Thursday, February 13, 2014

ചില പ്രണയ ദിന ശിഥില ചിന്തകള്‍ : 

ഇന്ന്‍ ഫെബ്രുവരി 14 വെള്ളിയാഴ്ച വാലന്റൈന്‍ ഡേ, ലോക പ്രണയിതാക്കള്‍ക്കൊരു പ്രണയ ദിനം, എങ്കിലും ഗള്‍ഫു നാടുകളിലെ മരുഭൂമിയില്‍ അധിവസിക്കുന്ന അനേകം വരുന്ന മരുഭൂമിയിലെ പ്രവാസികള്‍ക്ക് ഇന്ന് ആഴ്ചയിലൊരിക്കല്‍ വീണുകിട്ടുന്ന അവധി ദിനം...!!! 

ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുമ്പോഴും സ്വന്തം നാടിന്‍റെ സംസ്ക്കര രാഷ്ട്രീയ ജീര്‍ണ്ണതകളില്‍ നാട്ടിലെ വീട്ടുകാരുടെയും പരിവട്ടങ്ങളില്‍ പരിഭവങ്ങളില്‍ അവരുടെ ക്ഷേമങ്ങളില്‍ വേട്ടയാടപ്പെടുന്ന ആകുലതകളില്‍ പാതിരാത്രിയിലും ഉറക്കം വരാതെ അതിരാവിലെ വീണ്ടും പാടുപെടാന്‍ പുറപ്പെടുന്ന പ്രവാസികള്‍ക്ക് ഒരു ആശ്വാസം പോലെ ആഴ്ചയിലൊരിക്കല്‍ വന്നെത്തുന്ന പ്രണയ ദിനം.  

ഈ തണുപ്പുള്ള രാവില്‍ തന്‍റെ കമ്പിളിപ്പുതപ്പിനുള്ളില്‍ അല്‍പ സമയം കൂടി ആഴ്ന്നുറങ്ങാന്‍ ഒന്നും കൂടി തുറന്നു പറഞ്ഞാല്‍ അശ്വാസമായ് ഒന്ന്‍ ശൌജാലയങ്ങളില്‍ തിക്കും തിരക്കുമില്ലാതെ വാതിലില്‍ സഹമുറിയന്റെ മുട്ട് കേള്‍ക്കാതെ തന്‍റെ കൃത്യം നിര്‍വ്വഹിക്കാന്‍ കിട്ടുന്ന പ്രവാസികളുടെ പ്രണയ ദിനം. 

ഒറ്റപ്പെട്ട മരുഭൂമിളിലെ ഓണം കേറാ മൂലകളില്‍ നിന്നും ഇടുങ്ങിയ ഇരുള്‍ മൂടിയ കൊച്ചുറക്കത്തിന്റെ ആലസ്യത്തില്‍ കൊച്ചു മുറികളിലെ ആളൊഴിഞ്ഞ ഇടനാഴികളില്‍ നിന്നും തന്‍റെ പ്രിയതമയ്ക്കും പ്രിയ കുട്ടികള്‍ക്കും പ്രിയ മാതാപിതാക്കള്‍ക്കും ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഫോണ്‍ വിളികളാല്‍ മുഖരിതമാവുന്ന ക്ഷേമാന്വേണങ്ങള്‍ ചൊരിയുന്ന തന്‍റെ പ്രണയം പങ്കു വെയ്ക്കുന്ന പ്രവാസ പ്രണയ ദിനം.

വൈകിയുണര്‍ന്നു വൈകുന്നേരങ്ങളില്‍ തൊട്ടടുത്ത ക്യാമ്പുകളില്‍ കവലകളില്‍ കൂട്ടം കൂടുകയും ഉറ്റവരെയും ഉടയവരെയും കൂട്ടുകാരെയും നാട്ടുകാരെയും അകലങ്ങളിലെ ബന്ദുമിത്രാതികളെയും കാണാനും കൌതുകമുണര്‍ത്തുന്ന ജീവിത പ്രയാണ പ്രണയ നൈരാശ്യങ്ങള്‍ , കുശലങ്ങള്‍ കുശുംപുകള്‍ പരസ്പരം പറയാനും അതിലൂടെ തന്‍റെ പ്രണയം പരസ്പരം പങ്കുവെയ്ക്കാനും മാത്രം ആഴ്ചയില്‍ വീണുകിട്ടുന്ന അവധി ദിനം. 

