Reading വിശുദ്ധ ഖുര്‍ആന്‍ :-
|
തന്‍റെ
മതാപ്പിതാക്കളെ സംബന്ധിച്ച് മനുഷ്യനോടു (നന്മ ചെയ്യാന്‍) നാം വസിയത്ത് (കല്‍പ്പിച്ചിരിക്കുന്നു)
ചെയ്തിരിക്കുന്നു…!
ഏറെ
പ്രയാസത്തോടെയാണ് അവന്‍റെ മാതാവ് അവനെ ഗര്‍ഭം ചുമന്നത്. രണ്ടു വര്‍ഷമാണ് അവന്‍റെ മുലയൂട്ടല്‍. എനിക്കും നിന്‍റെ മാതാപിതാക്കളോടും നന്ദി
കാണിക്കുക. എന്നിലേയ്ക്കാണ് നിന്‍റെ
മടക്കം...!
(വി. ഖു.
സൂറ, ലുഖ്മാന്‍ 31:14).
തന്നെയല്ലാതെ
മറ്റാരെയും ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും താങ്കളുടെ
നാഥന്‍ കല്‍പ്പിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ
നിന്റെയടുത്ത് വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചാല്‍
അവരോട് “ഛെ” എന്നു പോലും പറയരുത്.
അവരോടു പരുഷമായി സംസാരിക്കരുത്.
അവരോടു മാന്യമായ വാക്കുകള്‍ മാത്രം പറയുക. കാരുണ്യത്താലുള്ള വിനയത്തിന്‍റെ
ചിറകു നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. “എന്‍റെ നാഥാ” എന്നെയവര്‍ ചെറുപ്പത്തില്‍
പോറ്റിവളര്‍ത്തിയതു പോലെ അവരോടും നീ കരുണ കാണിക്കേണമേ ...!
(വി. ഖു.
സൂറ, ബനീ ഇസ്രാ ഈല്‍ 17:23,24).
|
No comments:
Post a Comment