"അശാന്തി തീരം"...!!!
എനിക്കു മുന്നിലൊരു
കടലിരമ്പുന്നു
എന്‍റെയാകാശം നിറയെ
ശവം തീനിപ്പക്ഷികള്‍
എനിക്കു ചുറ്റും
വട്ടമിട്ടു പറക്കുന്നു !
എനിക്കു പിറകിലൊരു
ആള്‍ ക്കൂട്ടം
ആര്‍പ്പു വിളിയുമായ്
അലറിയടുക്കുന്നു !
എനിക്കു താഴെ
കനലെരിയുമൊരു ഗര്‍ത്തം
എന്റെ രക്തത്തിന്നായ്
വാ പിളര്‍ക്കുന്നു !
അകലെ മരുഭൂമികളില്‍
എന്‍റെ സര്‍പ്പങ്ങള്‍
രാപ്പകലുകള്‍ ഭേദമന്യേ
പരസ്പരം ഇണ ചേരുന്നു !
അകലങ്ങളില്‍
അശാന്തി തന്‍ തീരം
ഒരു മരീചിക പോലെന്നെ
നിരന്തരം മാടി വിളിക്കുന്നു !
എങ്കിലും ...
ശാന്തി തന്‍ തീരം തേടി
അവിശ്രമം ഞാനെന്‍
യാത്ര തുടരുന്നു...!!!
ബാപ്പു തേഞ്ഞിപ്പലം
എന്‍റെയാകാശം നിറയെ
ശവം തീനിപ്പക്ഷികള്‍
എനിക്കു ചുറ്റും
വട്ടമിട്ടു പറക്കുന്നു !
എനിക്കു പിറകിലൊരു
ആള്‍ ക്കൂട്ടം
ആര്‍പ്പു വിളിയുമായ്
അലറിയടുക്കുന്നു !
എനിക്കു താഴെ
കനലെരിയുമൊരു ഗര്‍ത്തം
എന്റെ രക്തത്തിന്നായ്
വാ പിളര്‍ക്കുന്നു !
അകലെ മരുഭൂമികളില്‍
എന്‍റെ സര്‍പ്പങ്ങള്‍
രാപ്പകലുകള്‍ ഭേദമന്യേ
പരസ്പരം ഇണ ചേരുന്നു !
അകലങ്ങളില്‍
അശാന്തി തന്‍ തീരം
ഒരു മരീചിക പോലെന്നെ
നിരന്തരം മാടി വിളിക്കുന്നു !
എങ്കിലും ...
ശാന്തി തന്‍ തീരം തേടി
അവിശ്രമം ഞാനെന്‍
യാത്ര തുടരുന്നു...!!!
ബാപ്പു തേഞ്ഞിപ്പലം

No comments:
Post a Comment