠിച്ച ലളിത ഗാനങ്ങളുടെ പല്ലവി പാടി ഹീറോ ആയി നടക്കുന്ന കാലമായതിനാല്‍ അബുവിന്‍റെ സീനിയറായിരുന്ന ഏട്ടന്മാര്‍ അബുവിനെ നോട്ടമിട്ടിരുന്നു .  ആകാശവാണിയില്‍ അക്കാലങ്ങളില്‍ അതിരാവിലെ ലളിത ഗാനം ചൊല്ലി പഠിപ്പിക്കുന്ന പരിപാടിയുണ്ടായിരുന്നു .

എന്‍. എസ്. എസ്. നു വോളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ രണ്ടാം വര്‍ഷത്തിനു പഠിക്കുന്ന അബുവിനെ അറിയുന്ന ചില "ചേട്ടന്മാര്‍" അബുവിനെ  അവരുടെ ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷന് പരിചയപ്പെടുത്തി.  കഴിഞ്ഞ വര്‍ഷത്തെ മികച്ച സേവനത്തിനു ബെസ്റ്റ് വോളണ്ടീയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ആളാണ് കേട്ടോ  പത്മാക്ഷന്‍.  പാരിതോഷികമായി വര്‍ഷപ്പരീക്ഷക്ക് പത്തു മാര്‍ക്കും കോളേജ് മാഗസിനില്‍ ഫോട്ടോയും വന്നിട്ടുണ്ട്.

മാഗസിനില്‍ ഫോട്ടോ വന്നതു കൊണ്ട് തന്നെ പെണ്‍കുട്ടികള്‍ക്കിടയില്‍ പത്മാക്ഷന്‍ അറിയപ്പെടുന്ന ച്ചുല്ലനായിരുന്നു. അതിന്റെ ഗമയും അഹങ്കാരവും ഒക്കെ പത്മാക്ഷനുണ്ട് എന്നു സംസാരത്തില്‍ അബുവിന് പരിചയപ്പെടുത്തുന്നതിന്നിടയില്‍ മനസ്സിലായി.  അങ്ങിനെ അബുവിനെയും അവരുടെ ഗ്രൂപ്പില്‍ കൂട്ടി. അബുവിന് അവര്‍ അവക്കിടയിലെ "കവി" അല്ല അവരുടെ ഭാഷയില്‍ "കപി"യെന്നുള്ള ചെല്ലപ്പെരും ഇട്ടു പട്ടം ചാര്‍ത്തി.

അങ്ങിനെയിരിക്കെ ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷന്‍ ഞായറാഴ്ചകളില്‍ ഉച്ചവരെ കോളേജ് അങ്കണത്തില്‍ പരിപാലനം നടത്തിയിരുന്ന കൂട്ടുകാര്‍ക്ക്, കോളേജ് എന്‍ എസ് എസ് ഫണ്ടില്‍ നിന്നും വിഹിതം വാങ്ങി വിതരണം ചെയ്യാറുണ്ട് . ചായയ്ക്കും ചോറിനും കാശും പിന്നെ കുളിക്കാനും അലക്കാനും സോപ്പും അവരവരുടെ വിഹിതം വെച്ച് പത്മാക്ഷന്‍ വാങ്ങുമായിരുന്നെങ്കിലും ആര്‍ക്കും അവരവരുടെ വിഹിതം കൃത്യമായി നല്‍കിയിരുന്നില്ല.  തീര്‍ത്തും ഒരു ലീഡറിനു വേണ്ട ഗുണ ഗാനങ്ങളൊക്കെ പത്മാക്ഷനുണ്ടായിരുന്നു. മട്ടുള്ളവരെപ്പോലെത്തന്നെ അബുവും അതൊട്ട്‌ കാര്യമാക്കിയിരുന്നുമില്ല .

അങ്ങിനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം ഉച്ചയോടനുബന്ധിച്ചു ഗ്രൂപോന്റെ സേവനം പരിശോധിക്കുന്നതിന് വെളുത്ത സുന്ദരനായ നീണ്ട മൂക്കും, മുഖത്ത് കണ്ണടയും വെയ്ക്കുമായിരുന്ന മഹ്മൂദ് സാര്‍ ദൂരെ നിന്നും വരുന്നത് കണ്ടു പത്മാക്ഷന്‍ എല്ലാവരെയും പതിവു പോലെ ഉശാരാവാന്‍ ഉണര്‍ത്തി. പാവം അബു അതത്ര കാര്യമാക്കിയിരുന്നില്ല. മാത്രമല്ല അബുവിന് പത്തുമാര്‍ക്കും കോളേജ് പത്രത്തില്‍ വരുന്ന ഫോട്ടോയിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല. ജോലി ചെയ്യാന്‍ മടിയാനായിരുന്ന അബു നാടന്‍ പാട്ടുകളില്‍ ഇത്തിരി തെറികൂട്ടി ഈണത്തില്‍ പാടും ഒപ്പം പൊട്ടന്‍ കവിതയും ചൊല്ലി ഗ്രൂപ്പിലെ പത്തോളം വരുന്ന അംഗങ്ങളെ കയ്യിലെടുത്തിരുന്നു.  അബുവിന്‍റെ പ്രധാന ജോലിയെന്തെന്നു ചോദിച്ചാല്‍ ഇത്യാദി കാര്യങ്ങള്‍ ഒപ്പിച്ചു കൂടുകാരെ രസിപ്പിച്ചു തക്കത്തില്‍ സമയമൊപ്പിച്ചു തടി സലാമാത്താക്കലായിരുന്നു അബുവിന്‍റെ മുഖ്യ കലാ വിരുതു.

മഹ്മൂദ് സാര്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ഗ്രൂപുകളെ പരിശോദിച്ചു പയ്യെ ഞങ്ങളുടെ അടുത്തുമെത്തി .  അടുത്തെത്തിയപ്പോഴേയ്ക്കും അബു ബക്കറ്റില്‍ കുടിക്കാന്‍ വച്ചിരുന്ന വെള്ളം മണ്ണില്‍ ഒഴിച്ച് ആ ചെളി മേലാസകലം വാരിത്തേച്ചു .  എന്നിട്ട് കൈക്കൊട്ടെടുത്തു (മണ്‍ വെട്ടി) കിളക്കാന്‍ തുടങ്ങി.    കഷ്ടകാലത്തിന് മഹ്മൂദ് സാര്‍ അബുവിന്‍റെ ചൊപ്പടി വിദ്യ കണ്ടു .  അദ്ദേഹം ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷനെ വിളിച്ചു ശകാരിച്ചു .  എന്നിട്ട് അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന നോട്ടുപുസ്തകത്തില്‍ ചുവന്ന മഷിയില്‍ എന്തോ കുറിച്ചിട്ടു.

പത്മാക്ഷന് അബുവിനോട് വല്ലാത്ത ദേഷ്യം വന്നു .  ദേഷ്യത്തില്‍ കൊള്ളാവുന്ന നല്ല സാഹിത്യ ഭാഷയില്‍ അബുവിനെ ശകാരിച്ചു.  കൂട്ടത്തില്‍ കുറെ പേര്‍ രണ്ടു പക്ഷവും കൂടി. മറ്റൊന്നുകൊണ്ടുമല്ല പത്മാക്ഷന് വിഷമം.  കഴിഞ്ഞ വര്‍ഷം ബെസ്റ്റ് വളണ്ടീയര്‍ ആയ പത്മാക്ഷന് ഇക്കൊല്ലം ബെസ്റ്റ് ഗ്രൂപ്പ് വാങ്ങണം , പഠിത്തത്തില്‍ മോശമായിരുന്ന പത്മാക്ഷന് മോശമായ വിഷയത്തില്‍ കരകയറാന്‍ ഗ്രേസ് മാര്‍ക്കായി പത്തു മാര്‍ക്ക് കിട്ടണം.  മാഗസിനില്‍ ഫോട്ടോ വരുത്തി പെണ്‍കുട്ടികള്‍ക്കിടയില്‍ ഒന്നും കൂടി പ്രശസ്താനാവണം.

ഇവിടെ പത്മാക്ഷന്റെ ചിരകാല മോഹാഭിലാഷത്തിനു അബു കാരണം നിഴല്‍ വീണിരിക്കുന്നു. അങ്ങിനെയിരിക്കെ സമയം ഉച്ചയായി .  ഇരുനൂറോളം വരുന്ന എന്‍ എസ് എസ് വളണ്ടീര്‍മാരില്‍ കുറച്ചു മാത്രം വരുന്ന പെണ്‍കുട്ടികള്‍ അവരുടെ വീട്ടിലേയ്ക്ക് പോവാറാണ്  പതിവ് .  ആണ്‍കുട്ടികള്‍  കോളെജിനു പിറകു വശത്തു കൂടി ഒഴുകുന്ന പുഴയില്‍ പോയി കുളിച്ചു ഹോട്ടലില്‍ കയറി ഊണും കഴിച്ചേ മടങ്ങൂ .  ഞങ്ങള്‍ എല്ലാവരും പുഴയിലേയ്ക്ക് നടന്നു .

അന്നേ ദിവസം പുഴയില്‍ ഇരുവശവും ധാരാളം ആളുകള്‍ കുളിക്കുന്നുണ്ട് , അക്കൂട്ടത്തില്‍ വല വീശിയും, ചൂണ്ടയിട്ടും മീന്‍ പിടിക്കുന്നവരുണ്ട് . പുഴയില്‍ മറ്റൊരു തീരത്ത് മുങ്ങാം കുഴിയിട്ട് പൂഴി വാരി തോണിയില്‍ (വള്ളം) നിറയ്ക്കുന്നവരുണ്ട് .  അക്കരെ പുഴക്കരയില്‍ ലോറിയില്‍ പൂഴി ലോഡ് ചെയ്യുന്നവരുണ്ട് . അങ്ങ് പുഴയൊഴുകും വഴിയില്‍ വിദൂരതതയില്‍ പുഴക്കരയിലെ അംഗനമാര്‍ അലക്കുന്നുണ്ട് .

വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ പാതി മദ്ധ്യേ പലയിടങ്ങളിലും അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നുള്ളൂ .  എല്ലാവരും പുഴയില്‍ അര്‍ദ്ധനാരീശ്വരന്മാരായി പുഴയോരത്തുള്ള മരച്ചില്ലയില്‍ നിന്നും, കരയില്‍ അലക്കനുപയോഗിച്ച്ചിരുന്ന കരിങ്കല്ലിന്‍ മുകളില്‍ നിന്നും പുഴയില്‍ ചാടി. ചിലര്‍ മുങ്ങാംകുഴിയിട്ടു കളിച്ചു .  ചിലര്‍ മുങ്ങിപോന്തുന്നതില്‍ ദീര്‍ഘ സമയം ആരെന്നു എണ്ണിക്കളിച്ചു .  അങ്ങിനെ പാട്ടും കൂത്തും കവിതയും തമാശയും ഇരുന്നൂറോളം വരുന്ന കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു കൊണ്ടിരുന്നു . മിക്ക ദിവസങ്ങളിലും എല്ലാവരുടെയും സാവൂന്‍ (സോപ്പ്) വിഹിതം പത്മാക്ഷന്‍ മുക്കാറാണ് പതിവ് . പതിവ് പോലെ അന്നും അബുവിന്  അവന്‍റെ വിഹിതമായ സോപ്പ് കഷ്ണം പത്മാക്ഷന്‍ കൊടുത്തില്ല.

