Thursday, May 22, 2014

അവസാന ഭാഗം...സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

മറ്റു അദ്ധ്യാപകരുടെ അവധിദിനങ്ങളില്‍ വിരുന്നുകാരനെപ്പോലെ പൊതു വിജ്ഞാന കാര്യങ്ങളില്‍ ക്ലാസ്സെടുക്കാന്‍ വരാറുണ്ടായിരുന്ന സാധാരണയില്‍ കവിഞ്ഞ പൊക്കമുണ്ടായിരുന്ന എപ്പോഴും ഖദര്‍ വസ്ത
്രം മാത്രം ധരിച്ചിരുന്ന പ്രിയ ഹെഡ്മാസ്റ്റര്‍ നാരായണന്‍ കുട്ടി മാഷിനു....!!!

തെക്ക് ദേശത്തു നിന്ന് വന്നു ഞങ്ങളുടെ നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്ന ചന്തമുള്ള ചുരുള്‍ കാര്‍കൂന്തല്‍ പിറകിലോട്ടു പിന്നിയിട്ട ശാന്തമ്മ ടീച്ചറിന്...!!!

“ചൊവ്വ” (അടുത്തുള്ള ഒരു പുരാതന സ്ഥലനാമം) അമ്പലത്തിന്റ ഭാഗത്തു നിന്നും വന്നിരുന്ന സ്നേഹമുള്ള കണക്കിന്റ ഇഷ്ട മാഷ്‌ പ്രിയ വാസുദേവന്‍ മാഷിനു...!!!

പഠിക്കാന്‍ ഒട്ടും ഇഷ്ടമില്ലാതിരുന്ന രാഷ്ട്രഭാഷ പഠിപ്പിക്കാന്‍ വരുന്ന എല്ലാവരുടെയും പേടിസ്വപ്നമായിരുന്ന ഞങ്ങള്‍ “കരടി” മാഷെന്നു ഓമനപ്പേരില്‍ വിളിച്ചിരുന്ന പ്രിയ സദാനന്ദന്‍ മാഷിന്....!!!

ഇഷ്ടവിഷയമായിരുന്ന സയസിന്റെ ലളിതമായ വഴികള്‍ കാണിച്ചു തന്നിരുന്ന വെളിമുക്കിലെ സൈതലവി മാഷിനു...!!!

എന്‍റെ പ്രിയ അദ്ധ്യാപകനും, സ്കൂള്‍ ഹെട്മാസ്റ്റ്റും ആയിരുന്ന, ശാന്തനും സൌമ്യനുമായ ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന്നുടമ. പ്രഫഷണല്‍ വഴിയില്‍ ഇംഗ്ലീഷില്‍ എന്റെ പ്രവീണ്യം തെളിയിക്കാന്‍ സഹായിച്ച ഇംഗ്ലീഷ് ഭാഷയുടെ ഭൂതവും ഭാവിയും വേര്‍തിരിച്ചു ചൊല്ലാന്‍ പഠിപ്പിച്ച, പഠിപ്പിക്കുമ്പോള്‍ “തന്തയില്ലാത്ത ഭാഷയാണ് ഇംഗ്ലീഷ്” എന്നു ഇടയ്ക്കിടെ വിശേഷിപ്പിച്ചിരുന്ന, പ്രായാധ്യക്യത്തിലും തന്‍റെ ആരോഗ്യം വക വെയ്ക്കാതെ നാട്ടിലെ ഒട്ടു മിക്ക സാമൂഹ്യ സാംസ്ക്കാരിക പുരോഗമന പ്രവര്‍ത്തനോന്മുഖങ്ങളില്‍ തന്‍റെതായ വ്യക്തി മുദ്ര നിലനിറുത്തുന്ന ബഹുമാനപ്പെട്ട മേടപ്പില്‍ പൈനാട്ട് അബ്ദുള്ളക്കുട്ടി മാഷിന്...!!!

പിന്നെയും പേരെടുത്തു പറയാനാവാത്ത എന്റ മനസ്സിന്റ ആഴങ്ങളില്‍ കുടി കൊള്ളുന്ന എന്നെ പഠിപ്പിച്ച എന്റ എല്ലാ പ്രിയ അധ്യാപകര്ക്കും...

എന്റ എല്ലാ പ്രിയ ചെങ്ങാതിമാര്‍ക്ക് , എന്‍റെ പ്രിയ പ്രണയിണികള്‍ക്ക് , എന്‍റെ പ്രിയ കാമുകിമാര്‍ക്ക് ...

എന്നിലെ കവിതയെ തിരിച്ചറിഞ്ഞ, “ബാപ്പു ഒരിക്കലും കവിത എഴുത്ത് കൈവിടരുതെന്ന്” പറഞ്ഞു തന്റ ഡയറിയില്‍ കുറിച്ചിട്ട വെളിച്ചം കാണാത്ത ഒരു പിടി കവിതകളുമായ് ജീവിതം തുടങ്ങും മുമ്പേ നമ്മോടു വിടപറഞ്ഞു പാതി വഴിയില്‍ ജീവിതമുപേക്ഷിച്ച, മനസ്സിന്റ ഇടനാഴിയില്‍ ദുഃഖം തളം കെട്ടിയിരുന്നപ്പോഴും സ്വയം നര്‍മ്മം വിതറിയിരുന്ന കവയിത്രിയും, ഹൃദി ട്യൂട്ടോറിയല്‍ കോളേജിലെ സഹപ്രവര്‍ത്തകയുമായിരുന്ന പ്രിയ ഗീത ടീച്ചര്‍ക്ക് ,

ഞാന്‍ സ്നേഹിച്ച, എന്നെ സ്നേഹിച്ച എന്റ എല്ലാ കൂട്ടുകാര്‍ക്ക്, എന്നെയറിയാത്ത, എന്നെ മനസ്സിലാവാത്ത, മനസ്സിലാക്കാന്‍ കഴിയാത്ത, മനസ്സിലാക്കാന്‍ ശ്രമിക്കാത്ത എന്റ എല്ലാ സുഹൃത്തുക്കള്‍ക്ക് ഞാന്‍, എന്റ ഈ എളിയ കവിതാ സമാഹാരം “പോക്കു വെയില്‍ “ സമര്‍പ്പിക്കുന്നു...!!! 



******ശുഭം*******

ബാപ്പു തേഞ്ഞിപ്പലം