Monday, May 26, 2014

ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ ഇനി മോദി സര്‍ക്കാര്‍:

ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ ഇനി മോദി സര്‍ക്കാര്‍:

ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് അല്‍പ്പ സമയത്തിന്നുള്ളില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം, സ്വാതന്ത്ര്യ ഇന്ത്യുടെ പതിനഞ്ചാം മന്ത്രിസഭയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുകയാണ്.

ലോകരാജ്യങ്ങളും ഇന്ത്യിലെ ഇതര ന്യൂനപക്ഷ സമുദായങ്ങളും, മറ്റു താല്‍പ്പര വിഭിന്ന ആശയ രാഷ്ട്രീയ കക്ഷികളും ആശങ്കപ്പെടുന്നത് പോലെ പോലെ ബി ജെ പി , ആര്‍ എസ് എസ് ഹിഡന്‍ അജണ്ട മാറ്റി വച്ചു, അതിവേഗം വളരുന്ന ഇന്ത്യുടെ സാമ്പത്തിക പുരോഗതിയെ, പുരോഗമനപരമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു ജനക്ഷേമകരമായ സാമുഹിക സാമ്പത്തിക ശാസ്ത്ര കാര്യങ്ങളില്‍ ജന താല്പര്യമനുസരിച്ച് ഇന്ത്യാ മഹാ രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാന്‍, പുതിയ മോഡി സര്‍ക്കാര്‍ മുന്നോട്ട് വരുമെന്ന് ഇത്തരുണത്തില്‍ നമുക്ക് പ്രതീക്ഷയോടെ പ്രത്യാശിക്കാം.

ആര്‍ഷ ഭാരത പൈതൃക സംസ്ക്കാരം ഉള്‍ക്കൊണ്ടു തന്നെ ഒരു നല്ല ഭരണം കാഴ്ച വെയ്ക്കാന്‍ പര്യാപ്തമായ കേവല ഭൂരിപക്ഷം മോദി സര്‍ക്കാരിനുണ്ട് . മുന്‍ സര്‍ക്കാരുകളെപ്പോലെ ഘടക കക്ഷികളുടെ സമ്മര്‍ദ്ദം ബി ജെ പി എന്ന ഒറ്റ കക്ഷിക്ക് മാത്രം 282 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം ലഭിചിരിക്കുന്നതിനാല്‍ ഭയപ്പെടെണ്ടതില്ല . അതുപോലെ ഘടക കക്ഷികളെ പ്രോലോഭിച്ചു നിറുത്തി അധികാരം അരയ്ക്കിട്ടുറപ്പിക്കേണ്ട ദുരവസ്ഥയും ഇല്ല.

കേവല ഭൂരിപക്ഷം എന്ന് പറയുമ്പോള്‍ നാം ഓര്‍ക്കേണ്ട ഒരു കാര്യം 31 ശതമാനത്തിന്‍റെ ഭൂരിപക്ഷം മാത്രമാണ് ബി ജെ പിക്കുള്ളത് . എന്‍ ഡി എയ്ക്ക് കിട്ടിയ മൊത്തം വോട്ടിംഗ് ശതമാനം നോക്കുമ്പോള്‍ 38 ശതമാനം മാത്രമാണ് . ഇതനുസരിച്ച് 68 ശതമാനം ജന പിന്തുണ മോദി സര്‍ക്കാറിനു പിന്തുണ നല്‍കിയിട്ടില്ല എന്ന വസ്തുത കൂടി സര്‍ക്കാര്‍ ഓര്‍ക്കേണ്ടതാണ് . ഇത് ഇന്ത്യിലെ ജനസംഖ്യ കണക്കനുസരിച്ച് മുഴുവന്‍ ജനങ്ങളും ഒരു പക്ഷെ വോട്ടു ചെയ്തിരുന്നെങ്കില്‍ മൊത്തം ജനസംഖ്യയായ് 123 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വെറും 16 ശതമാനം ജന പിന്തുണയാണ് എന്നു കാണാം.