മാത്രമല്ല, പുഴയില്‍ പാതി നഗ്നനായി നീന്തുന്ന അബുവിനെ നോക്കി പത്മാക്ഷന്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു:

"ഇന്ന് നമ്മുടെ കവിക്ക് തോര്‍ത്താന്‍ തോര്‍ത്തു ആരും കൊടുക്കരുത് ,  കവി നമ്മുടെ ഇക്കൊല്ലത്തെ "ബെസ്റ്റ് ഗ്രൂപ്പ്" മോഹമാണ് തച്ച്ചുടച്ചിരിക്കുന്നത് . കവി എങ്ങിനെ കുളിച്ചു കയറുമെന്ന് നമുക്ക് നോക്കാം "

അബു ഇന്നത്തെപ്പോലെ തന്നെ അന്നും തോര്‍ത്തു കൊണ്ടു വന്നിട്ടുണ്ടായിരുന്നില്ല. യാത്രയില്‍ അതൊരു അധികപറ്റായി അബുവിന്  അനുഭവപ്പെട്ടിരുന്നു .  മാത്രമല്ല ഉച്ചകഴിഞ്ഞ് നഗരത്തില്‍ മാറ്റിനി ഷോ കാണാന്‍ പോവുന്നതിനും നാട്ടുകൂട്ടത്തിലും കവലയിലും കവിയരങ്ങിനു പങ്കെടുക്കുന്നതിന്നും മറ്റും തോര്‍ത്തു ഒരു തടസ്സമായിരുന്നു . തല്ക്കലത്തെയ്ക്ക് ആരുടെതെങ്കിലും തോര്‍ത്ത്  കടം വാങ്ങി തോര്‍ത്തി ഒരു വായനാ പുസ്തകം മാത്രം കായ്യിലേന്തിയുള്ള യാത്ര. അങ്ങിനെയായിരുന്നു അബുവിന്‍റെ പതിവ് പല്ലവി .

പത്മാക്ഷന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ അബു അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു .  അബുവിന്നുള്ളിലെ വിപ്ളവം തിളച്ചു . പുഴയില്‍ നിന്നും "അര്‍ദ്ധ"നഗ്നനായി നഗ്നത ഇരു കൈകള്‍ കൊണ്ട് പൊത്തിസോപ്പ് വെച്ച അലക്കു കല്ലിനുമുകളില്‍ കയറി നിന്നു .  ഒരു കൈ കൊണ്ട് അവിടെയുണ്ടായിരുന്ന സോപ്പെടുത്തു ദേഹാസകലം പതപ്പിച്ചു.  കുട്ടികള്‍ ആര്‍ത്തു വിളിച്ചു. കൂവോട് കൂവ്.  ആദ്യം സോപ്പ് തേയ്ച്ചു കുളിക്കണ്ടയോ , എന്നിട്ടല്ലേ തോര്‍ത്ത് .  എന്ന്നയിരുന്നു അബുവിന്‍റെ പക്ഷം .

അതു കണ്ടു അക്കരെ നിന്നും ആളുകള്‍ കൂവി . വള്ളക്കാര്‍ ഒച്ചയിട്ടു . അപ്പോഴേയ്ക്കും ഞൊടിയില്‍ അബു വീണ്ടും പുഴയില്‍ ചാടി .  അതികസമയം കഴിഞ്ഞില്ല പൂഴിലോറിക്കാര്‍ പുഴയിലൂടെ പാറക്കെട്ടുകള്‍ ഉള്ള ഭാഗത്തൂടെ വെള്ളം കുറഞ്ഞ വഴിയില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നടന്നു വരുന്നു .  ആദ്യം അവര്‍ എന്തിനാ വരുന്നത് എന്നു ഞങ്ങള്‍ക്കറിയില്ലായിരുനു . അവര്‍ അടുത്തെത്തിക്കഴിഞ്ഞു .അപ്പോഴാണ്‌ മനസ്സിലായത്‌ അവരുടെ സദുദ്ദേശം .

"ആരെടാ ഇവിടെ ഉടുമുണ്ടില്ലാതെ കയറി നിന്നത് .  അപ്പുറത്ത് പെണ്ണുങ്ങള്‍ അലക്കുന്നത് കണ്ടില്ലേ ?  എവിടെടാ അവന്‍" ?

സംഗതിയുടെ ഗുട്ടന്‍സ് മനസ്സിലായ മാത്രയില്‍ പതമാക്ഷന്‍ അബുവിന് തോര്‍ത്തിട്ടു കൊടുത്തു.  അബുവിനോട് വേഗം തോര്‍ത്തി എത്രയും വേഗം മുങ്ങാന്‍ താക്കീതും നല്‍കി.  അബു പെട്ടെന്ന് മുണ്ടുടുത്ത് കരയില്‍ കയറി അഴിച്ചു വച്ച പാന്‍റ്സും ഷര്‍ട്ടും എടുത്ത് മുങ്ങി .  അവര്‍ അടുത്തെത്തി , പുഴയില്‍ ഇരുനൂറോളം കുട്ടികള്‍ കുളിക്കുന്നു , നോക്കുമ്പോള്‍ ഏതാണ്ട് എല്ലാവരും ഒരേപോലെ ,

"ആര് ? ഏതു കുട്ടി" ? എന്നു അവരോടു പത്മാക്ഷന്‍ തര്‍ക്കുത്തരം പറഞ്ഞു .  "ഇവിടെ നിങ്ങളെ നാട്ടുകാരന്‍ ഒരു കുട്ടിയുണ്ടായിരുന്നു . അവന്‍ നിങ്ങള്‍ വരുന്നത് കണ്ട പാടെ ഇതാ ഈ വഴി ഓടി"  ബഹുമാനം കൊണ്ട് പറയാ, ഏട്ടാ, ഇനി ഞങ്ങളില്‍ ഒന്നിനെ തൊട്ടാല്‍ ഏട്ടന്മാര് വന്ന വഴി തിരിച്ചു പോവില്ലാട്ടോ" .  "വെറുതെ തെനീച്ചക്കൂടിനു കല്ലെറിയരുത് ".

അല്‍പസമയം വാക്കേറ്റങ്ങളായി , വന്നവര്‍ പിന്നെ പതുക്കെ നാട്ടുകാരന്‍ കുട്ടിയെ തേടിയെന്ന ഭാവേന പുഴയോരത്തെ നടവഴി കയറിപ്പോയി .

എല്ലാം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ പത്മാക്ഷന്‍ ബെസ്റ്റ് ഗ്രൂപ്പ് എന്ന മോഹം ഉള്ളിലൊതുക്കികൊണ്ട്  ആത്മഗതം പോലെ എല്ലാവരോടുംകൂടി ഇങ്ങനെ പറയുന്നുണ്ടായിരുന്നു .  "പ്രിയ കവിയോടും , എല്ലാവരോടും കൂടി പറയാ , നമുക്ക് ഇക്കുറി ബെസ്റ്റ് ഗ്രൂപ്പ് ആവണം .  എല്ലാവരുടെയും ഗ്രൂപ്പ്‌ ഫോട്ടോ എനിക്ക് മാഗസിനില്‍ വന്നു കാണണം...!!!

ബാപ്പു തേഞ്ഞിപ്പലം

ബ്ലോഗ്ഗില്‍ നിന്നും :  http://bapputhenjippalam.blogspot.com/

ഒരു എന്‍. എസ്. എസ്. ക്യാമ്പ് ഓര്‍മ്മകള്‍ ....!!!

ഒരു എന്‍. എസ്. എസ്. ക്യാമ്പ് ഓര്‍മ്മകള്‍ ....!!! 

പി എസ് എം ഓ കോളേജില്‍ അബു പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുന്ന കാലം.  കോളേജില്‍ അബുവിനെയറിയുന്ന സീനിയറായിട്ടുള്ള ഏട്ടന്മാര്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷത്തിനും, ഡിഗ്രി ഒന്നാം വര്‍ഷത്തിനും കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു .

സ്കൂളുകളിലും മദ്രസകളിലും ഗ്രാമത്തിലെ ക്ളബ് വാര്‍ഷിക കലാ പരിപാടികളിലും ചില ചില്ലറ കവിതാ പാരായണവും പാട്ടും പാടി നടന്നിരുന്ന കാലം.  എന്നു പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല "പദ്യം ചൊല്ലല്‍" "പാടിനു മൂളല്‍" എന്നൊക്കെയായിരുന്നു കൂട്ടുകാര്‍ അബുവിനെ വിശേഷിപ്പിച്ചിരുന്നത് . പിന്നെ ആകാശ വാണിയില്‍ നിന്നും കേട്ടു പഠിച്ച ലളിത ഗാനങ്ങളുടെ പല്ലവി പാടി ഹീറോ ആയി നടക്കുന്ന കാലമായതിനാല്‍ അബുവിന്‍റെ സീനിയറായിരുന്ന ഏട്ടന്മാര്‍ അബുവിനെ നോട്ടമിട്ടിരുന്നു .  ആകാശവാണിയില്‍ അക്കാലങ്ങളില്‍ അതിരാവിലെ ലളിത ഗാനം ചൊല്ലി പഠിപ്പിക്കുന്ന പരിപാടിയുണ്ടായിരുന്നു .

എന്‍. എസ്. എസ്. നു വോളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ രണ്ടാം വര്‍ഷത്തിനു പഠിക്കുന്ന അബുവിനെ അറിയുന്ന ചില "ചേട്ടന്മാര്‍" അബുവിനെ  അവരുടെ ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷന് പരിചയപ്പെടുത്തി.  കഴിഞ്ഞ വര്‍ഷത്തെ മികച്ച സേവനത്തിനു ബെസ്റ്റ് വോളണ്ടീയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ആളാണ് കേട്ടോ  പത്മാക്ഷന്‍.  പാരിതോഷികമായി വര്‍ഷപ്പരീക്ഷക്ക് പത്തു മാര്‍ക്കും കോളേജ് മാഗസിനില്‍ ഫോട്ടോയും വന്നിട്ടുണ്ട്.  

