Thursday, February 13, 2014

ചില പ്രണയ ദിന ശിഥില ചിന്തകള്‍ : 

ഇന്ന്‍ ഫെബ്രുവരി 14 വെള്ളിയാഴ്ച വാലന്റൈന്‍ ഡേ, ലോക പ്രണയിതാക്കള്‍ക്കൊരു പ്രണയ ദിനം, എങ്കിലും ഗള്‍ഫു നാടുകളിലെ മരുഭൂമിയില്‍ അധിവസിക്കുന്ന അനേകം വരുന്ന മരുഭൂമിയിലെ പ്രവാസികള്‍ക്ക് ഇന്ന് ആഴ്ചയിലൊരിക്കല്‍ വീണുകിട്ടുന്ന അവധി ദിനം...!!! 

ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുമ്പോഴും സ്വന്തം നാടിന്‍റെ സംസ്ക്കര രാഷ്ട്രീയ ജീര്‍ണ്ണതകളില്‍ നാട്ടിലെ വീട്ടുകാരുടെയും പരിവട്ടങ്ങളില്‍ പരിഭവങ്ങളില്‍ അവരുടെ ക്ഷേമങ്ങളില്‍ വേട്ടയാടപ്പെടുന്ന ആകുലതകളില്‍ പാതിരാത്രിയിലും ഉറക്കം വരാതെ അതിരാവിലെ വീണ്ടും പാടുപെടാന്‍ പുറപ്പെടുന്ന പ്രവാസികള്‍ക്ക് ഒരു ആശ്വാസം പോലെ ആഴ്ചയിലൊരിക്കല്‍ വന്നെത്തുന്ന പ്രണയ ദിനം.  

ഈ തണുപ്പുള്ള രാവില്‍ തന്‍റെ കമ്പിളിപ്പുതപ്പിനുള്ളില്‍ അല്‍പ സമയം കൂടി ആഴ്ന്നുറങ്ങാന്‍ ഒന്നും കൂടി തുറന്നു പറഞ്ഞാല്‍ അശ്വാസമായ് ഒന്ന്‍ ശൌജാലയങ്ങളില്‍ തിക്കും തിരക്കുമില്ലാതെ വാതിലില്‍ സഹമുറിയന്റെ മുട്ട് കേള്‍ക്കാതെ തന്‍റെ കൃത്യം നിര്‍വ്വഹിക്കാന്‍ കിട്ടുന്ന പ്രവാസികളുടെ പ്രണയ ദിനം. 

ഒറ്റപ്പെട്ട മരുഭൂമിളിലെ ഓണം കേറാ മൂലകളില്‍ നിന്നും ഇടുങ്ങിയ ഇരുള്‍ മൂടിയ കൊച്ചുറക്കത്തിന്റെ ആലസ്യത്തില്‍ കൊച്ചു മുറികളിലെ ആളൊഴിഞ്ഞ ഇടനാഴികളില്‍ നിന്നും തന്‍റെ പ്രിയതമയ്ക്കും പ്രിയ കുട്ടികള്‍ക്കും പ്രിയ മാതാപിതാക്കള്‍ക്കും ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഫോണ്‍ വിളികളാല്‍ മുഖരിതമാവുന്ന ക്ഷേമാന്വേണങ്ങള്‍ ചൊരിയുന്ന തന്‍റെ പ്രണയം പങ്കു വെയ്ക്കുന്ന പ്രവാസ പ്രണയ ദിനം.

വൈകിയുണര്‍ന്നു വൈകുന്നേരങ്ങളില്‍ തൊട്ടടുത്ത ക്യാമ്പുകളില്‍ കവലകളില്‍ കൂട്ടം കൂടുകയും ഉറ്റവരെയും ഉടയവരെയും കൂട്ടുകാരെയും നാട്ടുകാരെയും അകലങ്ങളിലെ ബന്ദുമിത്രാതികളെയും കാണാനും കൌതുകമുണര്‍ത്തുന്ന ജീവിത പ്രയാണ പ്രണയ നൈരാശ്യങ്ങള്‍ , കുശലങ്ങള്‍ കുശുംപുകള്‍ പരസ്പരം പറയാനും അതിലൂടെ തന്‍റെ പ്രണയം പരസ്പരം പങ്കുവെയ്ക്കാനും മാത്രം ആഴ്ചയില്‍ വീണുകിട്ടുന്ന അവധി ദിനം. 

