Sunday, February 9, 2014

പുന:സമാഗമം

പുന:സമാഗമം (കഥ)

അലക്ഷ്യമായ നടത്തത്തിനു ശേഷം അയാള്‍ കടപ്പുറത്തെത്തി. അയാളുടെ കണ്ണുകളില്‍ അപ്പോഴും പ്രതീക്ഷയുടെ തിളക്കം കാണാമായിരുന്നു . ചക്രവാളത്തില്‍ സന്ധ്യയൊരുക്കിയ മനോഹര ചിത്രങ്ങളില്‍ കണ്ണയച്ചു നില്ക്കു ന്ന അയാളുടെ രൂപം ഒരു ശിലാ പ്രതിമ പോലെ എനിക്ക് തോന്നി . അലയാഴികളെ തഴുകിയെത്തുന്ന കാറ്റു അടിച്ചു വീശിക്കൊണ്ടിരുന്നു . 

"എത്ര മനോഹരമായ സന്ധ്യ"
ആരോടെന്നില്ലാതെ അയാള്‍ ആത്മഗതം ചെയ്തു. 

"അതെ മനോഹരം തന്നെ". പിറകില്‍ നിന്നും ഞാന്‍ പറഞ്ഞു.
വാസ്തവത്തില്‍ എനിക്കത് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ, എന്ത് കൊണ്ടോ എനിക്കങ്ങനെ പറയണമെന്ന് തോന്നി. പക്ഷെ എന്റെി വാക്കുകള്‍ വ്രഥാവിലാവുകയായിരുന്നു.

കുഴിഞ്ഞ കണ്ണുകളും പാറിയ തലമുടിയും ആകെക്കൂടി ഒരു യാത്രക്കാരന്റെ ചടവുകള്‍ ഞാനയാളില്‍ കണ്ടു. അയാളുടെ വെളുത്ത താടിയില്‍ സന്ധ്യയുടെ ശോണിമ കലര്ന്നാ കിരണങ്ങള്‍ കൂടുതല്‍ സ്വര്ണ്ണ ത്തിളക്കം നല്കിോ.
"ഏയ്‌ അമ്മാവാ, നിങ്ങളാരാണ്‌". സംസാരിക്കരുതെന്ന് കരുതിയതാണ് . അറിയാതെ ഒരുള്വിതളി വന്നു. "താങ്കള്‍ എവിടെ നിന്നും വരുന്നു" ഞാന്‍ ചോദിച്ചു കഴിഞ്ഞതേയുള്ളൂ.

വൃദ്ധന്റെര ചുണ്ടുകള്‍ ചലിക്കാന്‍ തുടങ്ങി. "മോന്‍ എവിടെത്താ?
"പെരുവള്ളൂര്‍ ദേശത്തുകാരനാണ് ഞാന്‍, പേര് കേശവന്‍ നമ്പൂതിരി" പെരുവള്ളൂര്‍ ദേശമെന്നു കേട്ടപ്പോള്‍ വൃദ്ധന്റെ കണ്ണുകള്ക്ക്്‌ കൂടുതല്‍ തിളക്കം വെയ്ക്കുന്നത് ഞാന്‍ കണ്ടു. ഏതോ കിനാവിന്റെ തീരങ്ങളില്‍ വീണ്ടുമയാള്‍ ചിന്തയിലാണ്ടു. വൃദ്ധന്റെത അകക്കണ്ണിലൂടെ കുറെ ഭൂത കാല ചിത്രങ്ങള്‍ പാഞ്ഞു പോയി. വൃദ്ധന്‍ ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു. മെല്ലെ മണല്പ്പരപ്പിലിരുന്നു. ഞാന്‍ വൃദ്ധനു അഭിമുഖമായും ഇരുന്നു . കടല്ത്തി രമാലകള്‍ കരയിലെതോ അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുകയും മായ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്ക്കിിടയിലെ മൌനത്തെ ഭജ്ഞ്ക്കുമാറ് അദ്ദേഹത്തിന്റെന ചുണ്ടുകള്‍ ചലിക്കാന്‍ തുടങ്ങി യാന്ത്രികമെന്നോണം .