മാഗസിനില്‍ ഫോട്ടോ വന്നതു കൊണ്ട് തന്നെ പെണ്‍കുട്ടികള്‍ക്കിടയില്‍ പത്മാക്ഷന്‍ അറിയപ്പെടുന്ന ച്ചുല്ലനായിരുന്നു. അതിന്റെ ഗമയും അഹങ്കാരവും ഒക്കെ പത്മാക്ഷനുണ്ട് എന്നു സംസാരത്തില്‍ അബുവിന് പരിചയപ്പെടുത്തുന്നതിന്നിടയില്‍ മനസ്സിലായി.  അങ്ങിനെ അബുവിനെയും അവരുടെ ഗ്രൂപ്പില്‍ കൂട്ടി. അബുവിന് അവര്‍ അവക്കിടയിലെ "കവി" അല്ല അവരുടെ ഭാഷയില്‍ "കപി"യെന്നുള്ള ചെല്ലപ്പെരും ഇട്ടു പട്ടം ചാര്‍ത്തി. 

അങ്ങിനെയിരിക്കെ ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷന്‍ ഞായറാഴ്ചകളില്‍ ഉച്ചവരെ കോളേജ് അങ്കണത്തില്‍ പരിപാലനം നടത്തിയിരുന്ന കൂട്ടുകാര്‍ക്ക്, കോളേജ് എന്‍ എസ് എസ് ഫണ്ടില്‍ നിന്നും വിഹിതം വാങ്ങി വിതരണം ചെയ്യാറുണ്ട് . ചായയ്ക്കും ചോറിനും കാശും പിന്നെ കുളിക്കാനും അലക്കാനും സോപ്പും അവരവരുടെ വിഹിതം വെച്ച് പത്മാക്ഷന്‍ വാങ്ങുമായിരുന്നെങ്കിലും ആര്‍ക്കും അവരവരുടെ വിഹിതം കൃത്യമായി നല്‍കിയിരുന്നില്ല.  തീര്‍ത്തും ഒരു ലീഡറിനു വേണ്ട ഗുണ ഗാനങ്ങളൊക്കെ പത്മാക്ഷനുണ്ടായിരുന്നു. മട്ടുള്ളവരെപ്പോലെത്തന്നെ അബുവും അതൊട്ട്‌ കാര്യമാക്കിയിരുന്നുമില്ല .

അങ്ങിനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം ഉച്ചയോടനുബന്ധിച്ചു ഗ്രൂപോന്റെ സേവനം പരിശോധിക്കുന്നതിന് വെളുത്ത സുന്ദരനായ നീണ്ട മൂക്കും, മുഖത്ത് കണ്ണടയും വെയ്ക്കുമായിരുന്ന മഹ്മൂദ് സാര്‍ ദൂരെ നിന്നും വരുന്നത് കണ്ടു പത്മാക്ഷന്‍ എല്ലാവരെയും പതിവു പോലെ ഉശാരാവാന്‍ ഉണര്‍ത്തി. പാവം അബു അതത്ര കാര്യമാക്കിയിരുന്നില്ല. മാത്രമല്ല അബുവിന് പത്തുമാര്‍ക്കും കോളേജ് പത്രത്തില്‍ വരുന്ന ഫോട്ടോയിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല. ജോലി ചെയ്യാന്‍ മടിയാനായിരുന്ന അബു നാടന്‍ പാട്ടുകളില്‍ ഇത്തിരി തെറികൂട്ടി ഈണത്തില്‍ പാടും ഒപ്പം പൊട്ടന്‍ കവിതയും ചൊല്ലി ഗ്രൂപ്പിലെ പത്തോളം വരുന്ന അംഗങ്ങളെ കയ്യിലെടുത്തിരുന്നു.  അബുവിന്‍റെ പ്രധാന ജോലിയെന്തെന്നു ചോദിച്ചാല്‍ ഇത്യാദി കാര്യങ്ങള്‍ ഒപ്പിച്ചു കൂടുകാരെ രസിപ്പിച്ചു തക്കത്തില്‍ സമയമൊപ്പിച്ചു തടി സലാമാത്താക്കലായിരുന്നു അബുവിന്‍റെ മുഖ്യ കലാ വിരുതു.  

മഹ്മൂദ് സാര്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ഗ്രൂപുകളെ പരിശോദിച്ചു പയ്യെ ഞങ്ങളുടെ അടുത്തുമെത്തി .  അടുത്തെത്തിയപ്പോഴേയ്ക്കും അബു ബക്കറ്റില്‍ കുടിക്കാന്‍ വച്ചിരുന്ന വെള്ളം മണ്ണില്‍ ഒഴിച്ച് ആ ചെളി മേലാസകലം വാരിത്തേച്ചു .  എന്നിട്ട് കൈക്കൊട്ടെടുത്തു (മണ്‍ വെട്ടി) കിളക്കാന്‍ തുടങ്ങി.    കഷ്ടകാലത്തിന് മഹ്മൂദ് സാര്‍ അബുവിന്‍റെ ചൊപ്പടി വിദ്യ കണ്ടു .  അദ്ദേഹം ഗ്രൂപ്പ് ലീഡര്‍ പത്മാക്ഷനെ വിളിച്ചു ശകാരിച്ചു .  എന്നിട്ട് അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന നോട്ടുപുസ്തകത്തില്‍ ചുവന്ന മഷിയില്‍ എന്തോ കുറിച്ചിട്ടു.

പത്മാക്ഷന് അബുവിനോട് വല്ലാത്ത ദേഷ്യം വന്നു .  ദേഷ്യത്തില്‍ കൊള്ളാവുന്ന നല്ല സാഹിത്യ ഭാഷയില്‍ അബുവിനെ ശകാരിച്ചു.  കൂട്ടത്തില്‍ കുറെ പേര്‍ രണ്ടു പക്ഷവും കൂടി. മറ്റൊന്നുകൊണ്ടുമല്ല പത്മാക്ഷന് വിഷമം.  കഴിഞ്ഞ വര്‍ഷം ബെസ്റ്റ് വളണ്ടീയര്‍ ആയ പത്മാക്ഷന് ഇക്കൊല്ലം ബെസ്റ്റ് ഗ്രൂപ്പ് വാങ്ങണം , പഠിത്തത്തില്‍ മോശമായിരുന്ന പത്മാക്ഷന് മോശമായ വിഷയത്തില്‍ കരകയറാന്‍ ഗ്രേസ് മാര്‍ക്കായി പത്തു മാര്‍ക്ക് കിട്ടണം.  മാഗസിനില്‍ ഫോട്ടോ വരുത്തി പെണ്‍കുട്ടികള്‍ക്കിടയില്‍ ഒന്നും കൂടി പ്രശസ്താനാവണം.  

ഇവിടെ പത്മാക്ഷന്റെ ചിരകാല മോഹാഭിലാഷത്തിനു അബു കാരണം നിഴല്‍ വീണിരിക്കുന്നു. അങ്ങിനെയിരിക്കെ സമയം ഉച്ചയായി .  ഇരുനൂറോളം വരുന്ന എന്‍ എസ് എസ് വളണ്ടീര്‍മാരില്‍ കുറച്ചു മാത്രം വരുന്ന പെണ്‍കുട്ടികള്‍ അവരുടെ വീട്ടിലേയ്ക്ക് പോവാറാണ്  പതിവ് .  ആണ്‍കുട്ടികള്‍  കോളെജിനു പിറകു വശത്തു കൂടി ഒഴുകുന്ന പുഴയില്‍ പോയി കുളിച്ചു ഹോട്ടലില്‍ കയറി ഊണും കഴിച്ചേ മടങ്ങൂ .  ഞങ്ങള്‍ എല്ലാവരും പുഴയിലേയ്ക്ക് നടന്നു .   

അന്നേ ദിവസം പുഴയില്‍ ഇരുവശവും ധാരാളം ആളുകള്‍ കുളിക്കുന്നുണ്ട് , അക്കൂട്ടത്തില്‍ വല വീശിയും, ചൂണ്ടയിട്ടും മീന്‍ പിടിക്കുന്നവരുണ്ട് . പുഴയില്‍ മറ്റൊരു തീരത്ത് മുങ്ങാം കുഴിയിട്ട് പൂഴി വാരി തോണിയില്‍ (വള്ളം) നിറയ്ക്കുന്നവരുണ്ട് .  അക്കരെ പുഴക്കരയില്‍ ലോറിയില്‍ പൂഴി ലോഡ് ചെയ്യുന്നവരുണ്ട് . അങ്ങ് പുഴയൊഴുകും വഴിയില്‍ വിദൂരതതയില്‍ പുഴക്കരയിലെ അംഗനമാര്‍ അലക്കുന്നുണ്ട് .

വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ പാതി മദ്ധ്യേ പലയിടങ്ങളിലും അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നുള്ളൂ .  എല്ലാവരും പുഴയില്‍ അര്‍ദ്ധനാരീശ്വരന്മാരായി പുഴയോരത്തുള്ള മരച്ചില്ലയില്‍ നിന്നും, കരയില്‍ അലക്കനുപയോഗിച്ച്ചിരുന്ന കരിങ്കല്ലിന്‍ മുകളില്‍ നിന്നും പുഴയില്‍ ചാടി. ചിലര്‍ മുങ്ങാംകുഴിയിട്ടു കളിച്ചു .  ചിലര്‍ മുങ്ങിപോന്തുന്നതില്‍ ദീര്‍ഘ സമയം ആരെന്നു എണ്ണിക്കളിച്ചു .  അങ്ങിനെ പാട്ടും കൂത്തും കവിതയും തമാശയും ഇരുന്നൂറോളം വരുന്ന കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു കൊണ്ടിരുന്നു . മിക്ക ദിവസങ്ങളിലും എല്ലാവരുടെയും സാവൂന്‍ (സോപ്പ്) വിഹിതം പത്മാക്ഷന്‍ മുക്കാറാണ് പതിവ് . പതിവ് പോലെ അന്നും അബുവിന്  അവന്‍റെ വിഹിതമായ സോപ്പ് കഷ്ണം പത്മാക്ഷന്‍ കൊടുത്തില്ല.