(എനിക്ക് നേരിട്ടരിയാവുന്നത് പോലെ മഹാഭൂരിപക്ഷം വരുന്ന ബാക്കാല, ബൂഫിയ, വീടുകളില്‍ ജോലി ചെയ്യുന്ന ഹൌസ് ഡ്രൈവര്‍മാര്‍ , കുശ്നിപ്പനി ചെയ്യുന്ന ഖദ്ദമമാര്‍ , ദീര്‍ഘദൂരം ഒട്ടമോടുന്ന വാഹന ഡ്രൈവര്‍മാര്‍ തുടങ്ങി ഒട്ടനവദി മേഘലകളില്‍ ജോലിചെയ്യുന്ന വെള്ളിയാഴ്ച പോലും അവധിയില്ലാത്ത എന്‍റെ പ്രണയം നിറഞ്ഞ പ്രിയ സുഹൃത്തുക്കള്‍ എന്നോട് ക്ഷമിക്കുക).

എല്ലാ ദുഖങ്ങളും മറന്നു തന്‍റെ കൂട്ടു കുടുംബങ്ങള്‍ക്കും നാടിനുമുപരി സര്‍വ്വലോകര്‍ക്കുമായ് നന്മ ചൊരിയാന്‍ ജാതി മത ഭേദമന്യേ എല്ലാവരും ഈ ഒഴിവു ദിനത്തില്‍ ദൈവപ്രണയത്താല്‍ മറ്റു ദിവസങ്ങലുപരി കൂടുതല്‍ സമയം പ്രാര്‍ഥനാനിരതമാവുമ്പോള്‍ മുസ്ലിം സുഹൃത്തുകള്‍ പള്ളികളില്‍ പോയി ജുമുഅ നമസ്ക്കാരത്തില്‍ പങ്കു കൊള്ളുകയും ദേശ ഭാഷാ വര്‍ണ്ണ രാജ്യമാന്യേ ഒരുമയില്‍ തോളോട്പ്രാ തോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ വ്യാപൃതനായി ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന തന്‍ പ്രണയിക്കുന്ന ഒരൊഴിവ് ദിനം...!!!

എല്ലാവര്ക്കും എന്‍റെ പ്രണയ ദിനാശംസകള്‍ ... <3     
  
Reading വിശുദ്ധ ഖുര്‍ആന്‍ :-

തന്‍റെ മതാപ്പിതാക്കളെ സംബന്ധിച്ച് മനുഷ്യനോടു (നന്മ ചെയ്യാന്‍) നാം വസിയത്ത് (കല്‍പ്പിച്ചിരിക്കുന്നു) ചെയ്തിരിക്കുന്നു…!

ഏറെ പ്രയാസത്തോടെയാണ് അവന്‍റെ മാതാവ് അവനെ ഗര്‍ഭം ചുമന്നത്. രണ്ടു വര്‍ഷമാണ്‌ അവന്‍റെ മുലയൂട്ടല്‍.  എനിക്കും നിന്‍റെ മാതാപിതാക്കളോടും നന്ദി കാണിക്കുക.  എന്നിലേയ്ക്കാണ് നിന്‍റെ മടക്കം...!

(വി. ഖു. സൂറ, ലുഖ്മാന്‍ 31:14).

തന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും താങ്കളുടെ നാഥന്‍ കല്‍പ്പിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ നിന്റെയടുത്ത് വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചാല്‍ അവരോട് “ഛെ” എന്നു പോലും പറയരുത്.  അവരോടു പരുഷമായി സംസാരിക്കരുത്. 

അവരോടു മാന്യമായ വാക്കുകള്‍ മാത്രം പറയുക. കാരുണ്യത്താലുള്ള വിനയത്തിന്‍റെ ചിറകു നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.  “എന്‍റെ നാഥാ” എന്നെയവര്‍ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ അവരോടും നീ കരുണ കാണിക്കേണമേ ...! 

(വി. ഖു. സൂറ, ബനീ ഇസ്രാ ഈല്‍  17:23,24).       
The World of of Haifa Sherin (Clay Modeling by Haifa Sherin)