Monday, December 23, 2013

ശിഥില ചിന്തകള്‍ :

അഴികള്‍ തുരുമ്പെടുത്ത ജനലിലൂടെ 
അഴലിന്‍ മുഖമൊന്നു കാണ്മു ഞാന്‍ ...!!!
















ബാപ്പു തേഞ്ഞിപ്പലം 

"മുസാഫിര്‍ " ഞാനറിയുന്നു, നീ വെറുമൊരു സാക്ഷി..

"മുസാഫിര്‍ " ഞാനറിയുന്നു, 
നീ വെറുമൊരു സാക്ഷി.. 

ഒടുവില്‍ 
ഒരു പ്രതീക്ഷയായ് ,
അല്ല ...
ഒരു "പ്രതിഷേധമായ് ?",
രാഹുല്‍ ഗാന്ധിയെത്തി, 
"മുസാഫിര്‍ " കലാപത്തിന്‍റെ, 
ഇരകളുടെ, 
അഭയാര്‍ഥി ക്യാമ്പിലേയ്ക്ക് ...!!!

ഒരായുസ്സില്‍ സ്വന്തമായി,
നേടിയതൊക്കെയും,
സ്വന്തമെന്നു,
കരുതിയതൊക്കെയും,
നഷ്ട്ടപ്പെട്ടവരുടെ നടുവിലേയ്ക്ക് ...

മകളെ നഷ്ട്ടപ്പെട്ട,
പെറ്റമ്മയുടെ ആദ്യത്തെ
പേറ്റു നോവിലെയ്ക്ക് ,
മകനെ നഷ്ട്ടപ്പെട്ട,
അച്ഛന്‍റെ നിറ നെഞ്ചിലേയ്ക്ക് ...

ഭാര്യ നഷ്ടപ്പെട്ട,
ഭര്‍ത്താക്കന്മാരുടെ ,
ഭര്‍ത്താവ് നഷ്ടപ്പെട്ട
വിധവകളുടെ ,
കരഞ്ഞു കണ്ണീര്‍ വറ്റിയ
കുഴിഞ്ഞ കണ്ണുകളിലേയ്ക്ക്...

കുഞ്ഞുപെങ്ങളെ നഷ്ട്ടപ്പെട്ട-
കുരുന്നു കുഞ്ഞാങ്ങളമാരുടെ ,
മിട്ടായിപ്പൊതികളിലേയ്ക്ക് ...

കുഞ്ഞാങ്ങള നഷ്ട്ടപ്പെട്ട-
കുഞ്ഞു പെങ്ങന്മാരുടെ ,
ആശയറ്റ കൈകളിലെയ്ക്ക്...

കൂട്ടിനിരിക്കും വല്യമ്മച്ചിയെ ,
കൂട്ടു പിടിക്കും വല്യപ്പയെ,
നഷ്ട്ടപ്പെട്ട പേരക്കിടാങ്ങളുടെ,
ചൊല്‍ മടിയിലെയ്ക്ക് ...

എല്ലാം നഷ്ടപ്പെട്ട
നിരാലംബരായ
വൃദ്ധ ദമ്പതിമാരുടെ
ഊന്നുവടി കൂനിലേയ്ക്ക് ...

കുടിപ്പാടവും കിടപ്പറയും ,
നഷ്ട്ടപ്പെട്ട ഹതഭാഗ്യരുടെ,
ആകാശചെരുവിലെയ്ക്ക് ...

നാടും വീടും നാട്ടാരെയും,
നഷ്ട്ടപ്പെട്ടവരുടെ,
വരണ്ട ഹൃദയത്തിലേയ്ക്ക് ...

അന്തിയുറങ്ങാതെ ,
കണ്ണിമ ചിമ്മാതെ ,
കൊച്ചുറക്കത്തിലൊരു-
സുഖ സ്വപ്നങ്ങള്‍ കാണാതെ,
പേകിനാക്കള്‍ മാത്രം കണ്ടു,
ഞെട്ടിയുണരുന്ന,
പൈദാഹങ്ങളുടെ,
മുറവിളിക്കരചിലിന്‍ നടുവിലേയ്ക്ക് ...

കനവുകള്‍ നഷ്ടപ്പെട്ട
കറുത്ത ദിനരാത്രങ്ങളുടെ,
കരാളഹസ്തങ്ങളില്‍ ,
ഞെരിഞ്ഞമര്‍ന്ന ,
മോഹങ്ങളുടെ,
മോഹഭംഗങ്ങളുടെ,
വേദനിക്കുന്ന,
വേര്‍പാടിന്റെ,
ഗതകാല സ്മരണകളിലെയ്ക്ക്...

കോരിച്ചൊരിയുന്ന
പേമാരിയിലും,
മരം കൊച്ചും ,
കൊടും തണുപ്പിലും,
ഉടല്‍ പോതിയാനൊരു,
കമ്പിളി ചീളു പോലു-
മില്ലാത്തവരുടെ,
വിറയാര്‍ന്നു വിറങ്ങലിക്കും,
ഉടലുകളിലേയ്ക്ക് ,
വറ ചട്ടിയിലെരിയും
വിശപ്പിന്‍ എരി പൊരി
വയറുകളിലേയ്ക്ക് ...

കാറ്റില്‍ കരയുന്ന,
പ്ളാസ്റ്റിക് റ്റെന്റുകള്‍ക്കിടയില്‍ ,
നാളകള്‍ നഷ്ട്ടപ്പെട്ടവരുടെ,
മൌന ദുഖങ്ങള്‍ക്കിടയിലേയ്ക്ക് ...

ഫാസിസത്തിന്റ,
കറുത്ത കൈകള്‍ക്ക്,
കുടപിടിച്ചു കൂട്ടു നില്‍ക്കും ,
അധികാരത്തിന്‍റെ,
ധാര്‍ഷ്ട്യംത്തിന്‍റെ,
താണ്ഡവ നൃത്തത്തില്‍ ,
എല്ലാം നഷ്ട്ടപ്പെട്ടു,
തെരുവിലേയ്ക്ക് ,
വലിച്ചെരിയപ്പെട്ടവരുടെ,
ചെറ്റക്കുടിലുകളിലേയ്ക്ക്...

നിരപരാധിതരുടെ,
ഹതാശയരുടെ,
പ്രതീക്ഷാ നിര്‍ഭരമായ,
നിരാശയിലെയ്ക്ക് ,
അവരുടെ,
"കരിങ്കൊടി"
പ്രതിഷേധത്തിന്നടുവിലേയ്ക്ക് ...

ഒടുവില്‍
ഒരു പ്രതീക്ഷയായ് ,
അല്ല ...,
ഒരു "പ്രതിഷേധമായ് ?",
രാഹുല്‍ ഗാന്ധിയെത്തി,
മുസാഫിര്‍ കലാപത്തിന്‍റെ,
ഇരകളുടെ ,
അഭയാര്‍ഥി ക്യാമ്പിലേയ്ക്ക് ...

"മുസാഫിര്‍ " ഞാനറിയുന്നു
നീ വെറുമൊരു സാക്ഷി...!!!

ബാപ്പു തേഞ്ഞിപ്പലം

"മുസാഫിര്‍ " = യാത്രക്കാരന്‍ , യാത്രക്കാരാ