Tuesday, May 20, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

അറബി ആദ്യാക്ഷരങ്ങള്‍ ആദ്യമായി ഉരുവിട്ട് പഠിപ്പിച്ച, ഇന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ ജീവിച്ചിരിക്കുന്നവരില്‍ വളരെ പ്രായമുള്ള, “ജീവിത വഴിയില്‍ നൂറു വര്‍ഷങ്ങള്‍” പിന്നിട്ട ലളിതവും അതി സൂക്ഷമാവുമായ ജീവിത ശൈലി കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായ, ഇപ്പോഴും മുടങ്ങാതെ ദിനപത്രവും ഖുര്‍ആ്നും പാരായണം ചെയ്യുന്ന, തന്റ നിസ്വാര്‍ത്ഥമായ ജീവിത സപര്യയിലൂടെ, മദ്രസാദ്ധ്യാപനത്തിലൂടെ നാട്ടുകാരില്‍ ഒട്ടുമിക്കവരുടെയും പ്രിയ ഗുരുനാഥനുമായ എന്റ പ്രിയ ഉസ്താദ് കെ. വി. മുഹമ്മത് മുല്ലാക്കക്ക്....!!!

സ്കൂളില്‍ അറബി പദ്യം മനോഹരമായി ചൊല്ലിതന്നിരുന്ന, (ഇനി പറയുന്നവരാരും ഇന്ന് ജീവിച്ചിരിപ്പില്ല) പാറാം തൊടി മുഹമ്മത് മൌലവിക്ക്, കണക്കിന്റ വഴികളില്‍, മഹാ ഋണ ധന ഗണിതത്തിലേയ്ക്കുള്ള ലളിത മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ച കൊര്‍ണൂലിയ ടീച്ചര്‍ക്ക് , പത്തനംതിട്ടയില്‍ നിന്നും വന്നു ഞങളുടെ ഗ്രാമത്തില്‍ അധ്യാപനത്തിന്റ വഴിയില്‍ ഒരു ജീവിതകാലം മുഴുവനും ഞങ്ങളോടൊത്തു പങ്കുവെച്ച, സുമുഖനും രസികനുമായിരുന്ന പ്രിയ സണ്ണി മാഷിനു....!!!

മലയാളത്തിന്റ ആദ്യാക്ഷരങ്ങള്‍ ഉച്ചത്തില്‍ ചൊല്ലാനും എഴുതാനും പഠിപ്പിച്ച നാടിന്‍റെ വികസന സേവന പാതയില്‍ അഹോരാത്രം പ്രായത്തെ വെല്ലുന്ന ഉത്സാഹം കൊണ്ടും, വശ്യമായ തന്‍റെ ചിരിയുമായി കുശലാന്വേഷണങ്ങള്‍ കൊണ്ടും, നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന പ്രിയ മുത്തു ടീച്ചര്‍ക്ക് ,  


കൂതൂഹലം നിറഞ്ഞ സയന്സിിന്റ, ഈ മഹാ പ്രപഞ്ചത്തിന്റ വിസ്മയ ലോകത്തേയ്ക്ക് രഹസ്യ കലവരയിലേയ്ക്ക് , അന്വേഷണപരമായ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്നു എന്നെ കൈ പിടിച്ചു കൂട്ടികൊണ്ട് പോയ, പാണമ്പ്രയില്‍ നിന്നും എന്നും കിലോമീറ്ററുകള്‍ താണ്ടി കാല്നാടയായി അതിരാവിലെ കൃത്യനിഷ്ടയുടെ, ഒന്നാം ബെല്ലിനു മുമ്പ് തന്നെ സ്കൂള്‍ അങ്കണത്തില്‍ എത്തിയിരുന്ന, (അപ്പോഴും സ്കൂള്‍ മുറ്റത്ത് തന്നെയുള്ള ഞാന്‍ എത്തുന്നതേയുണ്ടായിരുന്നുള്ളൂ) ആരാധ്യനായ പ്രിയ അദ്ധ്യാപകന്‍ ആച്ച പറമ്പില്‍, എ പി, അബ്ദുറഹിമാന്‍ മാഷിനു...സമര്‍പ്പിക്കുന്നൂ ഞാനീ എന്‍റെ എളിയ കവിതാ സമാഹാരം "പോക്കുവെയില്‍"....!!! 

തുടരും ......

ബാപ്പു തേഞ്ഞിപ്പലം