(എനിക്ക് നേരിട്ടരിയാവുന്നത് പോലെ മഹാഭൂരിപക്ഷം വരുന്ന ബാക്കാല, ബൂഫിയ, വീടുകളില്‍ ജോലി ചെയ്യുന്ന ഹൌസ് ഡ്രൈവര്‍മാര്‍ , കുശ്നിപ്പനി ചെയ്യുന്ന ഖദ്ദമമാര്‍ , ദീര്‍ഘദൂരം ഒട്ടമോടുന്ന വാഹന ഡ്രൈവര്‍മാര്‍ തുടങ്ങി ഒട്ടനവദി മേഘലകളില്‍ ജോലിചെയ്യുന്ന വെള്ളിയാഴ്ച പോലും അവധിയില്ലാത്ത എന്‍റെ പ്രണയം നിറഞ്ഞ പ്രിയ സുഹൃത്തുക്കള്‍ എന്നോട് ക്ഷമിക്കുക).

എല്ലാ ദുഖങ്ങളും മറന്നു തന്‍റെ കൂട്ടു കുടുംബങ്ങള്‍ക്കും നാടിനുമുപരി സര്‍വ്വലോകര്‍ക്കുമായ് നന്മ ചൊരിയാന്‍ ജാതി മത ഭേദമന്യേ എല്ലാവരും ഈ ഒഴിവു ദിനത്തില്‍ ദൈവപ്രണയത്താല്‍ മറ്റു ദിവസങ്ങലുപരി കൂടുതല്‍ സമയം പ്രാര്‍ഥനാനിരതമാവുമ്പോള്‍ മുസ്ലിം സുഹൃത്തുകള്‍ പള്ളികളില്‍ പോയി ജുമുഅ നമസ്ക്കാരത്തില്‍ പങ്കു കൊള്ളുകയും ദേശ ഭാഷാ വര്‍ണ്ണ രാജ്യമാന്യേ ഒരുമയില്‍ തോളോട്പ്രാ തോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ വ്യാപൃതനായി ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന തന്‍ പ്രണയിക്കുന്ന ഒരൊഴിവ് ദിനം...!!!

എല്ലാവര്ക്കും എന്‍റെ പ്രണയ ദിനാശംസകള്‍ ... <3     
  
Reading വിശുദ്ധ ഖുര്‍ആന്‍ :-

തന്‍റെ മതാപ്പിതാക്കളെ സംബന്ധിച്ച് മനുഷ്യനോടു (നന്മ ചെയ്യാന്‍) നാം വസിയത്ത് (കല്‍പ്പിച്ചിരിക്കുന്നു) ചെയ്തിരിക്കുന്നു…!

ഏറെ പ്രയാസത്തോടെയാണ് അവന്‍റെ മാതാവ് അവനെ ഗര്‍ഭം ചുമന്നത്. രണ്ടു വര്‍ഷമാണ്‌ അവന്‍റെ മുലയൂട്ടല്‍.  എനിക്കും നിന്‍റെ മാതാപിതാക്കളോടും നന്ദി കാണിക്കുക.  എന്നിലേയ്ക്കാണ് നിന്‍റെ മടക്കം...!

(വി. ഖു. സൂറ, ലുഖ്മാന്‍ 31:14).

തന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും താങ്കളുടെ നാഥന്‍ കല്‍പ്പിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ നിന്റെയടുത്ത് വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചാല്‍ അവരോട് “ഛെ” എന്നു പോലും പറയരുത്.  അവരോടു പരുഷമായി സംസാരിക്കരുത്. 

അവരോടു മാന്യമായ വാക്കുകള്‍ മാത്രം പറയുക. കാരുണ്യത്താലുള്ള വിനയത്തിന്‍റെ ചിറകു നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.  “എന്‍റെ നാഥാ” എന്നെയവര്‍ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ അവരോടും നീ കരുണ കാണിക്കേണമേ ...! 

