Saturday, February 15, 2014

പൊങ്കാലയ്ക്ക് പിറകിലെ ഐതീഹ്യം:-

 പ്രവാസരചനകള്‍ 

പൊങ്കാലയ്ക്ക് പിറകിലെ ഐതീഹ്യം:-

കുംഭ മാസത്തിലെ പൂരവും പൌര്‍ണ്ണമിയും ചേര്‍ന്ന നക്ഷത്ര നാളില്‍ പഞ്ച ഭൂതങ്ങളെ സാക്ഷിയാക്കി വ്രത ശുദ്ധിയോടെ പൊങ്കാലയടുപ്പില്‍ ഭക്തര്‍ അഗ്നി പകരുമ്പോള്‍ അനന്തപുരി യാഗശാലയാവും. 

രൌദ്ര ഭാവം പൂണ്ട പാണ്ഡ്യ രാജാവിനെ വധിച്ച കണ്ണകി ദേവിയുടെ വിജയം പൊങ്കാലയിട്ട് ദേവീ ഭക്തര്‍ ആഘോഷിക്കുന്നതായാണ് ഐതീഹ്യം. ക്ഷേത്രത്തിനു മുന്നിലെ പച്ച പ്പന്തലില്‍ കണ്ണകി ദേവി പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടിലൂടെ പാടി അവസാനിക്കുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരഭിക്കുകയായി.

എല്ലാത്തിനുമുപരി ഇത് അമ്മമാരുടെ (സ്ത്രീ) കൂട്ടായ്മയുടെ വിജയത്തിന്‍റെ എത്രകണ്ടാലും മതിവരാത്ത ഒരേ സമയം ഒരേ പോലെ അന്നം തിളച്ചുമറിയുമ്പോള്‍ പോങ്കാലക്കലങ്ങളില്‍ നിന്നുമുയരുന്ന പുകച്ചുരുള്‍ അന്തരീക്ഷത്തിലെയ്ക്കുയരുമ്പോള്‍ അനന്തപത്മനാഭന്റ അനന്തപുരിക്കിതൊരു മനോഹര ദൃശ്യം കൂടിയാണെന്ന് കൂടി പറയാം.

ആറ്റു കാലമ്മയ്ക്കു പൊങ്കാല
(തോറ്റംപാട്ടുപോലെ ഈണത്തില്‍ നീട്ടിചോല്ലുക)

ആറ്റു കാലമ്മയ്ക്കു പൊങ്കാല
ആയിരം കലവുമായ് പൊങ്കാല
ആറ്റു നോറ്റാണ്ടൊരു പൊങ്കാല
ആറ്റു കാലീലൊരു പൊങ്കാല

നാട്ടാര്ക്കും വീട്ടാര്ക്കും പൊങ്കാല
ആയിരം നോവിന്‍ മനസ്സായി
ആയിരം തിരിയുമായ് പൊങ്കാല
മോക്ഷ പ്രതീക്ഷയായ് പൊങ്കാല

പണ്ടാരടുപ്പില്ലൊരു പൊങ്കാല
അമൃത വാഹിനി പൊങ്കാല
അമൃത കാരിണി പൊങ്കാല
അമ്മമ്മാര്ക്കിന്നൊരു പൊങ്കാല
പെങ്ങന്മാര്ക്കിന്നൊരു പൊങ്കാല

കുട്ടിപ്പടായണി പൊങ്കാല
താലപ്പൊലി ചന്തം പൊങ്കാല
നാട്ടുകാര്ക്കുത്സവം പൊങ്കാല
പാപ ചുമടുമായ് പൊങ്കാല

തായേ കടാക്ഷം പൊങ്കാല
തായേ ശരണം പൊങ്കാല
തവ തൃപ്പാദങ്ങളില്‍ പൊങ്കാല

ആയിരം കലവുംതോളിലേന്തി
അന്തിയുറങ്ങാതെ പൊങ്കാല
ദേവീ നാമങ്ങള്‍ ചൊല്ലി കൊണ്ടേ
അമ്മേ, അദൃശ്യെ നിന്‍ പൊങ്കാല
അമ്മേ, ശരണം പൊങ്കാല
തായേ ശരണം പൊങ്കാല



ബാപ്പു തേഞ്ഞിപ്പലം




സ്മേര വദനം

"സ്മേര വദനം"

അടുപ്പെരിയുന്നു
അകതാരിലൊരു
കര കാണാക്കടല്‍
കനലെരിയുന്നു


കനലിനു മേലൊരു
കലം തിളയ്ക്കുന്നു
തവിയില്‍ പറക്കുന്നു 
കണ്ണീര്‍ തടാകം

കനലിനു ചുറ്റിലും
കാവലിരിക്കുന്നു
കറുത്ത കോലങ്ങള്‍  
വിശപ്പിന്‍ വിളികള്‍

കുഴിഞ്ഞ കണ്‍കളില്‍
കനല്‍ തെളിയുന്നു
കൈകളില്‍ കാസയും 
കാളിയ വയറും 
കരിയുംകിനാവും മാത്രം 

എങ്കിലും തായേ
ഞാനറിയുന്നു നിത്യവും 
നിന്‍ ത്യാഗ ചിത്തത്തി-
ലുതിരും സ്മേര വദനം
ആര്‍ദ്രമീ മിഴികള്‍
എത്ര മനോഹരം?

എങ്കിലും തായേ നിന്‍
നേരറിയുന്നു ഞാന്‍
നിറ നിലാവു പോല്‍
നിന്നാത്മ പ്രതീക്ഷകള്‍
പിന്നെയും ബാക്കി...!!!

ബാപ്പു തേഞ്ഞിപ്പലം


Thursday, February 13, 2014

ചില പ്രണയ ദിന ശിഥില ചിന്തകള്‍ : 

ഇന്ന്‍ ഫെബ്രുവരി 14 വെള്ളിയാഴ്ച വാലന്റൈന്‍ ഡേ, ലോക പ്രണയിതാക്കള്‍ക്കൊരു പ്രണയ ദിനം, എങ്കിലും ഗള്‍ഫു നാടുകളിലെ മരുഭൂമിയില്‍ അധിവസിക്കുന്ന അനേകം വരുന്ന മരുഭൂമിയിലെ പ്രവാസികള്‍ക്ക് ഇന്ന് ആഴ്ചയിലൊരിക്കല്‍ വീണുകിട്ടുന്ന അവധി ദിനം...!!! 

ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുമ്പോഴും സ്വന്തം നാടിന്‍റെ സംസ്ക്കര രാഷ്ട്രീയ ജീര്‍ണ്ണതകളില്‍ നാട്ടിലെ വീട്ടുകാരുടെയും പരിവട്ടങ്ങളില്‍ പരിഭവങ്ങളില്‍ അവരുടെ ക്ഷേമങ്ങളില്‍ വേട്ടയാടപ്പെടുന്ന ആകുലതകളില്‍ പാതിരാത്രിയിലും ഉറക്കം വരാതെ അതിരാവിലെ വീണ്ടും പാടുപെടാന്‍ പുറപ്പെടുന്ന പ്രവാസികള്‍ക്ക് ഒരു ആശ്വാസം പോലെ ആഴ്ചയിലൊരിക്കല്‍ വന്നെത്തുന്ന പ്രണയ ദിനം.  

