Monday, May 12, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

പിന്നെ, എന്നെ സ്നേഹത്തിലുപരി സഹിച്ച എന്‍റെ സഹോദരി സഹോദരന്മാര്‍ക്ക് , 

എന്നിലെ സാമൂഹ്യവബോധത്തിന്‍റെ സംഘാടകന്, പ്രൊഫഷനല്‍ വഴിയില്‍ ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്‍റെ ആദ്യ ബാല പാഠം തന്‍റെ കൊച്ചു പലചരക്ക് കടയില്‍ വെച്ചു എന്നെ പഠിപ്പിച്ച, മരിച്ചുപോയ എന്‍റെ സേനഹ നിധിയായിരുന്ന പ്രിയ ഉപ്പാപ്പ പാലശ്ശേരി  അത്തന്‍ കുട്ടിക്ക്.., 

വ്യാപാര വഴിയില്‍ എനിക്ക് വഴികാട്ടിയായി, സാമൂഹ്യ സേവന രംഗത്തു തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച  ഇപ്പോഴും ഞാന്‍ ഉപ്പയുടെ സ്ഥാനത്ത് നോക്കികാണുന്ന എന്നെ സ്നേഹിച്ച ബാല്യത്തില്‍ എനിക്ക് കൂട്ടായ എന്‍റെ പ്രിയപ്പെട്ട എളാപ്പ കേലസ്സംതൊടി , കെ . ടി . സിദ്ധീഖ് ഹാജിക്ക്..., 
  
ഞാനിഷ്ടപ്പെട്ട എന്നെ പഠിപ്പിക്കാത്ത എന്‍റെ നാട്ടുകാരെയും കാരണവന്മാരെയും പഠിപ്പിച്ച ഞാനേറെ സ്നേഹിച്ചിരുന്ന, എനിക്ക് മുന്നില്‍ അറിവിന്‍റെ, വായനയുടെ ലോകത്തേയ്ക്ക് വാതായനങ്ങള്‍ തുറന്നിട്ട, "വിദ്യപ്രകാശിനി വായനശാല"യില്‍ ഞാന്‍ പുസ്തകം വായിച്ചിരിക്കുമ്പോള്‍ , മുഖത്തു വിരല്‍ ചൂണ്ടിക്കൊണ്ട്  ...,

“എടൊ, തനിക്കറിയ്യോ, ഈ അലമാറി ഒരു കാലത്ത് എന്റെേ വീട്ടു മുറ്റത്തെ, എനിക്ക് മതിയോളം മാമ്പഴം തന്നിരുന്ന വന്‍ മാവായിരുന്നു”..., 

എന്നു പുസ്തകങ്ങള്‍ അടുക്കി വെച്ച അലമാറി ചൂണ്ടിക്കൊണ്ട്, എല്ലാം അന്യമാവുന്ന വാര്ദ്ധക്യത്തില്‍ തെല്ലധികാരത്തോടെ എന്നോട് പറഞ്ഞിരുന്ന "വിദ്യപ്രകാശിനി വായനശാല"യുടെ സ്ഥാപകനും, ഒട്ടേറെ പാതകള്‍ പണിതു ഞങ്ങളുടെ ഗ്രാമ ഇടവഴികളെ സഞ്ചാര യോഗ്യമാക്കിയ, ഞങ്ങളുടെ ഗ്രാമത്ത് വദ്യുതി വെളിച്ചത്തിന്റെ പ്രഭ ചൊരിയാന്‍ പ്രയത്നിച്ച, ഗ്രാമ വാസികളുടെ ആരോഗ്യ സംരക്ഷണത്തിനു ഗവ:ആയൂര്‍വേദ ആതുരാലയം വരുന്നതിനു നിദാനമായി അഹോരാത്രം നിസ്വാര്‍ത്ഥ സേവനമനുഷ്ടിച്ച ..., 

എന്‍റെ ആദ്യ കവിതകള്‍ മാതൃഭൂമി, ചന്ദ്രിക ആഴ്ച്ചപ്പതിപ്പുകള്ക്ക് അയച്ചുകൊടുക്കാന്‍ സഹായകമായി വര്ത്തിരച്ച ഞങളുടെ ഗ്രാമത്തിലെ ആദ്യ തപാലാപ്പിസ് കൊണ്ട് വന്ന, ഞാന്‍ ബഹുമാനിച്ചിരുന്ന എന്‍റെ മനസ്സില്‍ ഭയഭാക്ത്യാദര പൂര്‍വ്വം ഞാന്‍ ഏറെ സ്നേഹിച്ചിരുന്ന യശശ്ശരീരനായ ശ്രീ മുല്ലശ്ശേരി കുട്ടികൃഷ്ണന്‍ മാഷിന്..., 

അദ്ദേഹത്തിനൊപ്പം നാടിന്‍റെ പൊതു സമൂഹത്തിന്‍റെ നന്മയുടെ വഴിയില്‍ സഹ സഞ്ചാരികളായിരുന്ന (ഇവരാരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല), ഇല്ലത്തെ ശ്രീ മൂസത് മാഷിന്, നെച്ചിനാത്തില്‍ ശ്രീ വാസു മാഷിന്, ഞങ്ങള്‍ സ്നേഹപൂര്‍വ്വം കുഞ്ഞു മോന്‍ക്ക എന്നു വിളിക്കുന്ന ബഹു. ടി പി അഹമ്മതിന്ന്, പൊറ്റയില്‍ മൊയ്തീന്‍ ഹാജിക്ക് , കൊള ത്തോട്ടെ ടി പി മുഹമ്മത് ഹാജിക്ക് , നാട്ടുകാര്‍ സ്നേഹപൂര്‍വ്വം ചിന്നന്‍ നായര്‍ എന്നു വിളിച്ചിരുന്ന അരീപ്പാറയിലെ സഖാവ് ശ്രീ കൃഷ്ണനുണ്ണി നായര്‍ക്ക് , സഖാവ്  പോറോളി ആലിക്കുട്ടി സാഹിബിന് , കോമുകുട്ടി മാഷിന് , എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു ഞാനീ കവിതാ സമാഹാരം "പോക്കുവെയില്‍ " ...!!!  

തുടരും ......

ബാപ്പു തേഞ്ഞിപ്പലം


സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

തമിള്‍നാട്ടിലെ വിജനമായ ഒരു ഉള്‍ഗ്രാമ വീഥിയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ നൈവേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ ജോലിയുണ്ടായിരുന്ന ഉപ്പയുടെ കൂടെ ഒന്നിച്ചു താമസിച്ചിരുന്ന കുടുംബം.

മക്കള്‍ മാതൃഭാഷയായ മലയാളം പഠിക്കണം, മലയാളികളായി വളരണം എന്ന ഉമ്മയുടെ ഒറ്റ ആഗ്രഹത്താല്‍ പ്രവാസം വിട്ടു നാട്ടിലേയ്ക്ക് ചേക്കേറിയ, എന്നിലെ കവിതയ്ക്ക് അറിഞ്ഞോ അറിയാതെയോ കൈത്താങ്ങായ ഞാന്‍ സ്നേഹിച്ചു വേദനിപ്പിച്ച, എന്നെ അതിരറ്റു സ്നേഹിച്ച പ്രിയപ്പെട്ട എന്റെു ഉപ്പയ്ക്കും ഉമ്മയ്ക്കും സമര്‍പ്പിക്കുന്നു ഞാനീ “പോക്കു വെയില്‍” കവിതാ സമാഹാരം...!!!

തുടരും ......


ബാപ്പു തേഞ്ഞിപ്പലം