(വി. ഖു. സൂറ, ബനീ ഇസ്രാ ഈല്‍  17:23,24).       
The World of of Haifa Sherin (Clay Modeling by Haifa Sherin)


Wednesday, February 12, 2014

ഖത്തീഫില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ അഞ്ചു മൃതദേഹങ്ങളും ഇന്ത്യക്കാരുടെത് ...!!!

ഇതു ഞാന്‍ ജോലിചെയ്യുന്ന ജുബൈലിനും ദാമ്മമിന്നും ഇടയില്‍ ദമ്മാം സിറ്റിക്ക് വളരെ അടുത്ത സ്ഥലമാണ്. അതു കൊണ്ട് തന്നെ വൈകാരികമായി വളരെ അടുത്തറിയുന്ന കൂട്ടുകാര്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയുന്ന ഒരിടം.

കാണാതായവരെക്കുറിച്ച്ചു ബന്ധുക്കളുടെ "പ്രവാസലോകം" കാണുമ്പോഴും, അനന്തമായ മരുഭൂമിയിലൂടെ ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോഴും മനസ്സില്‍ വെറുതെ കടന്നു വരുന്ന ചിന്തയാണ് , ഒരു പക്ഷെ, ഇവിടെയൊക്കെ ആരെയൊക്കെയോ കൊന്നു കുഴിച്ചിട്ടുണ്ടാവാം , ഒരിക്കല്‍ നാമന്വേഷിക്കുന്ന ഒരു വിവരവുമില്ലാത്ത പ്രവാസികളുടെ അജ്ഞാത ജഡങ്ങള്‍ കണ്ടെത്തിയേക്കാം ...!!!

ഇങ്ങനെ ഇല്ലാതാവുന്ന ഇന്ത്യക്കാരെക്കുറിച്ച് ഇതുവ

രെ എന്തെങ്കിലും ഒരു വിവിവും ഇന്ത്യന്‍ എംബസിക്കോ, നമ്മുടെ അധികാരികള്‍ക്കോ, പ്രവാസകാര്യ വകുപ്പിന്നോ, ജനസേവാ മന്ത്രിമാര്‍ക്കോ നല്‍കാനായില്ല എന്നത് ഇത്തരുണത്തില്‍ വളരെ ഗൌരവമേറിയ ചിന്താവിഷമായെങ്കില്‍ .... ?

ഇപ്പോള്‍ ഇതാ എന്‍റെ സംശയം ശിഥില ചിന്തകള്‍ ബാലപ്പെട്ടിരിക്കുന്നു . എത്ര പേര്‍ ഇനിയും ഇങ്ങിനെ ആരോരുമറിയാതെ ഈ മരുഭൂമിയില്‍ ഉറങ്ങുന്നുണ്ടാവണം ..?

അല്‍പസമയം മുമ്പ് റയില്‍വേ മന്ത്രി പാലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല റയില്‍വേ ബജറ്റ് 2014 ഒരു അവലോകനം :

അല്‍പസമയം മുമ്പ് റയില്‍വേ മന്ത്രി പാലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല റയില്‍വേ ബജറ്റ് 2014 ഒരു അവലോകനം :

കേരളത്തിനു എന്നും റെയില്‍വേ വികസനത്തിന്‍റെ ബജറ്റിന്‍റെ കാര്യത്തില്‍ അവഗണന മാത്രം .  ഇവിടെ ഏതു ലോബിയാണ് ഇതിന്നു പിറകില്‍ പ്രവര്‍ത്തിക്കുന്നത് ? അതോ നമ്മുടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കഴിവ് കേടോ? 

റയില്‍വേ മന്ത്രി ഇന്ന് 72 പുതിയ ട്രയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനു ലഭിച്ചിരിക്കുന്നത് വെറും മൂന്ന്തി ട്രെയിനുകള്‍ മാത്രം. 

തിരുവനന്തപുരം ബംഗലൂരു വഴി ഒരു പ്രീമിയം ട്രയിന്‍ ആഴ്ചയില്‍ രണ്ടു ദിവസവും, തിരുവനന്തപുരം ദില്ലി നിസാമുദ്ദീന്‍ കോട്ടയം, ആലപ്പുഴ വഴി ആഴ്ചയില്‍ ഓരോ ദിവസവും, പുനലൂര്‍ കന്യാകുമാരി വഴി ദിവസവും ഒരു   സര്‍വ്വീസ്മൂ മാത്രം.  