ഈ തണുപ്പുള്ള രാവില്‍ തന്‍റെ കമ്പിളിപ്പുതപ്പിനുള്ളില്‍ അല്‍പ സമയം കൂടി ആഴ്ന്നുറങ്ങാന്‍ ഒന്നും കൂടി തുറന്നു പറഞ്ഞാല്‍ അശ്വാസമായ് ഒന്ന്‍ ശൌജാലയങ്ങളില്‍ തിക്കും തിരക്കുമില്ലാതെ വാതിലില്‍ സഹമുറിയന്റെ മുട്ട് കേള്‍ക്കാതെ തന്‍റെ കൃത്യം നിര്‍വ്വഹിക്കാന്‍ കിട്ടുന്ന പ്രവാസികളുടെ പ്രണയ ദിനം. 

ഒറ്റപ്പെട്ട മരുഭൂമിളിലെ ഓണം കേറാ മൂലകളില്‍ നിന്നും ഇടുങ്ങിയ ഇരുള്‍ മൂടിയ കൊച്ചുറക്കത്തിന്റെ ആലസ്യത്തില്‍ കൊച്ചു മുറികളിലെ ആളൊഴിഞ്ഞ ഇടനാഴികളില്‍ നിന്നും തന്‍റെ പ്രിയതമയ്ക്കും പ്രിയ കുട്ടികള്‍ക്കും പ്രിയ മാതാപിതാക്കള്‍ക്കും ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഫോണ്‍ വിളികളാല്‍ മുഖരിതമാവുന്ന ക്ഷേമാന്വേണങ്ങള്‍ ചൊരിയുന്ന തന്‍റെ പ്രണയം പങ്കു വെയ്ക്കുന്ന പ്രവാസ പ്രണയ ദിനം.

വൈകിയുണര്‍ന്നു വൈകുന്നേരങ്ങളില്‍ തൊട്ടടുത്ത ക്യാമ്പുകളില്‍ കവലകളില്‍ കൂട്ടം കൂടുകയും ഉറ്റവരെയും ഉടയവരെയും കൂട്ടുകാരെയും നാട്ടുകാരെയും അകലങ്ങളിലെ ബന്ദുമിത്രാതികളെയും കാണാനും കൌതുകമുണര്‍ത്തുന്ന ജീവിത പ്രയാണ പ്രണയ നൈരാശ്യങ്ങള്‍ , കുശലങ്ങള്‍ കുശുംപുകള്‍ പരസ്പരം പറയാനും അതിലൂടെ തന്‍റെ പ്രണയം പരസ്പരം പങ്കുവെയ്ക്കാനും മാത്രം ആഴ്ചയില്‍ വീണുകിട്ടുന്ന അവധി ദിനം. 

(എനിക്ക് നേരിട്ടരിയാവുന്നത് പോലെ മഹാഭൂരിപക്ഷം വരുന്ന ബാക്കാല, ബൂഫിയ, വീടുകളില്‍ ജോലി ചെയ്യുന്ന ഹൌസ് ഡ്രൈവര്‍മാര്‍ , കുശ്നിപ്പനി ചെയ്യുന്ന ഖദ്ദമമാര്‍ , ദീര്‍ഘദൂരം ഒട്ടമോടുന്ന വാഹന ഡ്രൈവര്‍മാര്‍ തുടങ്ങി ഒട്ടനവദി മേഘലകളില്‍ ജോലിചെയ്യുന്ന വെള്ളിയാഴ്ച പോലും അവധിയില്ലാത്ത എന്‍റെ പ്രണയം നിറഞ്ഞ പ്രിയ സുഹൃത്തുക്കള്‍ എന്നോട് ക്ഷമിക്കുക).

എല്ലാ ദുഖങ്ങളും മറന്നു തന്‍റെ കൂട്ടു കുടുംബങ്ങള്‍ക്കും നാടിനുമുപരി സര്‍വ്വലോകര്‍ക്കുമായ് നന്മ ചൊരിയാന്‍ ജാതി മത ഭേദമന്യേ എല്ലാവരും ഈ ഒഴിവു ദിനത്തില്‍ ദൈവപ്രണയത്താല്‍ മറ്റു ദിവസങ്ങലുപരി കൂടുതല്‍ സമയം പ്രാര്‍ഥനാനിരതമാവുമ്പോള്‍ മുസ്ലിം സുഹൃത്തുകള്‍ പള്ളികളില്‍ പോയി ജുമുഅ നമസ്ക്കാരത്തില്‍ പങ്കു കൊള്ളുകയും ദേശ ഭാഷാ വര്‍ണ്ണ രാജ്യമാന്യേ ഒരുമയില്‍ തോളോട്പ്രാ തോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ വ്യാപൃതനായി ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന തന്‍ പ്രണയിക്കുന്ന ഒരൊഴിവ് ദിനം...!!!

എല്ലാവര്ക്കും എന്‍റെ പ്രണയ ദിനാശംസകള്‍ ... <3     
  
Reading വിശുദ്ധ ഖുര്‍ആന്‍ :-

തന്‍റെ മതാപ്പിതാക്കളെ സംബന്ധിച്ച് മനുഷ്യനോടു (നന്മ ചെയ്യാന്‍) നാം വസിയത്ത് (കല്‍പ്പിച്ചിരിക്കുന്നു) ചെയ്തിരിക്കുന്നു…!

ഏറെ പ്രയാസത്തോടെയാണ് അവന്‍റെ മാതാവ് അവനെ ഗര്‍ഭം ചുമന്നത്. രണ്ടു വര്‍ഷമാണ്‌ അവന്‍റെ മുലയൂട്ടല്‍.  എനിക്കും നിന്‍റെ മാതാപിതാക്കളോടും നന്ദി കാണിക്കുക.  എന്നിലേയ്ക്കാണ് നിന്‍റെ മടക്കം...!

(വി. ഖു. സൂറ, ലുഖ്മാന്‍ 31:14).

തന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും താങ്കളുടെ നാഥന്‍ കല്‍പ്പിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ നിന്റെയടുത്ത് വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചാല്‍ അവരോട് “ഛെ” എന്നു പോലും പറയരുത്.  അവരോടു പരുഷമായി സംസാരിക്കരുത്. 

അവരോടു മാന്യമായ വാക്കുകള്‍ മാത്രം പറയുക. കാരുണ്യത്താലുള്ള വിനയത്തിന്‍റെ ചിറകു നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.  “എന്‍റെ നാഥാ” എന്നെയവര്‍ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ അവരോടും നീ കരുണ കാണിക്കേണമേ ...! 

(വി. ഖു. സൂറ, ബനീ ഇസ്രാ ഈല്‍  17:23,24).       
The World of of Haifa Sherin (Clay Modeling by Haifa Sherin)


Wednesday, February 12, 2014

ഖത്തീഫില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ അഞ്ചു മൃതദേഹങ്ങളും ഇന്ത്യക്കാരുടെത് ...!!!

ഇതു ഞാന്‍ ജോലിചെയ്യുന്ന ജുബൈലിനും ദാമ്മമിന്നും ഇടയില്‍ ദമ്മാം സിറ്റിക്ക് വളരെ അടുത്ത സ്ഥലമാണ്. അതു കൊണ്ട് തന്നെ വൈകാരികമായി വളരെ അടുത്തറിയുന്ന കൂട്ടുകാര്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയുന്ന ഒരിടം.

കാണാതായവരെക്കുറിച്ച്ചു ബന്ധുക്കളുടെ "പ്രവാസലോകം" കാണുമ്പോഴും, അനന്തമായ മരുഭൂമിയിലൂടെ ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോഴും മനസ്സില്‍ വെറുതെ കടന്നു വരുന്ന ചിന്തയാണ് , ഒരു പക്ഷെ, ഇവിടെയൊക്കെ ആരെയൊക്കെയോ കൊന്നു കുഴിച്ചിട്ടുണ്ടാവാം , ഒരിക്കല്‍ നാമന്വേഷിക്കുന്ന ഒരു വിവരവുമില്ലാത്ത പ്രവാസികളുടെ അജ്ഞാത ജഡങ്ങള്‍ കണ്ടെത്തിയേക്കാം ...!!!