സാര്‍ക്ക് രാജ്യങ്ങളെ സത്യപ്രതിജ്ഞ ചടങ്ങിലെയ്ക്ക് മോദി സര്‍ക്കാര്‍ ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ചു അവിടങ്ങളിലെ രാഷ്ട്ര തലവന്മാര്‍ സത്യപ്രതിജ്ഞ സാക്ഷ്യം വഹിക്കാന്‍ എത്തുന്നുവേന്നുള്ളതും അഭിലഷനീയമാണ് . പ്രത്യകിച്ചു പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ശരീഫ് ഉഹാപോഹങ്ങള്‍ക്കിടയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിരിക്കുന്നു . ഇത് നമ്മുടെ അയാള്‍ രാജ്യങ്ങളുമായി നല്ല അയല്‍ബന്ധം തുടരുന്നതിനു പ്രചോദനനമാകുമെന്നു നമുക്ക് പ്രത്യാശിക്കാം .

മോഡിക്ക് നീണ്ട വര്‍ഷങ്ങള്‍ വിസ നിഷേധിച്ച അമേരിക്ക അവിടം സന്ദര്‍ശിക്കാന്‍ ക്ഷണം അറിയിക്കുകയും ബ്രിട്ടന്‍ പോലോത്ത മറ്റു വികസ്വര രാഷ്ട്രത്തലവ്ന്മാര്‍ മോഡിയെ സ്വാഗതം ചെയ്തതും ശുഭകരമാണ് .

എന്തായാലും ഈ അവസരത്തില്‍ മുന്‍വിധിയോടു കൂടി പുതിയ സര്‍ക്കാരിനെക്കുറിച്ചു ഒരു പ്രവചനം നടത്തുക വയ്യ . എന്തായാലും പെട്ടെന്ന് ഒരു മാജിക് വിപ്ലവം ഇന്നത്തെ അവസ്ഥയില്‍ ഒരു സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുക നിലവിലുള്ള വ്യവസ്ഥിതി വെച്ച് നോക്കുമ്പോള്‍ തീര്‍ത്തും അപ്രായോഗികമാണ്.

ഭൂരിപക്ഷം ജനാധിപത്യ രീതിയനുസരിച്ച് തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ പ്രത്യാശയോടെ വളരെ പോസിറ്റിവ് ആയി സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ സാധ്യമായ വരും വര്‍ഷങ്ങളില്‍ നമുക്ക് മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്നു സര്‍ക്കാരിന്റ വരും ചെയ്തികളെക്കുറിച്ച് വിലയിരുത്തപ്പെടെണ്ടാതാണ് .

ജയ്‌ ഹിന്ദ്‌


പ്രതീക്ഷ

പ്രതീക്ഷ: 

ചില 
ബാല്യകാല
കൌമാര-
ചാപല്യങ്ങള്‍

കവര്‍ന്ന കനല്‍ 
ചിത്രങ്ങളിപ്പൊഴും 

അകതാരില്‍
മായാതെ
തളിരിട്ടു നില്ക്കുന്നു

ഒരു
നഷ്ട സ്വപ്നത്തിന്‍
നോവുമോര്‍മ്മപോല്‍

ഉത്തരം
കിട്ടാത്തൊരായിരം
ചോദ്യങ്ങള്‍ പോല്‍ ?

പിന്നെയും, പിന്നെയു-
മെന്നെ വേട്ടയാടുന്നു...!

ഒരു പാതി
മയക്കത്തിന്നിടയില്‍

നിദ്രാവിഹീനം
ഞാനുമെന്‍ സ്വപ്നവും
ഞൊടിയില്‍ നിദ്ര-
വിട്ടുണരുന്നു...!

ഒടുവിലൊരു സ്വപ്ന
മോഹമായൊരു-
ശുഭ പ്രതീക്ഷപോല്‍?

നിത്യവും നിന്‍
പുന:സമാഗമ വേളതന്‍
പുലരി പിറക്കുന്നു...!!!

ബാപ്പു തേഞ്ഞിപ്പലം