മാത്രമല്ല, മുന്‍കാലങ്ങളിലെ ഒട്ടു മിക്ക മോഹന പ്രഖ്യാപനങ്ങള്‍ എല്ലാം തന്നെ വെറും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാനെന്നും മനസ്സിലാവും.  നമ്മള്‍ക്ക് അനുവദിച്ച ബജറ്റ് പോലും നാം വേണ്ടത്ര വിനിയോഗിച്ചില്ല എന്നത് ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു .  

കഴിഞ്ഞ ബജറ്റില്‍ രണ്ടായിരത്തി മുന്നൂറു കോടി രൂപയോളം അനുവദിച്ചതില്‍ പകുതി പോലും അലോക്കെയ്റ്റ്‌ ചെയ്യിപ്പിക്കാനോ വിനിയോഗിക്കുവാണോ ബന്ദപ്പെട്ടവേര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാന ങ്ങള്‍ നമുക്ക് മാതൃകയാണ് . 
  
അങ്കമാലി ശബരി 122 കിലോമീറ്റര്‍ പാത ഒരു തറക്കല്ലിടല്‍ കര്‍മ്മം കഴിഞ്ഞു നാളിത്രയുമായെങ്കിലും വെറും ആറു കിലോമീറ്റര്‍ മാത്രമേ സ്ഥലമെട്ടെടുക്കാന്‍ കഴിഞ്ഞുള്ളുവെന്നോതോഴിച്ച്ചാല്‍ ഈ പദ്ധതി ഇതുവരെ എങ്ങും എത്തിയില്ല എന്നത് വളരെ ദുഖകരമായ അവസ്ഥയാണ് .  

ശബരി ട്രെയിന്‍ നടപ്പില്‍ വരുകയാണെങ്കില്‍ അതു നമുക്കും ഒപ്പം പ്രധാന കേരള ഖജനാവിലേയ്ക്ക് വരുമാനമുള്ള ഭക്ത റ്റൂറിസ കേന്ദ്രമായ ശബരിമാലയിലെയ്ക്ക് വര്ഷം തോറും വരുന്ന ആന്ദ്രയിലെയും കര്ന്നാടകത്തിലെയും തമിള്‍ നാട്ടിലെയും അയ്യപ്പ ഭക്തന്മാര്‍ക്ക് വളരെ ഉപയോഗപ്രദവും സുരക്ഷിതവുമായ യാത്രാ സൌകര്യമായിരിക്കും എന്നത് നമോര്‍ക്കെണ്ടാതാണ് . 
  
നെടുമ്പാശ്ശേരിയില്‍ ഒരു റെയില്‍വെ സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്നു അതു വഴി വിമാനത്താവളം വഴി വരുന്ന എലാ യാത്രക്കാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന്പ റഞ്ഞിരുന്നെങ്കിലും ഇനിയും ഒന്നും നടന്നില്ല. 

എങ്ങും മരണം വിതറുന്ന ആളില്ലാ റയില്‍ ക്രോസും , മഴ പെയ്താല്‍ മുങ്ങുന്ന ട്രാക്കും മാത്രം .

2011ല്‍ പ്രഖ്യാപിച്ച ഒ പി ഡി ഡയഗോണിസ്റ്റിക്ക് സെന്‍റര്‍ ഇതുവരെ ആയില്ല .  

നേമം കോച്ചു യാര്‍ഡ്‌ ഇതു വരെ നിലവില്‍ വന്നില്ല . 

വളരെക്കാലമായി നാം ആവശ്യപ്പെടുന്ന കേരള സോണ്‍ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പില്‍ വരുത്തിയപ്പോഴും കേരളത്തിനു ഇതു വരെയും പരിഗനയായില്ല .

വാഗണ്‍ ഫാക്ടറി ചേര്‍ത്തലയില്‍ ലാലുവിന്‍റെ ഔദാര്യം ഒന്നുമായില്ല.