മാത്രമല്ല, പുഴയില്‍ പാതി നഗ്നനായി നീന്തുന്ന അബുവിനെ നോക്കി പത്മാക്ഷന്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു:

"ഇന്ന് നമ്മുടെ കവിക്ക് തോര്‍ത്താന്‍ തോര്‍ത്തു ആരും കൊടുക്കരുത് ,  കവി നമ്മുടെ ഇക്കൊല്ലത്തെ "ബെസ്റ്റ് ഗ്രൂപ്പ്" മോഹമാണ് തച്ച്ചുടച്ചിരിക്കുന്നത് . കവി എങ്ങിനെ കുളിച്ചു കയറുമെന്ന് നമുക്ക് നോക്കാം "

അബു ഇന്നത്തെപ്പോലെ തന്നെ അന്നും തോര്‍ത്തു കൊണ്ടു വന്നിട്ടുണ്ടായിരുന്നില്ല. യാത്രയില്‍ അതൊരു അധികപറ്റായി അബുവിന്  അനുഭവപ്പെട്ടിരുന്നു .  മാത്രമല്ല ഉച്ചകഴിഞ്ഞ് നഗരത്തില്‍ മാറ്റിനി ഷോ കാണാന്‍ പോവുന്നതിനും നാട്ടുകൂട്ടത്തിലും കവലയിലും കവിയരങ്ങിനു പങ്കെടുക്കുന്നതിന്നും മറ്റും തോര്‍ത്തു ഒരു തടസ്സമായിരുന്നു . തല്ക്കലത്തെയ്ക്ക് ആരുടെതെങ്കിലും തോര്‍ത്ത്  കടം വാങ്ങി തോര്‍ത്തി ഒരു വായനാ പുസ്തകം മാത്രം കായ്യിലേന്തിയുള്ള യാത്ര. അങ്ങിനെയായിരുന്നു അബുവിന്‍റെ പതിവ് പല്ലവി .

പത്മാക്ഷന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ അബു അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു .  അബുവിന്നുള്ളിലെ വിപ്ളവം തിളച്ചു . പുഴയില്‍ നിന്നും "അര്‍ദ്ധ"നഗ്നനായി നഗ്നത ഇരു കൈകള്‍ കൊണ്ട് പൊത്തിസോപ്പ് വെച്ച അലക്കു കല്ലിനുമുകളില്‍ കയറി നിന്നു .  ഒരു കൈ കൊണ്ട് അവിടെയുണ്ടായിരുന്ന സോപ്പെടുത്തു ദേഹാസകലം പതപ്പിച്ചു.  കുട്ടികള്‍ ആര്‍ത്തു വിളിച്ചു. കൂവോട് കൂവ്.  ആദ്യം സോപ്പ് തേയ്ച്ചു കുളിക്കണ്ടയോ , എന്നിട്ടല്ലേ തോര്‍ത്ത് .  എന്ന്നയിരുന്നു അബുവിന്‍റെ പക്ഷം .   

അതു കണ്ടു അക്കരെ നിന്നും ആളുകള്‍ കൂവി . വള്ളക്കാര്‍ ഒച്ചയിട്ടു . അപ്പോഴേയ്ക്കും ഞൊടിയില്‍ അബു വീണ്ടും പുഴയില്‍ ചാടി .  അതികസമയം കഴിഞ്ഞില്ല പൂഴിലോറിക്കാര്‍ പുഴയിലൂടെ പാറക്കെട്ടുകള്‍ ഉള്ള ഭാഗത്തൂടെ വെള്ളം കുറഞ്ഞ വഴിയില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നടന്നു വരുന്നു .  ആദ്യം അവര്‍ എന്തിനാ വരുന്നത് എന്നു ഞങ്ങള്‍ക്കറിയില്ലായിരുനു . അവര്‍ അടുത്തെത്തിക്കഴിഞ്ഞു .അപ്പോഴാണ്‌ മനസ്സിലായത്‌ അവരുടെ സദുദ്ദേശം .

"ആരെടാ ഇവിടെ ഉടുമുണ്ടില്ലാതെ കയറി നിന്നത് .  അപ്പുറത്ത് പെണ്ണുങ്ങള്‍ അലക്കുന്നത് കണ്ടില്ലേ ?  എവിടെടാ അവന്‍" ?

സംഗതിയുടെ ഗുട്ടന്‍സ് മനസ്സിലായ മാത്രയില്‍ പതമാക്ഷന്‍ അബുവിന് തോര്‍ത്തിട്ടു കൊടുത്തു.  അബുവിനോട് വേഗം തോര്‍ത്തി എത്രയും വേഗം മുങ്ങാന്‍ താക്കീതും നല്‍കി.  അബു പെട്ടെന്ന് മുണ്ടുടുത്ത് കരയില്‍ കയറി അഴിച്ചു വച്ച പാന്‍റ്സും ഷര്‍ട്ടും എടുത്ത് മുങ്ങി .  അവര്‍ അടുത്തെത്തി , പുഴയില്‍ ഇരുനൂറോളം കുട്ടികള്‍ കുളിക്കുന്നു , നോക്കുമ്പോള്‍ ഏതാണ്ട് എല്ലാവരും ഒരേപോലെ , 

"ആര് ? ഏതു കുട്ടി" ? എന്നു അവരോടു പത്മാക്ഷന്‍ തര്‍ക്കുത്തരം പറഞ്ഞു .  "ഇവിടെ നിങ്ങളെ നാട്ടുകാരന്‍ ഒരു കുട്ടിയുണ്ടായിരുന്നു . അവന്‍ നിങ്ങള്‍ വരുന്നത് കണ്ട പാടെ ഇതാ ഈ വഴി ഓടി"  ബഹുമാനം കൊണ്ട് പറയാ, ഏട്ടാ, ഇനി ഞങ്ങളില്‍ ഒന്നിനെ തൊട്ടാല്‍ ഏട്ടന്മാര് വന്ന വഴി തിരിച്ചു പോവില്ലാട്ടോ" .  "വെറുതെ തെനീച്ചക്കൂടിനു കല്ലെറിയരുത് ".

അല്‍പസമയം വാക്കേറ്റങ്ങളായി , വന്നവര്‍ പിന്നെ പതുക്കെ നാട്ടുകാരന്‍ കുട്ടിയെ തേടിയെന്ന ഭാവേന പുഴയോരത്തെ നടവഴി കയറിപ്പോയി .

എല്ലാം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ പത്മാക്ഷന്‍ ബെസ്റ്റ് ഗ്രൂപ്പ് എന്ന മോഹം ഉള്ളിലൊതുക്കികൊണ്ട്  ആത്മഗതം പോലെ എല്ലാവരോടുംകൂടി ഇങ്ങനെ പറയുന്നുണ്ടായിരുന്നു .  "പ്രിയ കവിയോടും , എല്ലാവരോടും കൂടി പറയാ , നമുക്ക് ഇക്കുറി ബെസ്റ്റ് ഗ്രൂപ്പ് ആവണം .  എല്ലാവരുടെയും ഗ്രൂപ്പ്‌ ഫോട്ടോ എനിക്ക് മാഗസിനില്‍ വന്നു കാണണം...!!!

വാല്‍ : ഇന്നാണെങ്കില്‍ മുഖപുസ്തകത്തില്‍ ഫോട്ടോ ഇടാനായിരിക്കും മോഹം , പൂമുഖത്തെ ആത്മഗതം  പോലെ ... "ബ്രോ പ്ളീസ്  ലൈക് മൈ പ്രൊഫൈല്‍ " ... :) 

ബാപ്പു തേഞ്ഞിപ്പലം

Monday, May 26, 2014

ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ ഇനി മോദി സര്‍ക്കാര്‍:

ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ ഇനി മോദി സര്‍ക്കാര്‍:

ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് അല്‍പ്പ സമയത്തിന്നുള്ളില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം, സ്വാതന്ത്ര്യ ഇന്ത്യുടെ പതിനഞ്ചാം മന്ത്രിസഭയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുകയാണ്.

ലോകരാജ്യങ്ങളും ഇന്ത്യിലെ ഇതര ന്യൂനപക്ഷ സമുദായങ്ങളും, മറ്റു താല്‍പ്പര വിഭിന്ന ആശയ രാഷ്ട്രീയ കക്ഷികളും ആശങ്കപ്പെടുന്നത് പോലെ പോലെ ബി ജെ പി , ആര്‍ എസ് എസ് ഹിഡന്‍ അജണ്ട മാറ്റി വച്ചു, അതിവേഗം വളരുന്ന ഇന്ത്യുടെ സാമ്പത്തിക പുരോഗതിയെ, പുരോഗമനപരമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു ജനക്ഷേമകരമായ സാമുഹിക സാമ്പത്തിക ശാസ്ത്ര കാര്യങ്ങളില്‍ ജന താല്പര്യമനുസരിച്ച് ഇന്ത്യാ മഹാ രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാന്‍, പുതിയ മോഡി സര്‍ക്കാര്‍ മുന്നോട്ട് വരുമെന്ന് ഇത്തരുണത്തില്‍ നമുക്ക് പ്രതീക്ഷയോടെ പ്രത്യാശിക്കാം.

ആര്‍ഷ ഭാരത പൈതൃക സംസ്ക്കാരം ഉള്‍ക്കൊണ്ടു തന്നെ ഒരു നല്ല ഭരണം കാഴ്ച വെയ്ക്കാന്‍ പര്യാപ്തമായ കേവല ഭൂരിപക്ഷം മോദി സര്‍ക്കാരിനുണ്ട് . മുന്‍ സര്‍ക്കാരുകളെപ്പോലെ ഘടക കക്ഷികളുടെ സമ്മര്‍ദ്ദം ബി ജെ പി എന്ന ഒറ്റ കക്ഷിക്ക് മാത്രം 282 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം ലഭിചിരിക്കുന്നതിനാല്‍ ഭയപ്പെടെണ്ടതില്ല . അതുപോലെ ഘടക കക്ഷികളെ പ്രോലോഭിച്ചു നിറുത്തി അധികാരം അരയ്ക്കിട്ടുറപ്പിക്കേണ്ട ദുരവസ്ഥയും ഇല്ല.

കേവല ഭൂരിപക്ഷം എന്ന് പറയുമ്പോള്‍ നാം ഓര്‍ക്കേണ്ട ഒരു കാര്യം 31 ശതമാനത്തിന്‍റെ ഭൂരിപക്ഷം മാത്രമാണ് ബി ജെ പിക്കുള്ളത് . എന്‍ ഡി എയ്ക്ക് കിട്ടിയ മൊത്തം വോട്ടിംഗ് ശതമാനം നോക്കുമ്പോള്‍ 38 ശതമാനം മാത്രമാണ് . ഇതനുസരിച്ച് 68 ശതമാനം ജന പിന്തുണ മോദി സര്‍ക്കാറിനു പിന്തുണ നല്‍കിയിട്ടില്ല എന്ന വസ്തുത കൂടി സര്‍ക്കാര്‍ ഓര്‍ക്കേണ്ടതാണ് . ഇത് ഇന്ത്യിലെ ജനസംഖ്യ കണക്കനുസരിച്ച് മുഴുവന്‍ ജനങ്ങളും ഒരു പക്ഷെ വോട്ടു ചെയ്തിരുന്നെങ്കില്‍ മൊത്തം ജനസംഖ്യയായ് 123 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വെറും 16 ശതമാനം ജന പിന്തുണയാണ് എന്നു കാണാം.