ഇങ്ങനെ ഇല്ലാതാവുന്ന ഇന്ത്യക്കാരെക്കുറിച്ച് ഇതുവ

രെ എന്തെങ്കിലും ഒരു വിവിവും ഇന്ത്യന്‍ എംബസിക്കോ, നമ്മുടെ അധികാരികള്‍ക്കോ, പ്രവാസകാര്യ വകുപ്പിന്നോ, ജനസേവാ മന്ത്രിമാര്‍ക്കോ നല്‍കാനായില്ല എന്നത് ഇത്തരുണത്തില്‍ വളരെ ഗൌരവമേറിയ ചിന്താവിഷമായെങ്കില്‍ .... ?

ഇപ്പോള്‍ ഇതാ എന്‍റെ സംശയം ശിഥില ചിന്തകള്‍ ബാലപ്പെട്ടിരിക്കുന്നു . എത്ര പേര്‍ ഇനിയും ഇങ്ങിനെ ആരോരുമറിയാതെ ഈ മരുഭൂമിയില്‍ ഉറങ്ങുന്നുണ്ടാവണം ..?

അല്‍പസമയം മുമ്പ് റയില്‍വേ മന്ത്രി പാലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല റയില്‍വേ ബജറ്റ് 2014 ഒരു അവലോകനം :

അല്‍പസമയം മുമ്പ് റയില്‍വേ മന്ത്രി പാലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല റയില്‍വേ ബജറ്റ് 2014 ഒരു അവലോകനം :

കേരളത്തിനു എന്നും റെയില്‍വേ വികസനത്തിന്‍റെ ബജറ്റിന്‍റെ കാര്യത്തില്‍ അവഗണന മാത്രം .  ഇവിടെ ഏതു ലോബിയാണ് ഇതിന്നു പിറകില്‍ പ്രവര്‍ത്തിക്കുന്നത് ? അതോ നമ്മുടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കഴിവ് കേടോ? 

റയില്‍വേ മന്ത്രി ഇന്ന് 72 പുതിയ ട്രയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനു ലഭിച്ചിരിക്കുന്നത് വെറും മൂന്ന്തി ട്രെയിനുകള്‍ മാത്രം. 

തിരുവനന്തപുരം ബംഗലൂരു വഴി ഒരു പ്രീമിയം ട്രയിന്‍ ആഴ്ചയില്‍ രണ്ടു ദിവസവും, തിരുവനന്തപുരം ദില്ലി നിസാമുദ്ദീന്‍ കോട്ടയം, ആലപ്പുഴ വഴി ആഴ്ചയില്‍ ഓരോ ദിവസവും, പുനലൂര്‍ കന്യാകുമാരി വഴി ദിവസവും ഒരു   സര്‍വ്വീസ്മൂ മാത്രം.  

മാത്രമല്ല, മുന്‍കാലങ്ങളിലെ ഒട്ടു മിക്ക മോഹന പ്രഖ്യാപനങ്ങള്‍ എല്ലാം തന്നെ വെറും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാനെന്നും മനസ്സിലാവും.  നമ്മള്‍ക്ക് അനുവദിച്ച ബജറ്റ് പോലും നാം വേണ്ടത്ര വിനിയോഗിച്ചില്ല എന്നത് ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു .  

കഴിഞ്ഞ ബജറ്റില്‍ രണ്ടായിരത്തി മുന്നൂറു കോടി രൂപയോളം അനുവദിച്ചതില്‍ പകുതി പോലും അലോക്കെയ്റ്റ്‌ ചെയ്യിപ്പിക്കാനോ വിനിയോഗിക്കുവാണോ ബന്ദപ്പെട്ടവേര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാന ങ്ങള്‍ നമുക്ക് മാതൃകയാണ് . 
  
അങ്കമാലി ശബരി 122 കിലോമീറ്റര്‍ പാത ഒരു തറക്കല്ലിടല്‍ കര്‍മ്മം കഴിഞ്ഞു നാളിത്രയുമായെങ്കിലും വെറും ആറു കിലോമീറ്റര്‍ മാത്രമേ സ്ഥലമെട്ടെടുക്കാന്‍ കഴിഞ്ഞുള്ളുവെന്നോതോഴിച്ച്ചാല്‍ ഈ പദ്ധതി ഇതുവരെ എങ്ങും എത്തിയില്ല എന്നത് വളരെ ദുഖകരമായ അവസ്ഥയാണ് .  

ശബരി ട്രെയിന്‍ നടപ്പില്‍ വരുകയാണെങ്കില്‍ അതു നമുക്കും ഒപ്പം പ്രധാന കേരള ഖജനാവിലേയ്ക്ക് വരുമാനമുള്ള ഭക്ത റ്റൂറിസ കേന്ദ്രമായ ശബരിമാലയിലെയ്ക്ക് വര്ഷം തോറും വരുന്ന ആന്ദ്രയിലെയും കര്ന്നാടകത്തിലെയും തമിള്‍ നാട്ടിലെയും അയ്യപ്പ ഭക്തന്മാര്‍ക്ക് വളരെ ഉപയോഗപ്രദവും സുരക്ഷിതവുമായ യാത്രാ സൌകര്യമായിരിക്കും എന്നത് നമോര്‍ക്കെണ്ടാതാണ് . 
  
നെടുമ്പാശ്ശേരിയില്‍ ഒരു റെയില്‍വെ സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്നു അതു വഴി വിമാനത്താവളം വഴി വരുന്ന എലാ യാത്രക്കാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന്പ റഞ്ഞിരുന്നെങ്കിലും ഇനിയും ഒന്നും നടന്നില്ല. 

എങ്ങും മരണം വിതറുന്ന ആളില്ലാ റയില്‍ ക്രോസും , മഴ പെയ്താല്‍ മുങ്ങുന്ന ട്രാക്കും മാത്രം .

2011ല്‍ പ്രഖ്യാപിച്ച ഒ പി ഡി ഡയഗോണിസ്റ്റിക്ക് സെന്‍റര്‍ ഇതുവരെ ആയില്ല .  

നേമം കോച്ചു യാര്‍ഡ്‌ ഇതു വരെ നിലവില്‍ വന്നില്ല . 

വളരെക്കാലമായി നാം ആവശ്യപ്പെടുന്ന കേരള സോണ്‍ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പില്‍ വരുത്തിയപ്പോഴും കേരളത്തിനു ഇതു വരെയും പരിഗനയായില്ല .

വാഗണ്‍ ഫാക്ടറി ചേര്‍ത്തലയില്‍ ലാലുവിന്‍റെ ഔദാര്യം ഒന്നുമായില്ല.

പാതയിരട്ടിപ്പിക്കല്‍ ഒരു ദശകത്തിലെറെയായ്, ഇപ്പോഴും ഒച്ചിഴയുന്നത് പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.  

വാസ്തവത്തില്‍ ഒരു പ്രഖ്യാപനവും ഇവിടെ യാധര്ത്യമാവുന്നില്ല എന്നതാണ് വാസ്തവം.  എന്തിനേറെപ്പറയുന്നു നമുക്കിതുവരെ ഒരു റൂട്ട് മാപ്പ് പോലുമില്ല തന്നെ.  

കേരളത്തില്‍ നിന്നും എട്ടു മന്ത്രിമാര്‍ കേന്ദ്രംമന്ത്രിസഭയില്‍ ഇരിക്കുമ്പോഴാണ് നമുക്കീ ദുര്‍ഗതി നിരന്തരം അനുഭവിക്കേണ്ടി വരുന്നത്  അത്യന്തം ഖേദകരമാണ്...!!!