പാതയിരട്ടിപ്പിക്കല്‍ ഒരു ദശകത്തിലെറെയായ്, ഇപ്പോഴും ഒച്ചിഴയുന്നത് പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.  

വാസ്തവത്തില്‍ ഒരു പ്രഖ്യാപനവും ഇവിടെ യാധര്ത്യമാവുന്നില്ല എന്നതാണ് വാസ്തവം.  എന്തിനേറെപ്പറയുന്നു നമുക്കിതുവരെ ഒരു റൂട്ട് മാപ്പ് പോലുമില്ല തന്നെ.  

കേരളത്തില്‍ നിന്നും എട്ടു മന്ത്രിമാര്‍ കേന്ദ്രംമന്ത്രിസഭയില്‍ ഇരിക്കുമ്പോഴാണ് നമുക്കീ ദുര്‍ഗതി നിരന്തരം അനുഭവിക്കേണ്ടി വരുന്നത്  അത്യന്തം ഖേദകരമാണ്...!!!


ഉത്തരേന്ത്യന്‍ ലോബിയില്‍ നാമിനിയും ഇശ്ച ശക്തി കൈവിടാതെ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആര്‍ജ്ജവം കാണിക്കേണ്ടിയിരിക്കുന്നു .  തൊട്ടതിനും തുടച്ച്ചതിനുമൊക്കെ ബഹുജന സമരം ചെയ്യുന്ന നമ്മുടെ ജന സേവ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തു കൊണ്ട്കൊ ഈ അനീതിക്കെതിരെ, ഒരു ബഹുജന സമരം കേന്ദ്രത്തിന്നെതിരെ , ബന്ടപ്പെട്ടവര്‍ക്കെതിരെ അവരുടെ കണ്ണു തുറപ്പിക്കാന്‍ സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....?

ബാപ്പു തേഞ്ഞിപ്പലം 

Tuesday, February 11, 2014

ഘനശ്യാമ മേഘമേ...!!!

ഘനശ്യാമ മേഘമേ..!

ഘനശ്യാമ മേഘമേ 
വരിക നീയെന്‍റെ 
ജീവന്‍റെയറകളി-
ലൂര്‍ന്നുപോമൊരു 
ജലകണികയായ്...!!!

പെയ്തിറങ്ങുക 
വേഗമീ വിണ്ട 
മണ്ണിന്‍റെ വിരി -
മാറിലേയ്ക്കൊരു
ദാഹ തീര്‍ത്ഥമായ്...!!!

ബാപ്പു തേഞ്ഞിപ്പലം       

ശിഥില ചിന്തകള്‍ :


ആസ്വാദനം ഒരു കലയാണ്‌...!

നമുക്ക് സഹജീവികളുടെ ദുഃഖങ്ങള്‍ അവരുടെ കിടപ്പറ രഹസ്യങ്ങള്‍ 
പോലെത്തന്നെ നന്നായി ആസ്വദിക്കാനാവും.  

അതു കൊണ്ടു തന്നെയല്ലോ കദനം നിറയും കിടപ്പറ രഹസ്യങ്ങള്‍ നമ്മുടെ സ്വീകരണ മുറികളില്‍ ചാനലുകള്‍ നിറയെ സീരിയലുകളായും റിയാലിറ്റി ഷോകളായും നമ്മുടെ വീട്ടമ്മമാര്‍ നമുക്ക് മുന്നില്‍ വിളമ്പുന്നതും.... 

അതുകണ്ടു നമ്മുടെ നാരിമാര്‍ കരയുന്നതും, ചാനലുകാര്‍ പരസ്യം നല്‍കി അവരുടെ കീശ വീര്‍പ്പിക്കുന്നതും.  കുത്തകക്കാര്‍ ഒന്നിനും കൊള്ളാത്ത അവരുടെ ഉത്പന്നങ്ങള്‍ നമ്മുടെ നാരിമാര്‍ക്ക് മുഖം ചുവപ്പിക്കാന്‍ വിറ്റഴിക്കുന്നതും ... 

ഒന്നോര്‍ത്താല്‍ ഹാ എത്ര എത്ര മനോഹരമീ കാഴ്ചകള്‍ ..!!!  

ബാപ്പു തേഞ്ഞിപ്പലം