സാര്‍ക്ക് രാജ്യങ്ങളെ സത്യപ്രതിജ്ഞ ചടങ്ങിലെയ്ക്ക് മോദി സര്‍ക്കാര്‍ ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ചു അവിടങ്ങളിലെ രാഷ്ട്ര തലവന്മാര്‍ സത്യപ്രതിജ്ഞ സാക്ഷ്യം വഹിക്കാന്‍ എത്തുന്നുവേന്നുള്ളതും അഭിലഷനീയമാണ് . പ്രത്യകിച്ചു പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ശരീഫ് ഉഹാപോഹങ്ങള്‍ക്കിടയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിരിക്കുന്നു . ഇത് നമ്മുടെ അയാള്‍ രാജ്യങ്ങളുമായി നല്ല അയല്‍ബന്ധം തുടരുന്നതിനു പ്രചോദനനമാകുമെന്നു നമുക്ക് പ്രത്യാശിക്കാം .

മോഡിക്ക് നീണ്ട വര്‍ഷങ്ങള്‍ വിസ നിഷേധിച്ച അമേരിക്ക അവിടം സന്ദര്‍ശിക്കാന്‍ ക്ഷണം അറിയിക്കുകയും ബ്രിട്ടന്‍ പോലോത്ത മറ്റു വികസ്വര രാഷ്ട്രത്തലവ്ന്മാര്‍ മോഡിയെ സ്വാഗതം ചെയ്തതും ശുഭകരമാണ് .

എന്തായാലും ഈ അവസരത്തില്‍ മുന്‍വിധിയോടു കൂടി പുതിയ സര്‍ക്കാരിനെക്കുറിച്ചു ഒരു പ്രവചനം നടത്തുക വയ്യ . എന്തായാലും പെട്ടെന്ന് ഒരു മാജിക് വിപ്ലവം ഇന്നത്തെ അവസ്ഥയില്‍ ഒരു സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുക നിലവിലുള്ള വ്യവസ്ഥിതി വെച്ച് നോക്കുമ്പോള്‍ തീര്‍ത്തും അപ്രായോഗികമാണ്.

ഭൂരിപക്ഷം ജനാധിപത്യ രീതിയനുസരിച്ച് തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ പ്രത്യാശയോടെ വളരെ പോസിറ്റിവ് ആയി സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ സാധ്യമായ വരും വര്‍ഷങ്ങളില്‍ നമുക്ക് മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്നു സര്‍ക്കാരിന്റ വരും ചെയ്തികളെക്കുറിച്ച് വിലയിരുത്തപ്പെടെണ്ടാതാണ് .

ജയ്‌ ഹിന്ദ്‌

പ്രതീക്ഷ

പ്രതീക്ഷ: 

ചില 
ബാല്യകാല
കൌമാര-
ചാപല്യങ്ങള്‍

കവര്‍ന്ന കനല്‍ 
ചിത്രങ്ങളിപ്പൊഴും 

അകതാരില്‍
മായാതെ
തളിരിട്ടു നില്ക്കുന്നു

ഒരു
നഷ്ട സ്വപ്നത്തിന്‍
നോവുമോര്‍മ്മപോല്‍

ഉത്തരം
കിട്ടാത്തൊരായിരം
ചോദ്യങ്ങള്‍ പോല്‍ ?

പിന്നെയും, പിന്നെയു-
മെന്നെ വേട്ടയാടുന്നു...!

ഒരു പാതി
മയക്കത്തിന്നിടയില്‍

നിദ്രാവിഹീനം
ഞാനുമെന്‍ സ്വപ്നവും
ഞൊടിയില്‍ നിദ്ര-
വിട്ടുണരുന്നു...!

ഒടുവിലൊരു സ്വപ്ന
മോഹമായൊരു-
ശുഭ പ്രതീക്ഷപോല്‍?

നിത്യവും നിന്‍
പുന:സമാഗമ വേളതന്‍
പുലരി പിറക്കുന്നു...!!!

ബാപ്പു തേഞ്ഞിപ്പലം

Thursday, May 22, 2014

അവസാന ഭാഗം...സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

മറ്റു അദ്ധ്യാപകരുടെ അവധിദിനങ്ങളില്‍ വിരുന്നുകാരനെപ്പോലെ പൊതു വിജ്ഞാന കാര്യങ്ങളില്‍ ക്ലാസ്സെടുക്കാന്‍ വരാറുണ്ടായിരുന്ന സാധാരണയില്‍ കവിഞ്ഞ പൊക്കമുണ്ടായിരുന്ന എപ്പോഴും ഖദര്‍ വസ്ത
്രം മാത്രം ധരിച്ചിരുന്ന പ്രിയ ഹെഡ്മാസ്റ്റര്‍ നാരായണന്‍ കുട്ടി മാഷിനു....!!!

തെക്ക് ദേശത്തു നിന്ന് വന്നു ഞങ്ങളുടെ നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്ന ചന്തമുള്ള ചുരുള്‍ കാര്‍കൂന്തല്‍ പിറകിലോട്ടു പിന്നിയിട്ട ശാന്തമ്മ ടീച്ചറിന്...!!!

“ചൊവ്വ” (അടുത്തുള്ള ഒരു പുരാതന സ്ഥലനാമം) അമ്പലത്തിന്റ ഭാഗത്തു നിന്നും വന്നിരുന്ന സ്നേഹമുള്ള കണക്കിന്റ ഇഷ്ട മാഷ്‌ പ്രിയ വാസുദേവന്‍ മാഷിനു...!!!

പഠിക്കാന്‍ ഒട്ടും ഇഷ്ടമില്ലാതിരുന്ന രാഷ്ട്രഭാഷ പഠിപ്പിക്കാന്‍ വരുന്ന എല്ലാവരുടെയും പേടിസ്വപ്നമായിരുന്ന ഞങ്ങള്‍ “കരടി” മാഷെന്നു ഓമനപ്പേരില്‍ വിളിച്ചിരുന്ന പ്രിയ സദാനന്ദന്‍ മാഷിന്....!!!

ഇഷ്ടവിഷയമായിരുന്ന സയസിന്റെ ലളിതമായ വഴികള്‍ കാണിച്ചു തന്നിരുന്ന വെളിമുക്കിലെ സൈതലവി മാഷിനു...!!!

എന്‍റെ പ്രിയ അദ്ധ്യാപകനും, സ്കൂള്‍ ഹെട്മാസ്റ്റ്റും ആയിരുന്ന, ശാന്തനും സൌമ്യനുമായ ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന്നുടമ. പ്രഫഷണല്‍ വഴിയില്‍ ഇംഗ്ലീഷില്‍ എന്റെ പ്രവീണ്യം തെളിയിക്കാന്‍ സഹായിച്ച ഇംഗ്ലീഷ് ഭാഷയുടെ ഭൂതവും ഭാവിയും വേര്‍തിരിച്ചു ചൊല്ലാന്‍ പഠിപ്പിച്ച, പഠിപ്പിക്കുമ്പോള്‍ “തന്തയില്ലാത്ത ഭാഷയാണ് ഇംഗ്ലീഷ്” എന്നു ഇടയ്ക്കിടെ വിശേഷിപ്പിച്ചിരുന്ന, പ്രായാധ്യക്യത്തിലും തന്‍റെ ആരോഗ്യം വക വെയ്ക്കാതെ നാട്ടിലെ ഒട്ടു മിക്ക സാമൂഹ്യ സാംസ്ക്കാരിക പുരോഗമന പ്രവര്‍ത്തനോന്മുഖങ്ങളില്‍ തന്‍റെതായ വ്യക്തി മുദ്ര നിലനിറുത്തുന്ന ബഹുമാനപ്പെട്ട മേടപ്പില്‍ പൈനാട്ട് അബ്ദുള്ളക്കുട്ടി മാഷിന്...!!!

പിന്നെയും പേരെടുത്തു പറയാനാവാത്ത എന്റ മനസ്സിന്റ ആഴങ്ങളില്‍ കുടി കൊള്ളുന്ന എന്നെ പഠിപ്പിച്ച എന്റ എല്ലാ പ്രിയ അധ്യാപകര്ക്കും...

എന്റ എല്ലാ പ്രിയ ചെങ്ങാതിമാര്‍ക്ക് , എന്‍റെ പ്രിയ പ്രണയിണികള്‍ക്ക് , എന്‍റെ പ്രിയ കാമുകിമാര്‍ക്ക് ...

എന്നിലെ കവിതയെ തിരിച്ചറിഞ്ഞ, “ബാപ്പു ഒരിക്കലും കവിത എഴുത്ത് കൈവിടരുതെന്ന്” പറഞ്ഞു തന്റ ഡയറിയില്‍ കുറിച്ചിട്ട വെളിച്ചം കാണാത്ത ഒരു പിടി കവിതകളുമായ് ജീവിതം തുടങ്ങും മുമ്പേ നമ്മോടു വിടപറഞ്ഞു പാതി വഴിയില്‍ ജീവിതമുപേക്ഷിച്ച, മനസ്സിന്റ ഇടനാഴിയില്‍ ദുഃഖം തളം കെട്ടിയിരുന്നപ്പോഴും സ്വയം നര്‍മ്മം വിതറിയിരുന്ന കവയിത്രിയും, ഹൃദി ട്യൂട്ടോറിയല്‍ കോളേജിലെ സഹപ്രവര്‍ത്തകയുമായിരുന്ന പ്രിയ ഗീത ടീച്ചര്‍ക്ക് ,

ഞാന്‍ സ്നേഹിച്ച, എന്നെ സ്നേഹിച്ച എന്റ എല്ലാ കൂട്ടുകാര്‍ക്ക്, എന്നെയറിയാത്ത, എന്നെ മനസ്സിലാവാത്ത, മനസ്സിലാക്കാന്‍ കഴിയാത്ത, മനസ്സിലാക്കാന്‍ ശ്രമിക്കാത്ത എന്റ എല്ലാ സുഹൃത്തുക്കള്‍ക്ക് ഞാന്‍, എന്റ ഈ എളിയ കവിതാ സമാഹാരം “പോക്കു വെയില്‍ “ സമര്‍പ്പിക്കുന്നു...!!! 