"പെരുവള്ളൂര്‍ ദേശത്തു ഹരി എന്നു പേരായ എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു". വൃദ്ധന്‍ തന്റെ കഥ പറഞ്ഞു തുടണ്ടി. ഞാനെന്റെര കാതുകള്‍ കൂര്പ്പി ച്ചു. അലയാഴിയുടെ അനന്തതയിലേയ്ക്ക് നോക്കിക്കൊണ്ട്‌ വൃദ്ധന്‍ തുടര്ന്നു . "ഓരോ ഓണ നാളും ഹരിക്ക് ദുഃഖ സ്മൃതികള്‍ മാത്രമായിരുന്നു നല്കിൂയത്. ഒരിക്കല്‍ ഓരോണ നാളിനു വീട്ടിലെയ്ക്ക് ഹരി എന്നെ ക്ഷണിച്ചു. എനിക്ക് എങ്ങനെ ഹരിയുടെ വീട്ടുകാരെ അഭിമുഖീകരിക്കണമെന്നു അറിയില്ലായിരുന്നു. ക്ഷണം സ്വീകരിക്കാതിരുന്നാല്‍ അവന്നു പരിഭവമാകും. അധികം ആരോടും അടുപ്പമില്ലാത്ത ഹരി . ഇതൊക്കെ എന്റൊ ചിന്തകള്ക്ക്ര ശക്തി പകര്ന്നു . എന്തായാലും പോവുക തന്നെ.

ഉച്ച വെയിലിനെ വക വെയ്ക്കാതെ ഞാന്‍ ഹരിയുടെ വീട് ലക്ഷ്യമിട്ടു നടന്നു. ചെമ്മണ്‍ പാത പിന്നിട്ടു പച്ച വിരിച്ചു നില്ക്കുനന്ന നെല്‍ വയലേലകളും, ചെങ്കുത്തായ നീണ്ട ഇടവഴിയിലൂടെ ഞാന്‍ നടന്നു അപ്പോഴെയ്ക്കും സമയം ഏതാണ്ട് നട്ടുച്ച. സൂര്യന്‍ എന്റെട തലയ്ക്കു മുകളില്‍ കത്തിജ്ജ്വലിച്ചു നില്ക്കു ന്ന ഒരു തീ പന്തം പോലെ എനിക്ക് തോന്നി. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഹരിയുടെ സഹോദരി, നാണം കുണുങ്ങിയായ ജ്യോതി എന്നോട് ഇരിക്കാന്‍ പറഞ്ഞു.

പാവം അമ്മയുടെ വാത്സല്യം അറിയാന്‍ ഭാഗ്യമില്ലാതെ വളര്ന്നര കുട്ടി. അവളുടെ കണ്ണുകള്‍ ആര്ദ്രനമാകുന്നത് പോലെ എനിക്ക് തോന്നി. ജ്യോതിക്ക് ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ ഓരോണ നാളിലായിരുന്നു അവളുടെ അമ്മയുടെ വേര്പാംട് . അന്നു അവളുടെ ചേച്ചിയും ഹരിയേട്ടനും ഉറക്കെ കരയുന്നത് കാണാനിടയായി, മരണം എന്തെന്നറിയാത്ത അവളും വാവിട്ടു കരഞ്ഞു. പിന്നീട് കാലങ്ങള്‍ അവളില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയെങ്കിലും അമ്മയുടെ വേര്പാനട് ഒരു കറുത്ത ഓണമായി അവളെ എന്നും വേദനിപ്പിച്ചു പോന്നു.

"ഞാന്‍ മരിച്ചാല്‍ ഇവിടെ ആര്ക്കും ഒരു നഷ്ട്ടവും വരാനില്ല . എന്റെങ ജ്യോതി മോള്ക്ക്യ‌ അമ്മ്യുണ്ടാവില്ല അല്ലാതെന്താ".