ഉത്തരേന്ത്യന്‍ ലോബിയില്‍ നാമിനിയും ഇശ്ച ശക്തി കൈവിടാതെ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആര്‍ജ്ജവം കാണിക്കേണ്ടിയിരിക്കുന്നു .  തൊട്ടതിനും തുടച്ച്ചതിനുമൊക്കെ ബഹുജന സമരം ചെയ്യുന്ന നമ്മുടെ ജന സേവ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തു കൊണ്ട്കൊ ഈ അനീതിക്കെതിരെ, ഒരു ബഹുജന സമരം കേന്ദ്രത്തിന്നെതിരെ , ബന്ടപ്പെട്ടവര്‍ക്കെതിരെ അവരുടെ കണ്ണു തുറപ്പിക്കാന്‍ സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....?

ബാപ്പു തേഞ്ഞിപ്പലം 

Tuesday, February 11, 2014

ഘനശ്യാമ മേഘമേ...!!!

ഘനശ്യാമ മേഘമേ..!

ഘനശ്യാമ മേഘമേ 
വരിക നീയെന്‍റെ 
ജീവന്‍റെയറകളി-
ലൂര്‍ന്നുപോമൊരു 
ജലകണികയായ്...!!!

പെയ്തിറങ്ങുക 
വേഗമീ വിണ്ട 
മണ്ണിന്‍റെ വിരി -
മാറിലേയ്ക്കൊരു
ദാഹ തീര്‍ത്ഥമായ്...!!!

ബാപ്പു തേഞ്ഞിപ്പലം       

ശിഥില ചിന്തകള്‍ :


ആസ്വാദനം ഒരു കലയാണ്‌...!

നമുക്ക് സഹജീവികളുടെ ദുഃഖങ്ങള്‍ അവരുടെ കിടപ്പറ രഹസ്യങ്ങള്‍ 
പോലെത്തന്നെ നന്നായി ആസ്വദിക്കാനാവും.  

അതു കൊണ്ടു തന്നെയല്ലോ കദനം നിറയും കിടപ്പറ രഹസ്യങ്ങള്‍ നമ്മുടെ സ്വീകരണ മുറികളില്‍ ചാനലുകള്‍ നിറയെ സീരിയലുകളായും റിയാലിറ്റി ഷോകളായും നമ്മുടെ വീട്ടമ്മമാര്‍ നമുക്ക് മുന്നില്‍ വിളമ്പുന്നതും.... 

അതുകണ്ടു നമ്മുടെ നാരിമാര്‍ കരയുന്നതും, ചാനലുകാര്‍ പരസ്യം നല്‍കി അവരുടെ കീശ വീര്‍പ്പിക്കുന്നതും.  കുത്തകക്കാര്‍ ഒന്നിനും കൊള്ളാത്ത അവരുടെ ഉത്പന്നങ്ങള്‍ നമ്മുടെ നാരിമാര്‍ക്ക് മുഖം ചുവപ്പിക്കാന്‍ വിറ്റഴിക്കുന്നതും ... 

ഒന്നോര്‍ത്താല്‍ ഹാ എത്ര എത്ര മനോഹരമീ കാഴ്ചകള്‍ ..!!!  

ബാപ്പു തേഞ്ഞിപ്പലം 

Sunday, February 9, 2014

പ്രവാസം...!!!

പ്രവാസം...!!!

നീണ്ട...


പ്രവാസത്തിനു ശേഷം 
കവി തിരിച്ചു വന്നു, ആരും 
അവനെ തിരിച്ചറിഞ്ഞില്ല 
അവളും കണ്ണീരു മൊഴികെ 
വൈദികന്റെ പരിവേഷമണിഞ്ഞ
കാട്ടാളനാനെന്നവര്‍ ആക്രോശിച്ചു

ഒടുവില്‍ ...

മറ്റൊരു പ്രവാസത്തിലേക്ക്
കവി പിന്നെയും യാത്രയായി
അവളും കണ്ണീരും മാത്രം
പിന്നെയും തനിച്ചായി...


ബാപ്പു തേഞ്ഞിപ്പലം

"അശാന്തി തീരം"...!!!

"അശാന്തി തീരം"...!!!

എനിക്കു മുന്നിലൊരു 
കടലിരമ്പുന്നു
എന്‍റെയാകാശം നിറയെ
ശവം തീനിപ്പക്ഷികള്‍
എനിക്കു ചുറ്റും
വട്ടമിട്ടു പറക്കുന്നു !

എനിക്കു പിറകിലൊരു
ആള്‍ ക്കൂട്ടം
ആര്‍പ്പു വിളിയുമായ്
അലറിയടുക്കുന്നു !

എനിക്കു താഴെ
കനലെരിയുമൊരു ഗര്‍ത്തം
എന്റെ രക്തത്തിന്നായ്
വാ പിളര്‍ക്കുന്നു !

അകലെ മരുഭൂമികളില്‍
എന്‍റെ സര്‍പ്പങ്ങള്‍
രാപ്പകലുകള്‍ ഭേദമന്യേ
പരസ്പരം ഇണ ചേരുന്നു !

അകലങ്ങളില്‍
അശാന്തി തന്‍ തീരം
ഒരു മരീചിക പോലെന്നെ
നിരന്തരം മാടി വിളിക്കുന്നു !

എങ്കിലും ...
ശാന്തി തന്‍ തീരം തേടി
അവിശ്രമം ഞാനെന്‍
യാത്ര തുടരുന്നു...!!! 

ബാപ്പു തേഞ്ഞിപ്പലം

പുന:സമാഗമം

പുന:സമാഗമം (കഥ)

അലക്ഷ്യമായ നടത്തത്തിനു ശേഷം അയാള്‍ കടപ്പുറത്തെത്തി. അയാളുടെ കണ്ണുകളില്‍ അപ്പോഴും പ്രതീക്ഷയുടെ തിളക്കം കാണാമായിരുന്നു . ചക്രവാളത്തില്‍ സന്ധ്യയൊരുക്കിയ മനോഹര ചിത്രങ്ങളില്‍ കണ്ണയച്ചു നില്ക്കു ന്ന അയാളുടെ രൂപം ഒരു ശിലാ പ്രതിമ പോലെ എനിക്ക് തോന്നി . അലയാഴികളെ തഴുകിയെത്തുന്ന കാറ്റു അടിച്ചു വീശിക്കൊണ്ടിരുന്നു . 

"എത്ര മനോഹരമായ സന്ധ്യ"
ആരോടെന്നില്ലാതെ അയാള്‍ ആത്മഗതം ചെയ്തു. 

"അതെ മനോഹരം തന്നെ". പിറകില്‍ നിന്നും ഞാന്‍ പറഞ്ഞു.
വാസ്തവത്തില്‍ എനിക്കത് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ, എന്ത് കൊണ്ടോ എനിക്കങ്ങനെ പറയണമെന്ന് തോന്നി. പക്ഷെ എന്റെി വാക്കുകള്‍ വ്രഥാവിലാവുകയായിരുന്നു.

കുഴിഞ്ഞ കണ്ണുകളും പാറിയ തലമുടിയും ആകെക്കൂടി ഒരു യാത്രക്കാരന്റെ ചടവുകള്‍ ഞാനയാളില്‍ കണ്ടു. അയാളുടെ വെളുത്ത താടിയില്‍ സന്ധ്യയുടെ ശോണിമ കലര്ന്നാ കിരണങ്ങള്‍ കൂടുതല്‍ സ്വര്ണ്ണ ത്തിളക്കം നല്കിോ.
"ഏയ്‌ അമ്മാവാ, നിങ്ങളാരാണ്‌". സംസാരിക്കരുതെന്ന് കരുതിയതാണ് . അറിയാതെ ഒരുള്വിതളി വന്നു. "താങ്കള്‍ എവിടെ നിന്നും വരുന്നു" ഞാന്‍ ചോദിച്ചു കഴിഞ്ഞതേയുള്ളൂ.