******ശുഭം*******

ബാപ്പു തേഞ്ഞിപ്പലം

Wednesday, May 21, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

"സ്കൂള്‍ - പഠനനിലവാരം പരിശോധിക്കുന്നതിന്നു പതിവുപോലെ എ ഇ ഒ നാളെ നമ്മുടെ സ്കൂള്‍ സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്",

എല്ലാവരും യൂണിഫോം നന്നായി ധരിച്ചിരിക്കണം". "അദ്ദേഹം നിങ്ങളോട് പാഠട്യേതര വിഷയങ്ങളെക്കുറിച്ച് ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിച്ചേയ്ക്കാം, ആരും തര്‍ക്കുത്തരം പറയരുത്"

എന്നു ക്ളാസദ്ധ്യാപകന്‍ പറഞ്ഞുകേട്ട്, പിറ്റേന്ന് ഉറക്കച്ചടവുമായി ക്ളാസ്സില്‍ കാല്‍മുട്ട് വിറച്ച് , എന്ത്വായിരിക്കും അദ്ദേഹം ചോദിക്കുക എന്നറിയാതെ പകച്ചു നില്ക്കുമ്പോള്‍ മുമ്പില്‍ ചെറു പുഞ്ചിരിയുമായി സൌമ്യനായി പ്രത്യക്ഷപ്പെട്ട, പ്രിയ അദ്ധ്യാപകന്‍...,

അന്ത:വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ തന്റ പ്രവര്‍ത്തന മേഘലയില്‍ നിരന്തരം ശബ്ദമുയര്‍ത്തിയ നാട്ടിലെ ഒട്ടേറെ സാംസ്ക്കാരിക സംഘടനകള്‍ക്ക് നേതൃത്വം നല്കിയിരുന്ന, പ്രത്യേകിച്ച് യുവാക്കള്‍ക്ക്യു പ്രചോദനമായിരുന്ന, വഴികാട്ടിയായിരുന്ന, എപ്പോഴും ലളിതമായി ശുഭ്ര വസ്ത്രം മാത്രം ധരിച്ചിരുന്ന, (ഇന്ന് നമ്മോടോപ്പമില്ലാത്ത), നാട്ടുകാര്‍ സ്നേഹ പൂര്‍വ്വം കെ. ടി മാഷ്‌ എന്നു വിളിച്ചിരുന്ന, പ്രിയ എ ഇ ഒ കണ്ണച്ചംതൊടി മുഹമ്മത് കുട്ടി മാഷിനു...!!!

മലയാള കവിതയുടെ, കഥാ സാഹിത്യത്തിന്റ, വായനയുടെ മാസ്മരിക ലോകത്തേയ്ക്ക് കവിതയിലൂടെ, കഥയിലൂടെ, പുരാണ ഇതിഹാസങ്ങളിലൂടെ സ്കൂള്‍ ലൈബ്രറിയിലൂടെ എന്നെ കൂട്ടിക്കൊണ്ടു പോയ കോട്ടയത്തുനിന്നും ഞങ്ങളുടെ നാട്ടില്‍ തന്റ ജീവിത കാലം മുഴുവനും സേവനമനുഷ്ടിച്ച, കാല യവനികക്കുള്ളില്‍ മറഞ്ഞ പ്രിയ രാജപ്പന്‍ മാഷിനു...!!!

ഒരു കാലത്ത് വേങ്ങര വിദ്യാഭ്യാസ ജില്ലാ തല സ്കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി ഞങ്ങളുടെ സ്കൂളിനു (തേഞ്ഞിപ്പലം ജി യു പി സ്കൂള്‍) 
വേങ്ങര-കോഴിച്ചിന എം എസ് പി ഗ്രൗണ്ടില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൈകളില്‍ വലിയ കപ്പുമേന്തി പെരുമഴയില്‍ റോഡിലൂടെ ആര്‍പ്പു വിളിച്ചു വന്നിരുന്ന കുട്ടികളുടെ ആഹ്ലാദ പ്രകടനം, (അദ്ദേഹത്തിനു ശേഷം പിന്നീട് ഇതു വരെ കാണാന്‍ സാധിക്കാത്ത വിജയാഹ്ലാദ പ്രകടനം)...!!!

കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന, ഒരിക്കലും അറിയാതെ പോകുമായിരുന്ന കുട്ടികളിലെ കായികവും മാനസികവുമായ കഴിവുകളെ ഉണര്‍ത്തി പ്രോത്സാഹനം നല്‍കി പരിമിതമായ സൌകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന, സ്കൂള്‍ അങ്കണത്തിലും റോഡുകളിലും വെച്ച് നിരന്തരം പരിശീലിപ്പിച്ചു, ഞങ്ങളുടെ സ്കൂളിന്റ തന്നെ അഭിമാനമായിത്തീര്‍ന്ന, ഒരേ സമയം അച്ചടക്കത്തിന്റ കാര്യത്തില്‍ കുട്ടികളുടെ പേടി സ്വപ്നവും ഒപ്പം നര്‍മ്മ രസത്തിന്റ നിറകുടവുമായിരുന്ന..,

(ഞാനോര്‍ക്കുന്നു, ഒരിക്കല്‍ വിശാലമായ എം എസ് പി ഗ്രൗണ്ടില്‍ ചാറ്റല്‍ മഴയില്‍ തിരക്കേറിയ മത്സരങ്ങള്‍ക്കിടയില്‍, വിശന്നു വലഞ്ഞ ഞങ്ങളില്‍ കുറച്ചു പേര്‍ പട്ടാളക്കാരുടെ അടുക്കളയില്‍ കയറി അവര്‍ നല്‍കിയ കരിഞ്ഞ ചപ്പാത്തിയും ബാജിയും കഴിച്ചു വരുന്നത് കണ്ടു, ഭയചകിതരായ ഞങ്ങളോട് "ഇതിവിടെയാ കിട്ട്യേ" എന്നു സ്വന്തം വയര്‍ തടവി ചോദിച്ച ഞങ്ങളെ ചിരിപ്പിച്ചു കളഞ്ഞ, അദ്ധ്യാപകര്‍ക്കുള്ള നടത്തത്തില്‍ എന്നും ഒന്നാമനായിരുന്ന (ഇന്ന് നമ്മോടൊപ്പമില്ലാത്ത), തിരുവനന്തപുരത്തുകാരനായിരുന്ന പ്രിയ സദാനന്ദന്‍ മാഷിനു...!!!

സമര്‍പ്പിക്കുന്നൂ ഞാനീ എന്‍റെ എളിയ കവിതാ സമാഹാരം "പോക്കുവെയില്‍"....!!! 

തുടരും ......

ബാപ്പു തേഞ്ഞിപ്പലം

Tuesday, May 20, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

അറബി ആദ്യാക്ഷരങ്ങള്‍ ആദ്യമായി ഉരുവിട്ട് പഠിപ്പിച്ച, ഇന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ ജീവിച്ചിരിക്കുന്നവരില്‍ വളരെ പ്രായമുള്ള, “ജീവിത വഴിയില്‍ നൂറു വര്‍ഷങ്ങള്‍” പിന്നിട്ട ലളിതവും അതി സൂക്ഷമാവുമായ ജീവിത ശൈലി കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായ, ഇപ്പോഴും മുടങ്ങാതെ ദിനപത്രവും ഖുര്‍ആ്നും പാരായണം ചെയ്യുന്ന, തന്റ നിസ്വാര്‍ത്ഥമായ ജീവിത സപര്യയിലൂടെ, മദ്രസാദ്ധ്യാപനത്തിലൂടെ നാട്ടുകാരില്‍ ഒട്ടുമിക്കവരുടെയും പ്രിയ ഗുരുനാഥനുമായ എന്റ പ്രിയ ഉസ്താദ് കെ. വി. മുഹമ്മത് മുല്ലാക്കക്ക്....!!!

സ്കൂളില്‍ അറബി പദ്യം മനോഹരമായി ചൊല്ലിതന്നിരുന്ന, (ഇനി പറയുന്നവരാരും ഇന്ന് ജീവിച്ചിരിപ്പില്ല) പാറാം തൊടി മുഹമ്മത് മൌലവിക്ക്, കണക്കിന്റ വഴികളില്‍, മഹാ ഋണ ധന ഗണിതത്തിലേയ്ക്കുള്ള ലളിത മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ച കൊര്‍ണൂലിയ ടീച്ചര്‍ക്ക് , പത്തനംതിട്ടയില്‍ നിന്നും വന്നു ഞങളുടെ ഗ്രാമത്തില്‍ അധ്യാപനത്തിന്റ വഴിയില്‍ ഒരു ജീവിതകാലം മുഴുവനും ഞങ്ങളോടൊത്തു പങ്കുവെച്ച, സുമുഖനും രസികനുമായിരുന്ന പ്രിയ സണ്ണി മാഷിനു....!!!

മലയാളത്തിന്റ ആദ്യാക്ഷരങ്ങള്‍ ഉച്ചത്തില്‍ ചൊല്ലാനും എഴുതാനും പഠിപ്പിച്ച നാടിന്‍റെ വികസന സേവന പാതയില്‍ അഹോരാത്രം പ്രായത്തെ വെല്ലുന്ന ഉത്സാഹം കൊണ്ടും, വശ്യമായ തന്‍റെ ചിരിയുമായി കുശലാന്വേഷണങ്ങള്‍ കൊണ്ടും, നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന പ്രിയ മുത്തു ടീച്ചര്‍ക്ക് ,  

കൂതൂഹലം നിറഞ്ഞ സയന്സിിന്റ, ഈ മഹാ പ്രപഞ്ചത്തിന്റ വിസ്മയ ലോകത്തേയ്ക്ക് രഹസ്യ കലവരയിലേയ്ക്ക് , അന്വേഷണപരമായ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്നു എന്നെ കൈ പിടിച്ചു കൂട്ടികൊണ്ട് പോയ, പാണമ്പ്രയില്‍ നിന്നും എന്നും കിലോമീറ്ററുകള്‍ താണ്ടി കാല്നാടയായി അതിരാവിലെ കൃത്യനിഷ്ടയുടെ, ഒന്നാം ബെല്ലിനു മുമ്പ് തന്നെ സ്കൂള്‍ അങ്കണത്തില്‍ എത്തിയിരുന്ന, (അപ്പോഴും സ്കൂള്‍ മുറ്റത്ത് തന്നെയുള്ള ഞാന്‍ എത്തുന്നതേയുണ്ടായിരുന്നുള്ളൂ) ആരാധ്യനായ പ്രിയ അദ്ധ്യാപകന്‍ ആച്ച പറമ്പില്‍, എ പി, അബ്ദുറഹിമാന്‍ മാഷിനു...സമര്‍പ്പിക്കുന്നൂ ഞാനീ എന്‍റെ എളിയ കവിതാ സമാഹാരം "പോക്കുവെയില്‍"....!!! 

തുടരും ......

ബാപ്പു തേഞ്ഞിപ്പലം

Sunday, May 18, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

മൂന്നാം തരം 'ബി' യിലെ ജനലിന്നരികിലിരുന്ന്‍ പുറത്തു സ്കൂളിന്നരികിലെ ചെമ്മണ്‍ നാട്ടു പാതയിലൂടെ, സാമൂഹ്യ അനീതിക്കെതിരെ കാല്‍ നടയായ് ജാഥ പോയവരുടെ ആവേശഭരിതമായ മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടനായി കേവലം ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ , അവര്‍ വിളിച്ച ധീര മുദ്രാവാക്യങ്ങള്‍ ഏറ്റുപാടി ക്ളാസ്സ് മുറിയില്‍ നിന്നും ജാഥ പോയവരുടെ പിറകെ ഇറങ്ങിയോടി...?   

