Saturday, February 15, 2014

പൊങ്കാലയ്ക്ക് പിറകിലെ ഐതീഹ്യം:-

 പ്രവാസരചനകള്‍ 

പൊങ്കാലയ്ക്ക് പിറകിലെ ഐതീഹ്യം:-

കുംഭ മാസത്തിലെ പൂരവും പൌര്‍ണ്ണമിയും ചേര്‍ന്ന നക്ഷത്ര നാളില്‍ പഞ്ച ഭൂതങ്ങളെ സാക്ഷിയാക്കി വ്രത ശുദ്ധിയോടെ പൊങ്കാലയടുപ്പില്‍ ഭക്തര്‍ അഗ്നി പകരുമ്പോള്‍ അനന്തപുരി യാഗശാലയാവും. 

രൌദ്ര ഭാവം പൂണ്ട പാണ്ഡ്യ രാജാവിനെ വധിച്ച കണ്ണകി ദേവിയുടെ വിജയം പൊങ്കാലയിട്ട് ദേവീ ഭക്തര്‍ ആഘോഷിക്കുന്നതായാണ് ഐതീഹ്യം. ക്ഷേത്രത്തിനു മുന്നിലെ പച്ച പ്പന്തലില്‍ കണ്ണകി ദേവി പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടിലൂടെ പാടി അവസാനിക്കുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരഭിക്കുകയായി.

എല്ലാത്തിനുമുപരി ഇത് അമ്മമാരുടെ (സ്ത്രീ) കൂട്ടായ്മയുടെ വിജയത്തിന്‍റെ എത്രകണ്ടാലും മതിവരാത്ത ഒരേ സമയം ഒരേ പോലെ അന്നം തിളച്ചുമറിയുമ്പോള്‍ പോങ്കാലക്കലങ്ങളില്‍ നിന്നുമുയരുന്ന പുകച്ചുരുള്‍ അന്തരീക്ഷത്തിലെയ്ക്കുയരുമ്പോള്‍ അനന്തപത്മനാഭന്റ അനന്തപുരിക്കിതൊരു മനോഹര ദൃശ്യം കൂടിയാണെന്ന് കൂടി പറയാം.

ആറ്റു കാലമ്മയ്ക്കു പൊങ്കാല
(തോറ്റംപാട്ടുപോലെ ഈണത്തില്‍ നീട്ടിചോല്ലുക)

ആറ്റു കാലമ്മയ്ക്കു പൊങ്കാല
ആയിരം കലവുമായ് പൊങ്കാല
ആറ്റു നോറ്റാണ്ടൊരു പൊങ്കാല
ആറ്റു കാലീലൊരു പൊങ്കാല

നാട്ടാര്ക്കും വീട്ടാര്ക്കും പൊങ്കാല
ആയിരം നോവിന്‍ മനസ്സായി
ആയിരം തിരിയുമായ് പൊങ്കാല
മോക്ഷ പ്രതീക്ഷയായ് പൊങ്കാല

പണ്ടാരടുപ്പില്ലൊരു പൊങ്കാല
അമൃത വാഹിനി പൊങ്കാല
അമൃത കാരിണി പൊങ്കാല
അമ്മമ്മാര്ക്കിന്നൊരു പൊങ്കാല
പെങ്ങന്മാര്ക്കിന്നൊരു പൊങ്കാല

കുട്ടിപ്പടായണി പൊങ്കാല
താലപ്പൊലി ചന്തം പൊങ്കാല
നാട്ടുകാര്ക്കുത്സവം പൊങ്കാല
പാപ ചുമടുമായ് പൊങ്കാല

തായേ കടാക്ഷം പൊങ്കാല
തായേ ശരണം പൊങ്കാല
തവ തൃപ്പാദങ്ങളില്‍ പൊങ്കാല

ആയിരം കലവുംതോളിലേന്തി
അന്തിയുറങ്ങാതെ പൊങ്കാല
ദേവീ നാമങ്ങള്‍ ചൊല്ലി കൊണ്ടേ
അമ്മേ, അദൃശ്യെ നിന്‍ പൊങ്കാല
അമ്മേ, ശരണം പൊങ്കാല
തായേ ശരണം പൊങ്കാല



ബാപ്പു തേഞ്ഞിപ്പലം




സ്മേര വദനം

"സ്മേര വദനം"

അടുപ്പെരിയുന്നു
അകതാരിലൊരു
കര കാണാക്കടല്‍
കനലെരിയുന്നു


കനലിനു മേലൊരു
കലം തിളയ്ക്കുന്നു
തവിയില്‍ പറക്കുന്നു 
കണ്ണീര്‍ തടാകം

കനലിനു ചുറ്റിലും
കാവലിരിക്കുന്നു
കറുത്ത കോലങ്ങള്‍  
വിശപ്പിന്‍ വിളികള്‍

കുഴിഞ്ഞ കണ്‍കളില്‍
കനല്‍ തെളിയുന്നു
കൈകളില്‍ കാസയും 
കാളിയ വയറും 
കരിയുംകിനാവും മാത്രം 

എങ്കിലും തായേ
ഞാനറിയുന്നു നിത്യവും 
നിന്‍ ത്യാഗ ചിത്തത്തി-
ലുതിരും സ്മേര വദനം
ആര്‍ദ്രമീ മിഴികള്‍
എത്ര മനോഹരം?

എങ്കിലും തായേ നിന്‍
നേരറിയുന്നു ഞാന്‍
നിറ നിലാവു പോല്‍
നിന്നാത്മ പ്രതീക്ഷകള്‍
പിന്നെയും ബാക്കി...!!!

ബാപ്പു തേഞ്ഞിപ്പലം