വൃദ്ധന്റെര ചുണ്ടുകള്‍ ചലിക്കാന്‍ തുടങ്ങി. "മോന്‍ എവിടെത്താ?
"പെരുവള്ളൂര്‍ ദേശത്തുകാരനാണ് ഞാന്‍, പേര് കേശവന്‍ നമ്പൂതിരി" പെരുവള്ളൂര്‍ ദേശമെന്നു കേട്ടപ്പോള്‍ വൃദ്ധന്റെ കണ്ണുകള്ക്ക്്‌ കൂടുതല്‍ തിളക്കം വെയ്ക്കുന്നത് ഞാന്‍ കണ്ടു. ഏതോ കിനാവിന്റെ തീരങ്ങളില്‍ വീണ്ടുമയാള്‍ ചിന്തയിലാണ്ടു. വൃദ്ധന്റെത അകക്കണ്ണിലൂടെ കുറെ ഭൂത കാല ചിത്രങ്ങള്‍ പാഞ്ഞു പോയി. വൃദ്ധന്‍ ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു. മെല്ലെ മണല്പ്പരപ്പിലിരുന്നു. ഞാന്‍ വൃദ്ധനു അഭിമുഖമായും ഇരുന്നു . കടല്ത്തി രമാലകള്‍ കരയിലെതോ അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുകയും മായ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്ക്കിിടയിലെ മൌനത്തെ ഭജ്ഞ്ക്കുമാറ് അദ്ദേഹത്തിന്റെന ചുണ്ടുകള്‍ ചലിക്കാന്‍ തുടങ്ങി യാന്ത്രികമെന്നോണം .

"പെരുവള്ളൂര്‍ ദേശത്തു ഹരി എന്നു പേരായ എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു". വൃദ്ധന്‍ തന്റെ കഥ പറഞ്ഞു തുടണ്ടി. ഞാനെന്റെര കാതുകള്‍ കൂര്പ്പി ച്ചു. അലയാഴിയുടെ അനന്തതയിലേയ്ക്ക് നോക്കിക്കൊണ്ട്‌ വൃദ്ധന്‍ തുടര്ന്നു . "ഓരോ ഓണ നാളും ഹരിക്ക് ദുഃഖ സ്മൃതികള്‍ മാത്രമായിരുന്നു നല്കിൂയത്. ഒരിക്കല്‍ ഓരോണ നാളിനു വീട്ടിലെയ്ക്ക് ഹരി എന്നെ ക്ഷണിച്ചു. എനിക്ക് എങ്ങനെ ഹരിയുടെ വീട്ടുകാരെ അഭിമുഖീകരിക്കണമെന്നു അറിയില്ലായിരുന്നു. ക്ഷണം സ്വീകരിക്കാതിരുന്നാല്‍ അവന്നു പരിഭവമാകും. അധികം ആരോടും അടുപ്പമില്ലാത്ത ഹരി . ഇതൊക്കെ എന്റൊ ചിന്തകള്ക്ക്ര ശക്തി പകര്ന്നു . എന്തായാലും പോവുക തന്നെ.

ഉച്ച വെയിലിനെ വക വെയ്ക്കാതെ ഞാന്‍ ഹരിയുടെ വീട് ലക്ഷ്യമിട്ടു നടന്നു. ചെമ്മണ്‍ പാത പിന്നിട്ടു പച്ച വിരിച്ചു നില്ക്കുനന്ന നെല്‍ വയലേലകളും, ചെങ്കുത്തായ നീണ്ട ഇടവഴിയിലൂടെ ഞാന്‍ നടന്നു അപ്പോഴെയ്ക്കും സമയം ഏതാണ്ട് നട്ടുച്ച. സൂര്യന്‍ എന്റെട തലയ്ക്കു മുകളില്‍ കത്തിജ്ജ്വലിച്ചു നില്ക്കു ന്ന ഒരു തീ പന്തം പോലെ എനിക്ക് തോന്നി. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഹരിയുടെ സഹോദരി, നാണം കുണുങ്ങിയായ ജ്യോതി എന്നോട് ഇരിക്കാന്‍ പറഞ്ഞു.

പാവം അമ്മയുടെ വാത്സല്യം അറിയാന്‍ ഭാഗ്യമില്ലാതെ വളര്ന്നര കുട്ടി. അവളുടെ കണ്ണുകള്‍ ആര്ദ്രനമാകുന്നത് പോലെ എനിക്ക് തോന്നി. ജ്യോതിക്ക് ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ ഓരോണ നാളിലായിരുന്നു അവളുടെ അമ്മയുടെ വേര്പാംട് . അന്നു അവളുടെ ചേച്ചിയും ഹരിയേട്ടനും ഉറക്കെ കരയുന്നത് കാണാനിടയായി, മരണം എന്തെന്നറിയാത്ത അവളും വാവിട്ടു കരഞ്ഞു. പിന്നീട് കാലങ്ങള്‍ അവളില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയെങ്കിലും അമ്മയുടെ വേര്പാനട് ഒരു കറുത്ത ഓണമായി അവളെ എന്നും വേദനിപ്പിച്ചു പോന്നു.

"ഞാന്‍ മരിച്ചാല്‍ ഇവിടെ ആര്ക്കും ഒരു നഷ്ട്ടവും വരാനില്ല . എന്റെങ ജ്യോതി മോള്ക്ക്യ‌ അമ്മ്യുണ്ടാവില്ല അല്ലാതെന്താ".

മരണത്തിന്റെ ഏതാനും നാളുകള്ക്കുഅ മുമ്പ് രോഗ ശയ്യയില്‍ കിടന്നു കൊണ്ട് അമ്മ പറഞ്ഞിരുന്നെന്നു ചേച്ചി ഇടയ്ക്കിടെ അവളെടുത്തു പറയാറുണ്ടായിരുന്നു. ഒരിക്കല്‍ പോലും അമ്മയുടെ ശബ്ദം കേട്ടതായി ഓര്‍മ്മയില്ലാത്ത ജ്യോതിയുടെ മനസ്സില്‍ ഇപ്പോഴും ആ വാക്കുകള്‍ മുഴങ്ങാറുണ്ട്.