അന്നാദ്യമായി അച്ചടക്കലംഘനത്തിന്  എന്‍റെ വലം കയ്യില്‍ നേര്‍ത്ത ചൂരല്‍ കൊണ്ട് കനത്ത പ്രഹരമേല്‍പ്പിച്ചു, ഉള്ളംകൈ പൊട്ടി ചോരയൊലിച്ച്ചിട്ടും വക വയ്ക്കാതെ ഏതോ ഒരുള്‍ പ്രേരണയാല്‍ വീണ്ടും മുദ്രാവാക്യം വിളിച്ച എന്നിലെ സാമൂഹ്യവബോധത്തെ കണ്ടറിഞ്ഞ സാമൂഹ്യ പാഠത്തിന്റെ ബാല പാഠം ഉരുവിട്ട് തന്നു കാല യവനികക്കുള്ളില്‍ മറഞ്ഞ പ്രിയപ്പെട്ട മനമുറ്റത്തു പടിഞ്ഞാറെപുരയ്ക്കല്‍, എം പി ലീല ടീച്ചര്‍ക്ക് ...!!!     

തുടരും ......

ബാപ്പു തേഞ്ഞിപ്പലം

Wednesday, May 14, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

ഒരു മഴ പെയ്താല്‍ 
ചോര്‍ന്നൊലിക്കുമായിരുന്ന, 

നിറയെ നെല്ലിക്ക പൊഴിക്കുന്ന 
രണ്ടു നെല്ലിമരങ്ങള്‍ക്കിടയിലെ, 

നീണ്ട സ്കൂള്‍ വരാന്തയിലൂടെ 
കാറ്റിന്‍റെ ശക്തിയില്‍,  

നീണ്ട ഹാളില്‍ ബെഞ്ചുകള്‍ കൊണ്ട് 
അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന, 

കുടുസ്സു ക്ളാസ്സുമുറികളുടെ 
അകത്തേയ്ക്ക് ആഞ്ഞു പെയ്യുന്ന, 

മഴയുടെ ആരവങ്ങള്‍ക്കിടയിലും 
ഞാനിന്നും ഓര്‍ക്കുന്ന, മനസ്സില്‍, 

താലോലിക്കുന്ന ശ്രുതി ശ്രവണ-
മനോഹരമായ ഒരു പാട്ടുണ്ട് ...!!!

"പത്മതീര്ത്ഥ കരയില്‍ 
ഒരു പച്ചില മാളികക്കാട്, 
പച്ചിലമാളികക്കാട്ടില്‍ 
ഒരു പിച്ചകപ്പൂമാരക്കൊമ്പ്”  
പിച്ചകപൂമരകൊമ്പില്‍ 
രണ്ടു ചിത്തിരമാസ കിളികള്‍ " 

http://www.youtube.com/watch?v=zM2Jfbur6dY

എന്നു ഇടവേളകളില്‍ പാടി 
എന്നെ പാട്ടിന്‍റെ പാലാഴിയില്‍, 

പിച്ചവെച്ചു നടക്കാന്‍ പഠിപ്പിച്ച
പത്മതീര്‍ത്ഥത്തില്‍, 

ഇതള്‍ വിരിഞ്ഞു നില്‍ക്കും 
താമരപ്പൂ പോലെ അതി- 

മനോഹരിയായിരുന്ന 
ശ്രീമതി പത്മിനി ടീച്ചര്‍ക്ക്.......!!! 

തുടരും ......

ബാപ്പു തേഞ്ഞിപ്പലം

Monday, May 12, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

പിന്നെ, എന്നെ സ്നേഹത്തിലുപരി സഹിച്ച എന്‍റെ സഹോദരി സഹോദരന്മാര്‍ക്ക് , 

എന്നിലെ സാമൂഹ്യവബോധത്തിന്‍റെ സംഘാടകന്, പ്രൊഫഷനല്‍ വഴിയില്‍ ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്‍റെ ആദ്യ ബാല പാഠം തന്‍റെ കൊച്ചു പലചരക്ക് കടയില്‍ വെച്ചു എന്നെ പഠിപ്പിച്ച, മരിച്ചുപോയ എന്‍റെ സേനഹ നിധിയായിരുന്ന പ്രിയ ഉപ്പാപ്പ പാലശ്ശേരി  അത്തന്‍ കുട്ടിക്ക്.., 

വ്യാപാര വഴിയില്‍ എനിക്ക് വഴികാട്ടിയായി, സാമൂഹ്യ സേവന രംഗത്തു തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച  ഇപ്പോഴും ഞാന്‍ ഉപ്പയുടെ സ്ഥാനത്ത് നോക്കികാണുന്ന എന്നെ സ്നേഹിച്ച ബാല്യത്തില്‍ എനിക്ക് കൂട്ടായ എന്‍റെ പ്രിയപ്പെട്ട എളാപ്പ കേലസ്സംതൊടി , കെ . ടി . സിദ്ധീഖ് ഹാജിക്ക്..., 
  
ഞാനിഷ്ടപ്പെട്ട എന്നെ പഠിപ്പിക്കാത്ത എന്‍റെ നാട്ടുകാരെയും കാരണവന്മാരെയും പഠിപ്പിച്ച ഞാനേറെ സ്നേഹിച്ചിരുന്ന, എനിക്ക് മുന്നില്‍ അറിവിന്‍റെ, വായനയുടെ ലോകത്തേയ്ക്ക് വാതായനങ്ങള്‍ തുറന്നിട്ട, "വിദ്യപ്രകാശിനി വായനശാല"യില്‍ ഞാന്‍ പുസ്തകം വായിച്ചിരിക്കുമ്പോള്‍ , മുഖത്തു വിരല്‍ ചൂണ്ടിക്കൊണ്ട്  ...,

“എടൊ, തനിക്കറിയ്യോ, ഈ അലമാറി ഒരു കാലത്ത് എന്റെേ വീട്ടു മുറ്റത്തെ, എനിക്ക് മതിയോളം മാമ്പഴം തന്നിരുന്ന വന്‍ മാവായിരുന്നു”..., 

എന്നു പുസ്തകങ്ങള്‍ അടുക്കി വെച്ച അലമാറി ചൂണ്ടിക്കൊണ്ട്, എല്ലാം അന്യമാവുന്ന വാര്ദ്ധക്യത്തില്‍ തെല്ലധികാരത്തോടെ എന്നോട് പറഞ്ഞിരുന്ന "വിദ്യപ്രകാശിനി വായനശാല"യുടെ സ്ഥാപകനും, ഒട്ടേറെ പാതകള്‍ പണിതു ഞങ്ങളുടെ ഗ്രാമ ഇടവഴികളെ സഞ്ചാര യോഗ്യമാക്കിയ, ഞങ്ങളുടെ ഗ്രാമത്ത് വദ്യുതി വെളിച്ചത്തിന്റെ പ്രഭ ചൊരിയാന്‍ പ്രയത്നിച്ച, ഗ്രാമ വാസികളുടെ ആരോഗ്യ സംരക്ഷണത്തിനു ഗവ:ആയൂര്‍വേദ ആതുരാലയം വരുന്നതിനു നിദാനമായി അഹോരാത്രം നിസ്വാര്‍ത്ഥ സേവനമനുഷ്ടിച്ച ..., 

എന്‍റെ ആദ്യ കവിതകള്‍ മാതൃഭൂമി, ചന്ദ്രിക ആഴ്ച്ചപ്പതിപ്പുകള്ക്ക് അയച്ചുകൊടുക്കാന്‍ സഹായകമായി വര്ത്തിരച്ച ഞങളുടെ ഗ്രാമത്തിലെ ആദ്യ തപാലാപ്പിസ് കൊണ്ട് വന്ന, ഞാന്‍ ബഹുമാനിച്ചിരുന്ന എന്‍റെ മനസ്സില്‍ ഭയഭാക്ത്യാദര പൂര്‍വ്വം ഞാന്‍ ഏറെ സ്നേഹിച്ചിരുന്ന യശശ്ശരീരനായ ശ്രീ മുല്ലശ്ശേരി കുട്ടികൃഷ്ണന്‍ മാഷിന്..., 

അദ്ദേഹത്തിനൊപ്പം നാടിന്‍റെ പൊതു സമൂഹത്തിന്‍റെ നന്മയുടെ വഴിയില്‍ സഹ സഞ്ചാരികളായിരുന്ന (ഇവരാരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല), ഇല്ലത്തെ ശ്രീ മൂസത് മാഷിന്, നെച്ചിനാത്തില്‍ ശ്രീ വാസു മാഷിന്, ഞങ്ങള്‍ സ്നേഹപൂര്‍വ്വം കുഞ്ഞു മോന്‍ക്ക എന്നു വിളിക്കുന്ന ബഹു. ടി പി അഹമ്മതിന്ന്, പൊറ്റയില്‍ മൊയ്തീന്‍ ഹാജിക്ക് , കൊള ത്തോട്ടെ ടി പി മുഹമ്മത് ഹാജിക്ക് , നാട്ടുകാര്‍ സ്നേഹപൂര്‍വ്വം ചിന്നന്‍ നായര്‍ എന്നു വിളിച്ചിരുന്ന അരീപ്പാറയിലെ സഖാവ് ശ്രീ കൃഷ്ണനുണ്ണി നായര്‍ക്ക് , സഖാവ്  പോറോളി ആലിക്കുട്ടി സാഹിബിന് , കോമുകുട്ടി മാഷിന് , എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു ഞാനീ കവിതാ സമാഹാരം "പോക്കുവെയില്‍ " ...!!!  

തുടരും ......

ബാപ്പു തേഞ്ഞിപ്പലം

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

തമിള്‍നാട്ടിലെ വിജനമായ ഒരു ഉള്‍ഗ്രാമ വീഥിയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ നൈവേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ ജോലിയുണ്ടായിരുന്ന ഉപ്പയുടെ കൂടെ ഒന്നിച്ചു താമസിച്ചിരുന്ന കുടുംബം.

മക്കള്‍ മാതൃഭാഷയായ മലയാളം പഠിക്കണം, മലയാളികളായി വളരണം എന്ന ഉമ്മയുടെ ഒറ്റ ആഗ്രഹത്താല്‍ പ്രവാസം വിട്ടു നാട്ടിലേയ്ക്ക് ചേക്കേറിയ, എന്നിലെ കവിതയ്ക്ക് അറിഞ്ഞോ അറിയാതെയോ കൈത്താങ്ങായ ഞാന്‍ സ്നേഹിച്ചു വേദനിപ്പിച്ച, എന്നെ അതിരറ്റു സ്നേഹിച്ച പ്രിയപ്പെട്ട എന്റെു ഉപ്പയ്ക്കും ഉമ്മയ്ക്കും സമര്‍പ്പിക്കുന്നു ഞാനീ “പോക്കു വെയില്‍” കവിതാ സമാഹാരം...!!!