മരണത്തിന്റെ ഏതാനും നാളുകള്ക്കുഅ മുമ്പ് രോഗ ശയ്യയില്‍ കിടന്നു കൊണ്ട് അമ്മ പറഞ്ഞിരുന്നെന്നു ചേച്ചി ഇടയ്ക്കിടെ അവളെടുത്തു പറയാറുണ്ടായിരുന്നു. ഒരിക്കല്‍ പോലും അമ്മയുടെ ശബ്ദം കേട്ടതായി ഓര്‍മ്മയില്ലാത്ത ജ്യോതിയുടെ മനസ്സില്‍ ഇപ്പോഴും ആ വാക്കുകള്‍ മുഴങ്ങാറുണ്ട്.

വര്ഷതങ്ങള്ക്കുല മുമ്പ് അയല്പകക്കത്തെ ചങ്ങാതിയുടെ വീട്ടില്‍ നിന്നും കഞ്ഞി കുടിച്ചത്തിന്നു അമ്മ ഹരിയെ ഒരുപാട് ചീത്ത പറഞ്ഞിരുന്നു. തികച്ചും യാഥാസ്ഥിക കുടുംബത്തില്‍ പിറന്ന മൂത്ത അംഗമായിരുന്നു അമ്മ. ബ്രാഹ്മണ കുലത്തില്പ്പെ ട്ട ഹരിയുടെ അമ്മക്ക് അവന്‍ താഴ്ന്ന ജാതിയില്പ്പെ ട്ട കുട്ടികളുമായി കൂട്ടു കൂടുന്നതും കളിക്കുന്നതും ഇഷ്ടമായിരുന്നില്ല. പലപ്പോഴും ഹരിക്ക് എല്ലാം എറിഞ്ഞുടയ്ക്കണമെന്നു തോന്നിയിട്ടുണ്ട് . ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ അവനറിയാതെ നിസ്സഹായനാവുകയായിരുന്നു . ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്നതും ജീവിതം വഴിമുട്ടുന്നുവോ എന്നാ ആശങ്കയും ഹരിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു . ജീവിതമാകുന്ന നാടക ശാലയിലെ ആട്ടത്തിന്നിടയിലെ നിരന്തരമുള്ള വേഷം കെട്ടലില്‍ കാപട്യത്തിന്റെ കറുത്ത മൂടുപടമണിഞ്ഞ എന്ത്രയെത്ര മുഖങ്ങള്‍ ? എല്ലാം വെറും മിഥ്യയാണ്‌ . ഹരി ഇതൊക്കെ പലപ്പോഴും എന്നോട് പറയാറുള്ളതാണ്. അമ്മയുടെ മരണ ശേഷം അച്ഛന്‍ മറ്റൊരു വിവാഹം ആഗ്രഹിച്ചത്‌ പോലുമില്ല . തന്നെയുമല്ല തന്റെര മക്കളുടെയിടയില്‍ അമ്മയുടെ മരണം ഒരു അകല്ച്ചുണ്ടാവരുതെന്നു അയാള്ക്ക് ‌ നിര്ബടന്ധമുണ്ടായിരുന്നു.

വൃദ്ധന്‍ തന്റെ കഥ തുടര്ന്നു്. ഞാനോര്ക്കു്ന്നു. ആ ഓണ നാളും , ഓണ സദ്യയും ഇന്നുമെന്ന പോലെ. അന്നത്തെ പായസത്തിന്റെ മധുരം ഇന്നും എന്റെു നാവിന്‍ തുംപത്തിരിപ്പുണ്ട്. ഞാന്‍ ഹരിയോട് സംസാരിചിരിക്കുംപോഴാണ് കുളികഴിഞ്ഞു ഹരിയുടെ അച്ഛന്‍ ഉമ്മരക്കൊലായിലെത്തിയത്.