വര്ഷതങ്ങള്ക്കുല മുമ്പ് അയല്പകക്കത്തെ ചങ്ങാതിയുടെ വീട്ടില്‍ നിന്നും കഞ്ഞി കുടിച്ചത്തിന്നു അമ്മ ഹരിയെ ഒരുപാട് ചീത്ത പറഞ്ഞിരുന്നു. തികച്ചും യാഥാസ്ഥിക കുടുംബത്തില്‍ പിറന്ന മൂത്ത അംഗമായിരുന്നു അമ്മ. ബ്രാഹ്മണ കുലത്തില്പ്പെ ട്ട ഹരിയുടെ അമ്മക്ക് അവന്‍ താഴ്ന്ന ജാതിയില്പ്പെ ട്ട കുട്ടികളുമായി കൂട്ടു കൂടുന്നതും കളിക്കുന്നതും ഇഷ്ടമായിരുന്നില്ല. പലപ്പോഴും ഹരിക്ക് എല്ലാം എറിഞ്ഞുടയ്ക്കണമെന്നു തോന്നിയിട്ടുണ്ട് . ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ അവനറിയാതെ നിസ്സഹായനാവുകയായിരുന്നു . ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്നതും ജീവിതം വഴിമുട്ടുന്നുവോ എന്നാ ആശങ്കയും ഹരിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു . ജീവിതമാകുന്ന നാടക ശാലയിലെ ആട്ടത്തിന്നിടയിലെ നിരന്തരമുള്ള വേഷം കെട്ടലില്‍ കാപട്യത്തിന്റെ കറുത്ത മൂടുപടമണിഞ്ഞ എന്ത്രയെത്ര മുഖങ്ങള്‍ ? എല്ലാം വെറും മിഥ്യയാണ്‌ . ഹരി ഇതൊക്കെ പലപ്പോഴും എന്നോട് പറയാറുള്ളതാണ്. അമ്മയുടെ മരണ ശേഷം അച്ഛന്‍ മറ്റൊരു വിവാഹം ആഗ്രഹിച്ചത്‌ പോലുമില്ല . തന്നെയുമല്ല തന്റെര മക്കളുടെയിടയില്‍ അമ്മയുടെ മരണം ഒരു അകല്ച്ചുണ്ടാവരുതെന്നു അയാള്ക്ക് ‌ നിര്ബടന്ധമുണ്ടായിരുന്നു.

വൃദ്ധന്‍ തന്റെ കഥ തുടര്ന്നു്. ഞാനോര്ക്കു്ന്നു. ആ ഓണ നാളും , ഓണ സദ്യയും ഇന്നുമെന്ന പോലെ. അന്നത്തെ പായസത്തിന്റെ മധുരം ഇന്നും എന്റെു നാവിന്‍ തുംപത്തിരിപ്പുണ്ട്. ഞാന്‍ ഹരിയോട് സംസാരിചിരിക്കുംപോഴാണ് കുളികഴിഞ്ഞു ഹരിയുടെ അച്ഛന്‍ ഉമ്മരക്കൊലായിലെത്തിയത്.

"എന്താ വിശേഷം, ഹരിയുടെ ചങ്ങാതി സുഖമായിരിക്കുന്നോ" കുടുംബത്ത് ആരെക്കെയുണ്ട്? എല്ലാവര്ക്കും സുഖമായിരിക്കുന്നോ?

ദേഹത്തുള്ള ജല കണങ്ങള്‍ നനഞ്ഞ തോര്ത്തുസ കൊണ്ട് ഒപ്പിയെടുക്കുന്നതിന്നിടയില്‍ ഹരിയുടെ അച്ഛന്‍ ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചു കൊണ്ടേയിരുന്നു. അത്നോക്കെ ഞാന്‍ മറുപടിയും പറയുന്നുണ്ടായിരുന്നു.

"സുഖം, അച്ഛന്‍ അമ്മ ചേച്ചി, എല്ലാവര്ക്കും സുഖം, ദൈവ കൃപ കൊണ്ട്, പരമ സുഖം എന്നു പറയാം"

സദ്യ വട്ടമായി . ഉമ്മറത്ത് തറയിലിട്ട വാഴയിലയ്ക്ക് മുമ്പില്‍ ഞങ്ങള്‍ സമ്രം പടിഞ്ഞിരുന്നു . ജ്യോതി ആദ്യം ചോറ്റു പാത്രവുമായി വന്നു . ഞങ്ങല്ക്കോായ രോര്ത്തറര്ക്കാ യി ചോറ് വിളമ്പി . വീണ്ടും അവള്‍ അടുക്കലയില്യ്ക്ക് നടന്നു തിരിച്ചു വരുമ്പോള്‍ അവളുടെ കയ്യില്‍ ഓരോരോ വിഭവങ്ങളായിരുന്നു . പിന്നെ പപ്പടം , അവിയല്‍ , കാളന്‍ , തോരന്‍ അങ്ങിനെ ഞങ്ങള്ക്കുവ മുമ്പില്‍ സദ്യയുടെ സമസ്യ പൂര്ണ്ണോമായി .
ഒരമ്മയുടെ പരിചരണമെന്തെന്നനുഭവിച്ചറിയാത്ത ജോതിയുടെ ഊഷ്മളമായ പരിചരണം എന്റെര മനസ്സില്‍ വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെടുത്തി. ആ സമയത്തൊക്കെ ഞാന്‍ തുറന്നിട്ട ജാലകപ്പഴുതിലൂടെ പുറത്ത്യ്ക്ക് നോക്കി . ജീവിതത്തില്‍ ആദ്യമായി വിഭവസമൃദ്ധവും ഹൃദ്യവുമായൊരു സദ്യ ഉണ്ട ചാരിതാര്ത്ഥ്യ ത്തോടെ ഞാന്‍ എണീറ്റു . അധിക സമയം അവിടെ ചിലവഴിക്കാന്‍ മനസ്സനുവദിച്ചില്ല .

"ശരി വരട്ടെ " യാത്ര ചോദിക്കുമ്പോള്‍ എന്റെന ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"ഇടയ്ക്കൊക്കെ ഇനിയും ഇങ്ങോട്ട് വരണം " പാതി ചാരിയ വാതിലിന്നരികില്‍ നിന്നിരുന്ന ജ്യോതിയ്ടെ ശബ്ദമായിരുന്നുവെന്നു എനിക്കറിയാമായിരിന്നിട്ടും, ഉത്തരം നല്കാിന്‍ ഞാനപ്രാപ്യനായിരുന്നു. ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും. അവിടെ നിന്നും ഞാന്‍ നടന്നു. അപ്പോഴെല്ലാം എന്റെ് മനസ്സിനെ ഏതോ വേദന കാര്ന്നു തിന്നുന്നത് ഞാനറിഞ്ഞു . ഓഫീസില്‍ പോകുന്ന ഹരിയേട്ടന്‍ . കാലത്ത് കോളേജില്‍ പോകുന്ന ചേച്ചി . അവര്ക്കെ ല്ലാം വിഭിന്നമായി നാല് ചുവരുകള്ക്കു ള്ളില്‍ എകാന്തതയില്‍ അവള്‍ മാത്രം . അതായിരുന്നു ജ്യോതിക്ക് വിധിക്കപ്പെട്ടിരുന്നത് . എങ്കിലും ഏതോ ഒരു ശുഭ പ്രതീക്ഷ ജീവിതമുറിപ്പടുകല്ക്കി ടയിലും അവളെ മുന്നോട്ടു നയിച്ചിരുന്നു. കാലം കുറെ കടന്നു പോയിരിക്കുന്നു. ഹരിയുടെ അച്ഛന്‍ പിന്നെ അധിക നാല്‍ ജീവിച്ചില്ല. ഹരിയും എന്നോ അകാലത്തില്‍ ഇഹലോക വാസം വെടിഞ്ഞിരിക്കുന്നുവെന്നറിയാം. അതിന്നു ശേഷം അവരെക്കുറിച്ച് എനിക്കൊരു വിവരവുമില്ല. കാലത്തിന്റെ ഗതി വിഗതികളില്‍ ഞാനും പല മാതിരി അസുഖം കൊണ്ട് തളര്ന്നി രിക്കുന്നു. അല്പി സമയം വൃദ്ധന്‍ വീണ്ടും ചക്രവാള സീമയിലെയ്ക്ക് കണ്‍ നട്ടു. തന്റെ‍ താങ്ങായി കയ്യിലുള്ള ഊന്നു വടിയില്‍ ഒന്നും കൂടി അമര്ത്തി തിരിച്ചു പോക്കിന്റെ തയ്യാറെടുപ്പില്‍ എനിക്കഭിമുഖമായി തിരിഞ്ഞു നിന്നു. യാത്ര ചോദിക്കവേ ഞാന്‍ പറഞ്ഞു .