തുടരും ......

ബാപ്പു തേഞ്ഞിപ്പലം

Saturday, May 10, 2014

ജീവിതം മുറിഞ്ഞവന്റെ് നൊമ്പരം ...!!!

ജീവിതം മുറിഞ്ഞവന്റെ് നൊമ്പരം ...!!! 

പ്രിയ സുഹൃത്തെ, 

നന്മ മാത്രം ആഘോഷിക്കുന്ന കാലത്തിലേയ്ക്കുള്ള യാത്രയിലാണ് പുതുകവിത .  മുന്നോട്ടേയ്ക്ക്  ഒരുപാട് ബാക്കിയുണ്ട് .  

എങ്കിലും തിരകള്‍ ആഞ്ഞടിച്ചേയ്ക്കാം, വഴുതാതെ , വീഴാതെ , പോക്കുവെയിലില്‍ പ്രണയത്തിന്‍റെയും പ്രവാസത്തിന്റെയും ജീവിതത്തിന്റെയും കനലുകള്‍ നിറയ്ക്കുക .

സ്നേഹമാണഖിലസാരമൂഴിയില്‍ എന്നാ ആശാന്‍ വാക്കിന്‍റെ കാവലോടെ പ്രിയ ബാപ്പൂ പോക്കുവേയിലിനു മഴയാശംസകള്‍ നേരുന്നു ...!!!

കവിതാ സമാഹാരം : പോക്കുവെയില്‍ 
അവതാരിക : പി . ആര്‍ . രതീഷ്‌ 

കുറിപ്പ് : എന്റെെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....

Friday, May 9, 2014

ജീവിതം മുറിഞ്ഞവന്റെ് നൊമ്പരം ...!!! 

നേരു പുലരുമെന്ന ആത്മവിശ്വാസത്തില്‍ വിളക്കു വെയ്ക്കാനാണ് ഈ കവിക്ക് ജീവിതം. 
ജാതി-മത-രാഷ്ട്രീയ-ഭ്രാന്തന്മാര്‍ ആര്‍ത്തുല്ലസിക്കുന്ന കാലത്താണ് ബാപ്പു കവിതയെഴുതുന്നത്...!!!  

പ്രണയത്തിന്നും കവിതയ്ക്കും പുതിയൊരു കാലം വരുമെന്ന പ്രത്യാശയാണ് ഈ കവിയെ മുന്നോട്ടു നയിക്കുന്നത് .  ഒരു പക്ഷെ മലയാള സാഹിത്യത്തില്‍ അനാഥരാക്കപ്പെട്ട ഒരുപാട് ജീവിതങ്ങളുണ്ടാകും...!!!  

ബാപ്പുവിന്റെ കവിതകള്‍ പട്ടിണി കിടന്നവന്റെ വേദനയും നന്മയുടെ പുതിയ കാലവും സ്വപ്നം കാണുന്നവന്റെ ഹൃദയച്ചുരുക്കമാണ്...!!!  
  
കവിതാ സമാഹാരം : പോക്കുവെയില്‍ 
അവതാരിക : പി . ആര്‍ . രതീഷ്‌ 

കുറിപ്പ് : എന്റെെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....

Thursday, May 8, 2014

ജീവിതം മുറിഞ്ഞവന്‍റെ നൊമ്പരം...!!!

ബാല്യം ചിലര്‍ക്ക് കൌതുകമുള്ള ഓര്‍മ്മയായിരിക്കാം .  ഏറെപ്പേര്‍ക്കും വിഷബാധയേറ്റ വേദനയായിരിക്കാം .  ബാപ്പുവിന്റെ ബാല്യവും അങ്ങേയറ്റത്തെ വിഷാദത്തില്‍ പൂത്ത ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞതാണ്‌ ...!!!

ഏതു സമ്പന്നതയുടെ പിന്നിലും മുറിവേറ്റ ചിരിയുടെ ഉണങ്ങാത്ത മുറിവുകളുണ്ടെന്ന്‍ ബാപ്പുവിന്റെ കവിതകള്‍ സാക്ഷിയാകുന്നു എന്നത് തന്നെയാണ് മറ്റു കവിതകളില്‍ നിന്നും പ്രവാസിയായ ഈ കവിയെ വിത്യസ്തനാക്കുന്നത്...!!!  

അവകാശികളില്ലാത്ത ജഡത്തിന്നു വേണ്ടി കരയാന്‍ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവും, ഒക്കത്തിരുന്ന്‍ കരഞ്ഞു തളര്‍ന്നവന്റെ ആത്മ പ്രകാശനവുമാണ് ബാപ്പുവിന്റെ കവിതകള്‍ ...!!!
 
കവിതാ സമാഹാരം : പോക്കുവെയില്‍
അവതാരിക : പി . ആര്‍ . രതീഷ്‌

കുറിപ്പ് : എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....

Wednesday, May 7, 2014

ജീവിതം മുറിഞ്ഞവന്‍റെ നൊമ്പരം ...!!! 

നവോത്ഥാനം കൊണ്ട് വന്ന നന്മകളോക്കെയും നാശത്തിന്‍റെ ആഴങ്ങളിലേയ്ക്ക് ഒലിച്ചു പോകുമ്പോഴും കരുതലായും കാവലായും ഞങ്ങളിവിടെയുണ്ടെന്ന്‍ ഓര്‍മ്മപ്പെടുത്തുന്നവരുടെ മുന്നണിയിലാണ് ബാപ്പുവിന്റെ സ്ഥാനം .  

ക്ഷണികമാണെന്ന തിരിച്ചറിവിന്റെ തീഷ്ണതയുള്ളവന്‍ ജീവിതത്തെ സ്നേഹിക്കുന്നു .  അവന്ന് വേദനയറിയുവാനും നാടിന്‍റെ നിലവിളി കേള്‍ക്കാനും കഴിയും.  ബാപ്പുവിന്റെ ജീവിതലോകം നാടു വിട്ടവന്റെ വ്യഥകളാല്‍ രൂപം കൊണ്ടതാണ് .  

സ്വന്തം മണ്ണിന്‍റെ ഗന്ധം ഓര്‍മ്മയില്‍ പേറുന്നതു കൊണ്ടാവാം ഓരോ പ്രവാസിയും ഭാഷയെ തീവ്രമായി സ്നേഹിക്കുന്നത് ...!!!
     
കവിതാ സമാഹാരം : പോക്കുവെയില്‍ 
അവതാരിക : പി . ആര്‍ . രതീഷ്‌ 

കുറിപ്പ് : എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....

Tuesday, May 6, 2014

ജീവിതം മുറിഞ്ഞവന്റെ നൊമ്പരം :-

ഒരിക്കലും
ഒരായുസ്സിലിനി
വരാനാരുമില്ലെന്നുറപ്പിച്ചു
തിരിച്ചുപോക്കിന്റെ യാത്ര
പാതി വഴിയില്‍ നീ
മുറിച്ചു കളഞ്ഞില്ലേ ....?

നീയറിയുക
നിന്‍റെയേകാന്ത മാത്രയില്‍
നീ കൂട്ടിയ നിറക്കൂട്ടുകളൊക്കെയും
എന്റെയാകാശ ചെരുവിലിന്നു
നിറം പകരാതെ പോയ
മഴവില്‍ സപ്ത വര്‍ണ്ണങ്ങള്‍ മാത്രം  

ഒരിക്കലും വരാത്ത എന്ന പദ പ്രയോഗം തന്നെ അത്രമേല്‍ കാത്തിരുന്ന ഒരാളുടെ നിലവിളികളാണ് .  കാത്തിരുന്നു മടുത്തവര്‍ക്കേ ജീവിതത്തിന്‍റെ വിലയറിയൂ .  ഞാന്‍ മാത്രമല്ല , നീ കൂടി ചേര്‍ന്നതാണ് ഈ ലോകമെന്നു ബാപ്പു ഉറക്കെ വിളിച്ചു പറയാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ് .  സ്നേഹ ശൂന്യതയാണ് പുതിയ ലോകത്തിന്‍റെ വലിയ ദാരിദ്ര്യം .  പ്രണയം പോലും സമ്പത്തിന്റെയും ജാതിയുടെയും ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു ...!!!

കവിതാ സമാഹാരം : പോക്കുവെയില്‍
അവതാരിക : പി . ആര്‍ . രതീഷ്‌

കുറിപ്പ് : എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....

Monday, May 5, 2014

ജീവിതം മുറിഞ്ഞവന്റെ നൊമ്പരം :-

മലയാള കവിത സമ്പന്നമായ കാലഘട്ടത്തിലൂടെ യാത്രയിലാണിപ്പോള്‍ .  ജീവതത്തിന്റെ എല്ലാ തിരക്കുകള്ക്കി ടയിലും ഉറങ്ങാത്ത ജാഗ്രതയുമായി സമൂഹത്തിനു കാവലിരിക്കുന്ന കുറേപ്പേര്‍ എന്നുമുണ്ടായിട്ടുണ്ട് .
കവിയും കാമുകനും ഉറങ്ങാതിരിക്കുമ്പോഴാണ് ജീവിതത്തെക്കുരിച്ചെഴുതിയ പുതിയ ദര്‍ശനങ്ങള്‍ രൂപപ്പെടുന്നത് .  ഉണങ്ങിയ മരത്തില്‍ നിറയെ പൂക്കളുണ്ടാകുന്നതും നദി മുകളിലേയ്ക്ക് യാത്ര തുടരുന്നതും കവിയുടെ ഭാവന മാത്രമല്ല .  പഴയതിലെയ്ക്കുള്ള ഓര്മ്മതപ്പെടുത്തല്‍ കൂടിയാണ് .

ഭാഷ മരിച്ചെന്നു വിലപിക്കുന്നവര്‍ മൌനത്തിന്റെ മാളത്തിലേയ്ക്ക് ഓടിയൊളിക്കുന്ന കാഴ്ചയാണിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത് . സാഹിത്യത്തില്‍ കവിതാ സാഹിത്യം വളരെ ശക്തമാണ്, ലോക കവിതയുടെ നിലവാരത്തിലേയ്ക്ക് അതിന്‍റെ ഗ്രാഫുയരുന്നത് സൂക്ഷ്മക്കാഴ്ചയില്‍ നമുക്ക് കാണാനാവും .
ശ്രീ ബാപ്പു തേഞ്ഞിപ്പലം എന്ന യുവകവിയും രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതും ജീവിതത്തിന്‍റെ നിറങ്ങള്‍ ചാലിച്ച കവിതകളെയാണ് ...!!!

കവിതാ സമാഹാരം : പോക്കുവെയില്‍അവതാരിക : പി . ആര്‍ . രതീഷ്‌

കുറിപ്പ് :  എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....