"എന്താ വിശേഷം, ഹരിയുടെ ചങ്ങാതി സുഖമായിരിക്കുന്നോ" കുടുംബത്ത് ആരെക്കെയുണ്ട്? എല്ലാവര്ക്കും സുഖമായിരിക്കുന്നോ?

ദേഹത്തുള്ള ജല കണങ്ങള്‍ നനഞ്ഞ തോര്ത്തുസ കൊണ്ട് ഒപ്പിയെടുക്കുന്നതിന്നിടയില്‍ ഹരിയുടെ അച്ഛന്‍ ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചു കൊണ്ടേയിരുന്നു. അത്നോക്കെ ഞാന്‍ മറുപടിയും പറയുന്നുണ്ടായിരുന്നു.

"സുഖം, അച്ഛന്‍ അമ്മ ചേച്ചി, എല്ലാവര്ക്കും സുഖം, ദൈവ കൃപ കൊണ്ട്, പരമ സുഖം എന്നു പറയാം"

സദ്യ വട്ടമായി . ഉമ്മറത്ത് തറയിലിട്ട വാഴയിലയ്ക്ക് മുമ്പില്‍ ഞങ്ങള്‍ സമ്രം പടിഞ്ഞിരുന്നു . ജ്യോതി ആദ്യം ചോറ്റു പാത്രവുമായി വന്നു . ഞങ്ങല്ക്കോായ രോര്ത്തറര്ക്കാ യി ചോറ് വിളമ്പി . വീണ്ടും അവള്‍ അടുക്കലയില്യ്ക്ക് നടന്നു തിരിച്ചു വരുമ്പോള്‍ അവളുടെ കയ്യില്‍ ഓരോരോ വിഭവങ്ങളായിരുന്നു . പിന്നെ പപ്പടം , അവിയല്‍ , കാളന്‍ , തോരന്‍ അങ്ങിനെ ഞങ്ങള്ക്കുവ മുമ്പില്‍ സദ്യയുടെ സമസ്യ പൂര്ണ്ണോമായി .
ഒരമ്മയുടെ പരിചരണമെന്തെന്നനുഭവിച്ചറിയാത്ത ജോതിയുടെ ഊഷ്മളമായ പരിചരണം എന്റെര മനസ്സില്‍ വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെടുത്തി. ആ സമയത്തൊക്കെ ഞാന്‍ തുറന്നിട്ട ജാലകപ്പഴുതിലൂടെ പുറത്ത്യ്ക്ക് നോക്കി . ജീവിതത്തില്‍ ആദ്യമായി വിഭവസമൃദ്ധവും ഹൃദ്യവുമായൊരു സദ്യ ഉണ്ട ചാരിതാര്ത്ഥ്യ ത്തോടെ ഞാന്‍ എണീറ്റു . അധിക സമയം അവിടെ ചിലവഴിക്കാന്‍ മനസ്സനുവദിച്ചില്ല .

