Thursday, June 5, 2014

ഇന്ന് ലോകപരിസ്‌ഥിതി ദിനം...!!!

ഇന്ന് ലോകപരിസ്‌ഥിതി ദിനം...!!!

മരം ഒരു വരം, വരൂ കൂട്ടരേ 
നമുക്കൊരു ചെറു തൈ നടാം
വരുംതലമുറയ്ക്കായൊരു വനം നടാം...!!! 

കൂട്ടരെയോര്‍ക്കുക
മരമിതു, ഒരു വരം...!!!

വരുവിന്‍ കൂട്ടരേ,
വട്ടം നില്‍ക്കുവിന്‍,
കൂട്ടം ചേര്‍ന്നൊരു,
ചെറു തൈ നടാം...!!!

വരമായൊരു തരു തരും,
കൂട്ടമായത് നിഴല്‍ തരും,
കൂട്ടിനായത് തണല്‍ തരും,
കുസൃതിയായത് കുളിര്‍ തരും,
കവിതപോലൊരു മഴതരും,
കളകളം മൊഴി പുഴ തരും,

കൂട്ടരെയോര്‍ക്കുക
മരമിതു ഒരു വരം...!!!

വരുവിന്‍ കൂട്ടരേ,
വട്ടം നില്‍ക്കുവിന്‍,
കൂട്ടം ചേര്‍ന്നൊരു,
ചെറു തൈ നടാം...!!!

നാള്‍ക്കുനാള്‍ നാം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടേയിരിക്കുന്നു. ആദിമ മനുഷ്യന്‍ അവന്‍റെ അന്നന്നത്തെ വിശപ്പിന്നും വന്യ മൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും സ്വയം രക്ഷപ്രാപിക്കുന്നതിന്നും ജീവന്‍റെ നിലനില്‍പ്പിനും വേണ്ടി മാത്രം പ്രകൃതിയെ ഉപയോഗിച്ചിരുന്നുവെന്നു വേണം പറയാന്‍. അതു ഒരു തരത്തിലും ഒരു ചൂഷനമായിരുന്നില്ല . കാരണം , പ്രകൃതി കനിഞ്ഞു തന്നിരുന്നത് മാത്രമാണ് ആദിമ മനുഷ്യന്‍ സ്വീകരിച്ചിരുന്നത്. കായ്കനികളും കാട്ടാരിലെ ജലവും, അന്തിയുറങ്ങാന്‍ അവയുടെ ചില്ലകളില്‍ മാടങ്ങളും അവന്‍ തീര്‍ത്തു. അപ്പോഴെക്കെയും പ്രകൃതിയുടെ സന്തുലിതാവസ്ഥ അവന്‍ കാത്തു സൂക്ഷിചിരുന്നുവെന്നു നമുക്ക്രു കാണാം.

ഇന്ന് മനുഷ്യര്‍ പുരോഗമനവാദി എന്നു സ്വയം വിശേഷിക്കുമ്പോഴും പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ചൂഷണം അതിന്റെ നിലനില്പ്പിനെ മാത്രമല്ല ഭൂമിയില്‍ വരും തലമുറയുടെ, മനുഷ്യവാസത്തെത്തന്നെ ചോദ്യം ചെയ്യുന്നു. ആഗോളതാപനം, ഓസോണ്‍ പാളികളിലെ തുളകള്‍ , കാലം തെറ്റിയുള്ള അധിവൃഷ്ടികള്‍, ഋതുഭേദങ്ങളുടെ ക്രമഭേദങ്ങള്‍, ഭൂകമ്പങ്ങള്‍ , ഓര്‍ക്കാപ്പുറത്തെ പ്രകൃതി ക്ഷോഭങ്ങള്‍ എല്ലാം പ്രുകൃതി നാശത്തിന്‍റെ വക്കോളം എത്തി നില്‍ക്കുന്നു .

ഇന്ന് നമുക്കും കുട്ടികള്ക്കും , പ്രത്യകിച്ചു പ്രവാസികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പുഴയും പുഴക്കരയിലെ ബാല്യവും, കളികളും മുത്തശ്ശി കഥകളുമാണ് . കഥ ചൊല്ലി, കളകളാരവം പാടി കണ്ണാടി നോക്കും പുഴ ഇന്ന് മുത്തശ്ശിക്കഥകളില്‍ പോലും കുട്ടികള്‍ കേള്ക്കാതായിരിക്കുന്നു .

നമുക്ക് മാത്രമല്ല. അപൂര്‍വ ഇനത്തില്പ്പെടുന്ന പല പക്ഷികളും, പാമ്പുകളും, മത്സ്യങ്ങളുമടങ്ങുന്ന മറ്റനേകം വരുന്ന ജീവ ജാലങ്ങളുടെ ആവാസസ്ഥലവും കൂടിയാണ് ഈ ഭൂമിയും അതിലെ കാടും, പുഴയും, നദിക്കരകളും എന്ന് നാം വിസ്മരിച്ചു കൂടാ.