"ഹരിയുടെ മകനാണ് ഞാന്‍" ജോതി സുഖമായിരിക്കുന്നു, ചേച്ചിക്ക് രണ്ടു കുട്ടികള്‍, എല്ലാവരും സുഖമായിരിക്കുന്നു.

ഞാന്‍ ഇതു പറയുമ്പോള്‍ വൃദ്ധന്‍ അറിയാതെ ഏതോ വൈകാരിക പ്രരണയാല്‍ വൃദ്ധന്റെ കൈകള്‍ കേശവനെ തലോടി. വളരെക്കാലമായി തന്റെ മനസ്സില്‍ അലട്ടിയിരുന്ന ഒരു ചോദ്യം അതിനുത്തരമായി, ഹരിയുടെ മകനിലൂടെ, ഹരിയുടെ, ജോതിയുടെ ഒരു പുനസമാഗമം കൈവന്ന പോലെ വൃദ്ധനു തോന്നി. വൃദ്ധന്‍ പറഞ്ഞറിയിക്കാനാവാത്ത ഏതോ ഒരു നിര്വൃനതിയില്‍ ലയിച്ചു.

അപ്പോഴേയ്ക്കും അസ്തമയ സൂര്യന്‍ കടലില്‍ മുങ്ങിക്കഴിഞ്ഞിരുന്നു . ഇരുട്ട് ചുറ്റും അതിവേഗം കീഴടക്കികൊണ്ടിരുന്നു. വൃദ്ധന്‍ യാത്ര തുടര്ന്നു . വൃദ്ധനോട് വിട ചോദിച്ചു കേശവന്‍ തിരിഞ്ഞു നടക്കുമ്പോള്‍ വൃദ്ധന്‍ തന്റെീ ഈറന്‍ കണ്ണുകള്‍ കൈപ്പടം കൊണ്ട് തുടക്കുന്നുണ്ടായിരുന്നു...!!! ശുഭം

ബാപ്പു തേഞ്ഞിപ്പലം

"അബു പറഞ്ഞ കഥ"...!!!

"അബു പറഞ്ഞ കഥ"...!!! 

ഇന്നലെ അബു വന്നു പറഞ്ഞു. നമുക്കൊരിടം വരെ പോവാനുണ്ട് . എവിടേയ്ക്ക് എന്ന എന്‍റെ ചോദ്യത്തിനുത്തരമായി അബു തുടര്‍ന്നു. കുറച്ചു ദൂരമുണ്ട്. എങ്കിലും ഇന്ന് അവധിയായതിനാല്‍ ഇന്ന് തന്നെ തിരിച്ചു വരാനുള്ള ദൂരമേയുള്ളൂ. 


രുഭൂമിയിലെ നീണ്ട പാതയില്‍ ഞങ്ങളുടെ കാര്‍ പാഞ്ഞുകൊണ്ടിരുന്നു. മരുഭൂമിയില്‍ അനന്തമായി പാഞ്ഞുപോവുന്ന പാതയുടെ ഇരു വശങ്ങളില്‍ ഒട്ടകകൂട്ടങ്ങള്‍ സ്വതന്ത്രമായി മേയുന്നത് എനിക്ക് കാണാമായിരുന്നു. ഇടയ്ക്ക് കൂട്ടം തെറ്റിയതുപോലെ ചില ഒട്ടകങ്ങള്‍ ഒറ്റയായും പാതയില്‍ വിദൂരതയില്‍ മരീചിക കണ്ടെന്ന പോലെ പാതയ്ക്ക് സമാന്തരമായി നടന്നു പോവുന്നു. 



പലപ്പോഴും കൂട്ടം തെറ്റിയുള്ള ഈ ഒട്ടകങ്ങള്‍ പെട്ടെന്ന് പാത കുറുകെ കടക്കുമ്പോഴാണ് വലിയ അപകടങ്ങള്‍ സംഭവിക്കുന്നത്‌ എന്നു ഒരു വേള ഞാനോര്‍ത്തു. ഇപ്പോള്‍ ഞങ്ങളുടെ കാര്‍ മണിക്കൂറില്‍ നൂറ്റിഇരുപതു കിലോ മീറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നു. അവധി ദിനമായതിനാല്‍ ഒരാഴ്ചത്തെ ബാക്കിയുള്ള ഉറക്കം വേണ്ടുവോളം പതിവായി ഉറങ്ങാറുള്ള എനിക്ക് ഉറക്കത്തിന്റെ ആലസ്യം കണ്ണുകളില്‍ തളം കെട്ടുന്നതു പോലെ തോന്നി. 

ഉറക്കത്തിലേയ്ക്ക് വഴുതിവീഴുന്ന എന്നെ ഉണര്ത്തുന്നതുപോലെ പോവുംവഴിക്ക് അബു ആ കഥ പങ്കു വെച്ചു. അബുവിന്നു ഒരനിയനുണ്ടായിരുന്നു. അബുവിനെപ്പോലെത്തന്നെ അവനും പ്രവാസിയായിരുന്നു. വീട്ടിന്‍റെ അത്താണിയായിരുന്ന അബു നീണ്ട പ്രവാസത്തില്‍ വീട്ടുകാരെ പോലെത്തന്നെ തന്‍റെ അനിയനേയും സ്നേഹിച്ചു പോന്നു. അനിയന് പ്രവാസത്തിന്‍റെ ഊരാക്കുടുക്കില്‍ ഓരോരോ പ്രശ്നങ്ങള്‍ പിന്തുടരുമ്പോഴും അബു തന്നാലാവുന്ന വിധം എല്ലാ അര്‍ത്ഥത്തിലും അനിയനെ സഹായിച്ചു പോന്നു. 

എന്നാല്‍ കാരണവരായിരുന്ന അബുവിനെ അനിയന്‍ വേണ്ടത്ര പരിഗണിച്ചിരുന്നില്ല എന്നു അബു പലപ്പോഴും പറയാറുണ്ടായിരുന്നു. എപ്പോഴും അബുവാണ് അനിയന്‍റെ ക്ഷേമങ്ങള്‍ അന്വേഷിച്ചു അനിയനെ അങ്ങോട്ടു വിളിക്കാറുള്ളത്. തങ്ങളെപ്പോലെത്തന്നെ മറ്റേതൊരു പ്രവാസിയെപ്പോലെ, അബുവിന്നും പ്രശ്നങ്ങളുണ്ടാവുമെന്നോ, താന്‍ മറ്റു സുഹൃത്തുക്കളെ വിളിക്കുന്നത്‌ പോലെ തന്‍റെ സഹോദരനും, കാരണവരെയും തിരിച്ചു വിളിക്കേണ്ടതും ക്ഷേമങ്ങള്‍ അന്വേഷിക്കേണ്ടതും തന്‍റെയും കൂടി ബാദ്ധ്യതയാണ് എന്നു അനിയന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നു മാത്രമല്ല പലപ്പോഴും അബുവിന്‍റെ വിളിക്ക് തക്കസമയത്തു ഉത്തരം നല്കിയിരുന്നുമില്ല എന്നും അബു വേദനയോടെ പറഞ്ഞപ്പോള്‍ എനിക്കും ദുഃഖം തോന്നി. 

ഇപ്പോള്‍ തന്‍റെ അനിയന്‍ വീട്ടിലേയ്ക്ക് ഉപ്പയെയും ഉമ്മയെയും വിളിച്ചിട്ട് നാളുകളേറെയായിരിക്കുന്നുവെന്നും വാര്‍ദ്ധക്യ സഹജമായ ഒട്ടനവധി അസുഖങ്ങള്‍ കൊണ്ട് ജീവിത സായാഹ്നം തള്ളിനീക്കുന്ന അവര്‍ക്ക് അതില്‍ അതിയായ ദുഖമുണ്ടെന്നും അബു എന്നോടു പറഞ്ഞു. 

