ജീവിതം
മുറിഞ്ഞവന്‍റെ നൊമ്പരം...!!!
ബാല്യം ചിലര്‍ക്ക്
കൌതുകമുള്ള ഓര്‍മ്മയായിരിക്കാം .
ഏറെപ്പേര്‍ക്കും വിഷബാധയേറ്റ വേദനയായിരിക്കാം . ബാപ്പുവിന്റെ ബാല്യവും അങ്ങേയറ്റത്തെ
വിഷാദത്തില്‍ പൂത്ത ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞതാണ് ...!!!
ഏതു സമ്പന്നതയുടെ
പിന്നിലും മുറിവേറ്റ ചിരിയുടെ ഉണങ്ങാത്ത മുറിവുകളുണ്ടെന്ന്‍ ബാപ്പുവിന്റെ കവിതകള്‍
സാക്ഷിയാകുന്നു എന്നത് തന്നെയാണ് മറ്റു കവിതകളില്‍ നിന്നും പ്രവാസിയായ ഈ കവിയെ വിത്യസ്തനാക്കുന്നത്...!!!
അവകാശികളില്ലാത്ത
ജഡത്തിന്നു വേണ്ടി കരയാന്‍ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവും, ഒക്കത്തിരുന്ന്‍ കരഞ്ഞു തളര്‍ന്നവന്റെ ആത്മ
പ്രകാശനവുമാണ് ബാപ്പുവിന്റെ കവിതകള്‍ ...!!!
കവിതാ സമാഹാരം :
പോക്കുവെയില്‍
അവതാരിക : പി .
ആര്‍ . രതീഷ്
കുറിപ്പ് : എന്‍റെ
കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ് എഴുതിയ അവതാരികയില്‍ നിന്നും....