പുഴയും അതിലെ ജലവും മലീമാസമായിരിക്കുന്നു . കേരളത്തില്‍ ഇന്ന് പല നദികളും അനധികൃത മണല്‍ മാഫിയകളുടെ കരാള ഹസ്തങ്ങളും മലിനീകരണ നിവാരണ കാഴ്ചപ്പാടില്ലാത്ത ഒരു കൂട്ടം വ്യാവസായിക വൃന്ദങ്ങളും കയ്യേറിയിരിക്കുന്നു. എന്തിനേറെ പറയുന്നു ഭാരതപ്പുഴ (നിളാ നദി ) തൊട്ടു പല നദികളും അവയുടെ വിസ്തീര്ന്നത്തിലും, ജല സംഭരണികളിലും കുറഞ്ഞു വരികയും പല ഭാഗങ്ങളിലും വറ്റി വരണ്ടു കൊണ്ടിരിക്കുകായും ചെയ്യുന്നു.

പ്രകൃതിയോടു ചേര്ന്ന് കളിച്ചും രസിച്ചും നാം അനുഭവിക്കേണ്ട ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പുഴക്കരയിലെ കളികളും മീന്‍ പിടുത്തവും , നീന്തല്‍ മത്സരങ്ങളും. കുട്ടികളുടെ മാനസികവും , ആരോഗ്യപരവും , ബുദ്ധിപരമായ വികാസങ്ങള്ക്കും് വളരെ ഉചിതമായിട്ടുള്ളത് പ്രകൃതിയോട് ചേര്ന്നു ള്ള വിനോദങ്ങളാണെന്നും അതില്‍ തന്നെ വളരെ ഉല്ലാസ പ്രദവും, ആരോഗ്യപ്രദവുമായത് തുറന്ന ജലാശയങ്ങളില്‍ , നദികളിലെ ശുദ്ധ ജലത്തില്‍ നീന്തിക്കുളിക്കുന്നതാണെന്നും പഠനങ്ങളിലൂടെ ആധുനിക മാനസികാരോഗ്യ വിദഗ്ദന്മാര്‍ ചൂണ്ടിക്കാണിക്കുന്നു .

എന്ത് പറയാന്‍ , നാം പ്രവാസികള്ക്ക്ക ഇതൊന്നും സ്വപ്നം കാണാന്‍ അവകാശമില്ല. അശാസ്ത്രീയമായ രീതിയില്‍ മണലെടുക്കുന്നതു മൂലം നദിക്കരകള്‍ ഇടിഞ്ഞു പോവുകയും , കണ്ടല്‍കാടുകള്‍ നാമാവശേഷമാവുകയും ചെയ്യുന്നു. നദികളില്‍ ചതിക്കുഴികള്‍ രൂപം കൊള്ളുകയും ചെയ്യുന്നു.

ഈ അടുത്ത കാലം വരെ നമ്മുടെ പുഴയോരങ്ങളില്‍ അവയ്ക്കടുത്തുള്ള , മത്സ്യം പിടിച്ചു ജവിതോപാധിയാക്കിയ സാധാരണക്കാരും, അവരെ ആശ്രയിച്ചിരുന്ന വീട്ടമ്മമാര്‍ അവരുടെ ദൈന്യം ദിനാവശ്യങ്ങള്ക്ക്് ശുദ്ധ ജല സ്രോതസ്സായ പുഴയെ ആശ്രയിച്ചിരുന്നതും നിത്യ ഗ്രാമീണ കാഴ്ചകളായിരുന്നു . നമ്മുടെ കുട്ടികള്‍ കൂട്ടം കൂട്ടമായ്‌ പുഴയോരങ്ങളില്‍ നീന്തിക്കുളിക്കുന്നതും ചൂണ്ടയിടു മത്സ്യം പിടിക്കുന്നതും മനോഹരമായ കാഴ്ചകളായിരുന്നു . എല്ലാം ഇന്ന് നമാവശേഷമായിക്കൊണ്ടിരിക്കുന്നു.

ഇനി ഈ കുട്ടികളുടെ പ്രകൃതിയോടുള്ള ആര്‍പ്പും തിമിര്‍പ്പും ഇവരിലെ മനോധൈര്യവും, പിന്നെ സര്‍ക്കസും കാണുക . പ്രകൃതി ഒരു വിശ്വവിദ്യാലയമാണ് . നിരീക്ഷിക്കുന്നവര്ക്ക്ു പ്രകൃതിയില്‍ നിന്നും പഠിക്കാന്‍ കാര്യങ്ങള്‍ ഒട്ടേറെയുണ്ട് . അത് നമ്മുടെ സംസ്ക്കാരമാണ്, അതിലൂടെ നമ്മള്‍ കൈവരിക്കേണ്ടത് നമ്മുടെ തന്നെ പൈതൃകമാണ്... !!!

മരം ഒരു വരം, വരൂ കൂട്ടരേ
നമുക്കൊരു ചെറു തൈ നടാം
വരുംതലമുറയ്ക്കായൊരു വനം നടാം...!!! 


http://youtu.be/JFJiRx_fESM