വഴിയരിയാത്ത ഞങ്ങള്‍ക്കു വഴികാട്ടിയായ അബുവിന്‍റെ അനിയന്‍റെ കൂട്ടുകാരന്‍ ഫോണില്‍ അപ്പപ്പോള്‍ പറഞ്ഞു തന്നിരുന്നു. ഒടുവില്‍ ഞങ്ങള്‍ പാതയില്‍ നിന്നും ഊടുവഴിയില്‍ ഏറെ സഞ്ചരിച്ചു ഒറ്റപ്പെട്ട ഒരു ഒരു തുരുത്തിലെന്നപോലെ അബുവിന്‍റെ അനിയന്‍റെ ക്യാമ്പിലെത്തി. 

ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ സുഹൃത്തില്‍ നിന്നും ഞങ്ങള്‍ വരുന്നുണ്ടെന്നറിഞ്ഞ അനിയന്‍ ഞങ്ങളെയും കാത്തു ഗെയിറ്റില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. കണ്ട മാത്രയില്‍ അബു അനിയനോട് സലാം ചൊല്ലി. രണ്ടു പേരും പരസ്പരം ആലിംഗനബദ്ധരായി. പിന്നെയേറെ നേരം രണ്ടുപേരും വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും സംസാരിച്ചു. അനിയന്‍റെ കൂട്ടുകാരന്‍ ഞങ്ങള്‍ക്ക് ചായയിട്ടു തന്നു. ചായകുടിക്കുന്നതിന്നിടയില്‍ അബു നാട്ടില്‍ നിന്നും അവധിക്ക് പോയി വരുമ്പോള്‍ ഉമ്മ പ്രത്യേകം തയ്യാറാക്കി തന്‍റെ ഇളയ മകന്നു വേണ്ടി അബുവിന്‍റെ കൈവശം കൊടുത്തയച്ച "പൂരം വറുത്തത് " അബു അനിയനു നല്‍കി. 

സംസാരിക്കുന്നതിന്നിടയില്‍ അബു തന്‍റെ ഫോണ്‍ എടുത്തു വീട്ടിലേയ്ക്ക് വിളിച്ചു. ഉപ്പയോടും ഉമ്മയോടും താന്‍ അനിയന്‍റെ അടുത്താണെന്നും അവന്‍ സുഖമായിരിക്കുന്നുവെന്നും പറഞ്ഞു തന്‍റെ ഫോണ്‍ അനിയന്‍റെ കയ്യില്‍ കൊടുത്തു. വളരെ നാളുകളായി അനിയന്‍ വീട്ടിലേയ്ക്ക് ഫോണ്‍ വിളിക്കുകയോ ഉപ്പയോടും ഉമ്മയോടും സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോള്‍ അനിയന്‍ ഉപ്പയോടും ഉമ്മയോടും സംസാരിച്ചു. ഉപ്പയും ഉമ്മയും അവരുടെ പരിഭവങ്ങളും വാത്സല്യവും പരസ്പരം പങ്കുവെച്ചു. 

സമയം വളരെ വൈകിയിരിക്കുന്നു. ഒടുവില്‍ അനിവാര്യമായ തിരിച്ചു പോക്കിനു യാത്ര പറഞ്ഞു സലാം ചൊല്ലി ഞങ്ങള്‍ പയ്യെ പടിയിറങ്ങി. തിരിച്ചു വീണ്ടും നീണ്ട പാതയില്‍ എന്‍റെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഇപ്പോള്‍ അബുവിന്‍റെ കണ്ണുകളില്‍ തന്‍റെ കൂടെപ്പിറപ്പിനെക്കണ്ട സന്തോഷത്താല്‍ അശ്രുകണം പൊഴിയുന്നതു എനിക്ക്ന്നു കാണാമായിരുന്നു. ഒപ്പം ബന്ധങ്ങളുടെ ഇഴ കൂട്ടിയിണക്കിയ സുഖത്തിന്റെ നിര്‍വൃതിയും. 

ഒരു നീണ്ട പകലിന്‍റെയും പാതിരാത്രിയുടെയും ഇടയ്ക്കുള്ള യാത്രയുടെ ശുഭ പര്യവസാനത്തിനോടുവില്‍ അബു എന്നോട് വിട പറയുമ്പോള്‍ ഒരു വേള അബുവിനെക്കുറിച്ചു ഞാന്‍ ഒന്നു ആലോചിച്ചുപോയി. 

പ്രവാസത്തിന്‍റെ നൊമ്പരം പേറി ഒറ്റപ്പെടലുകളില്‍ നിന്നും ഐശ്വര്യപൂര്‍ണ്ണമായ നല്ല നാളേയ്ക്കു വേണ്ടി അഹോരാത്രം പാടുപെട്ട് പണമുണ്ടാക്കുന്നതിന്റെ തത്രപ്പാടില്‍ നെട്ടോട്ടമോടുമ്പോള്‍ കൂട്ടും കുടുംബവും മറന്നു സുഹൃത്തുക്കളെ ഒറ്റപ്പെടുത്തി ഒടുവില്‍ ഒരു നാള്‍ കയ്യില്‍ നാല് കാശെത്തുംമ്പോഴേയ്ക്കും സ്വന്തമെന്നു പറയാന്‍ പോലും ഉറ്റവരും ഉടയവരും നഷ്ടമാവുന്ന എത്രയോപേരുണ്ടിവിടെ. പലപ്പോഴും എല്ലാവരും കൂടെയുണ്ടെന്ന് വിചാരിക്കുന്നവര്‍ക്ക് പോലും എല്ലാം നേടിയിട്ടു പൂവിട്ടു പൂജിക്കുമെന്നു കരുതിയിരിക്കുമ്പോഴെയ്ക്കും പലപ്പോഴും അവര്‍ക്ക് നഷ്ടമാവുന്നത് അവര്‍ക്ക് ജീവിതം നല്‍കിയ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത മാതൃത്വത്തിന്റെ സ്നേഹാമൃതം ചുരത്തിയ സ്നേഹമയിയായ അവരുടെ ഉമ്മയും, ഒരു കുസൃതിതിക്കുരുന്നായി വിരിമാറില്‍ തത്തിക്കളിപ്പിച്ച വാത്സല്യനിധിയായ ഉപ്പയേയുമായിരിക്കും. പലപ്പോഴും എല്ലാം നേടിയിട്ടു എന്നു വിചാരിക്കുന്നവര്‍ക്ക് പ്രവാസത്തില്‍ ഒന്നും നേടാനാവാതെ എല്ലാം നഷ്ടപ്പെട്ടു ഒറ്റപ്പെട്ട് ജീവിതംതന്നെ വഴിമുട്ടിപ്പോവുന്ന ദുരവസ്ഥയും വിരളമല്ല. പ്രവാസത്തില്‍ അനുസൃതം പെരുകികൊണ്ടിരിക്കുന്ന ആത്മാഹുതികളുടെ കണക്കുകള്‍ നമ്മോടു പറയുന്നതും മറ്റൊന്നല്ല. 

അത്തരം അനേകം പ്രവാസികളുടെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ എനിക്ക് നന്നായി അറിയുന്നതുപോലെ വേറിട്ടു നില്‍ക്കുന്നു അബുവിന്‍റെ ജീവിതം. 

ഒരര്‍ത്ഥത്തില്‍ "അബുവിന്‍റെ ജീവിതം എത്ര ധന്യം"...!!! 


ബാപ്പു തേഞ്ഞിപ്പലം