"ശരി വരട്ടെ " യാത്ര ചോദിക്കുമ്പോള്‍ എന്റെന ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"ഇടയ്ക്കൊക്കെ ഇനിയും ഇങ്ങോട്ട് വരണം " പാതി ചാരിയ വാതിലിന്നരികില്‍ നിന്നിരുന്ന ജ്യോതിയ്ടെ ശബ്ദമായിരുന്നുവെന്നു എനിക്കറിയാമായിരിന്നിട്ടും, ഉത്തരം നല്കാിന്‍ ഞാനപ്രാപ്യനായിരുന്നു. ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും. അവിടെ നിന്നും ഞാന്‍ നടന്നു. അപ്പോഴെല്ലാം എന്റെ് മനസ്സിനെ ഏതോ വേദന കാര്ന്നു തിന്നുന്നത് ഞാനറിഞ്ഞു . ഓഫീസില്‍ പോകുന്ന ഹരിയേട്ടന്‍ . കാലത്ത് കോളേജില്‍ പോകുന്ന ചേച്ചി . അവര്ക്കെ ല്ലാം വിഭിന്നമായി നാല് ചുവരുകള്ക്കു ള്ളില്‍ എകാന്തതയില്‍ അവള്‍ മാത്രം . അതായിരുന്നു ജ്യോതിക്ക് വിധിക്കപ്പെട്ടിരുന്നത് . എങ്കിലും ഏതോ ഒരു ശുഭ പ്രതീക്ഷ ജീവിതമുറിപ്പടുകല്ക്കി ടയിലും അവളെ മുന്നോട്ടു നയിച്ചിരുന്നു. കാലം കുറെ കടന്നു പോയിരിക്കുന്നു. ഹരിയുടെ അച്ഛന്‍ പിന്നെ അധിക നാല്‍ ജീവിച്ചില്ല. ഹരിയും എന്നോ അകാലത്തില്‍ ഇഹലോക വാസം വെടിഞ്ഞിരിക്കുന്നുവെന്നറിയാം. അതിന്നു ശേഷം അവരെക്കുറിച്ച് എനിക്കൊരു വിവരവുമില്ല. കാലത്തിന്റെ ഗതി വിഗതികളില്‍ ഞാനും പല മാതിരി അസുഖം കൊണ്ട് തളര്ന്നി രിക്കുന്നു. അല്പി സമയം വൃദ്ധന്‍ വീണ്ടും ചക്രവാള സീമയിലെയ്ക്ക് കണ്‍ നട്ടു. തന്റെ‍ താങ്ങായി കയ്യിലുള്ള ഊന്നു വടിയില്‍ ഒന്നും കൂടി അമര്ത്തി തിരിച്ചു പോക്കിന്റെ തയ്യാറെടുപ്പില്‍ എനിക്കഭിമുഖമായി തിരിഞ്ഞു നിന്നു. യാത്ര ചോദിക്കവേ ഞാന്‍ പറഞ്ഞു .

"ഹരിയുടെ മകനാണ് ഞാന്‍" ജോതി സുഖമായിരിക്കുന്നു, ചേച്ചിക്ക് രണ്ടു കുട്ടികള്‍, എല്ലാവരും സുഖമായിരിക്കുന്നു.

ഞാന്‍ ഇതു പറയുമ്പോള്‍ വൃദ്ധന്‍ അറിയാതെ ഏതോ വൈകാരിക പ്രരണയാല്‍ വൃദ്ധന്റെ കൈകള്‍ കേശവനെ തലോടി. വളരെക്കാലമായി തന്റെ മനസ്സില്‍ അലട്ടിയിരുന്ന ഒരു ചോദ്യം അതിനുത്തരമായി, ഹരിയുടെ മകനിലൂടെ, ഹരിയുടെ, ജോതിയുടെ ഒരു പുനസമാഗമം കൈവന്ന പോലെ വൃദ്ധനു തോന്നി. വൃദ്ധന്‍ പറഞ്ഞറിയിക്കാനാവാത്ത ഏതോ ഒരു നിര്വൃനതിയില്‍ ലയിച്ചു.

അപ്പോഴേയ്ക്കും അസ്തമയ സൂര്യന്‍ കടലില്‍ മുങ്ങിക്കഴിഞ്ഞിരുന്നു . ഇരുട്ട് ചുറ്റും അതിവേഗം കീഴടക്കികൊണ്ടിരുന്നു. വൃദ്ധന്‍ യാത്ര തുടര്ന്നു . വൃദ്ധനോട് വിട ചോദിച്ചു കേശവന്‍ തിരിഞ്ഞു നടക്കുമ്പോള്‍ വൃദ്ധന്‍ തന്റെീ ഈറന്‍ കണ്ണുകള്‍ കൈപ്പടം കൊണ്ട് തുടക്കുന്നുണ്ടായിരുന്നു...!!! ശുഭം

ബാപ്പു തേഞ്ഞിപ്പലം

No comments:

Post a Comment