നിലമ്പൂർ ആയിഷത്താത്തയുമൊത്ത് അല്പസമയം...!!!
ആരാരും കൂടെയില്ലാതെ ഏകയായി മിംസ് ഹോസ്പിറ്റലിന്റെ കവാടത്തിൽ നിന്നും വളരെ സൌമ്യയും നിസ്സഹായയയുമായി പടിയിറങ്ങിപ്പോകുന്ന ഒരാൾ...,
ഒരു സാധാരണയായ സ്ത്രീ. വേഷ ബൂഷാദികളില്ല, മുഖത്തു മിനുങ്ങുന്ന ച്ഛായങ്ങളില്ല, ആടയാഭരണങ്ങളോന്നുമില്ല, ഒപ്പം തോഴിമാരില്ല, നല്ല പരിചയമുള്ള മുഖം, വളരെ യാദൃശ്ചികമായാണ് നിലമ്പൂര്‍ ആയിഷ ത്താത്തയെ കാണാനിടയായത്...!
...
പരിചയപ്പെട്ടപ്പോൾ ആ മുഖത്തു ഒട്ടും അപരിചിതത്വം തോന്നിയില്ല. ഒരുപാട് പരിചയമുള്ളോരാളെപ്പോലെ തോന്നിയ ധന്യമായ നിമിഷങ്ങൾ...!
അമ്പതുകളുടെ തുടക്കത്തില്‍ ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്തു ജീവിത മാർഗ്ഗം തേടി നാടകത്തിലൂടെ തുടർന്ന് സിനി അഭിനയരംഗത്തെത്തിയ, ഇപ്പോൾ ഒരുപാട് ഷോര്ട്ട് ഫിലിമിലൂടെ നമ്മെ ചിരിപ്പിക്കൂന്ന ചിന്തിപ്പിക്കുന്ന മികച്ച അഭിനയ കാഴ്ചകൾ നമുക്ക് സമ്മാനിച്ച ഒട്ടനവദി അവാർഡുകൾ വാരിക്കൂട്ടി, ഒടുവിൽ ഒരു ജീവിത കാല അഭിനയ സപര്യക്ക് കിട്ടിയ സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവിൽ തിളങ്ങി നിൽക്കുന്ന നിലമ്പൂര്‍ അയിഷ ത്താത്തയെയുമൊത്ത് അല്പസമയം പങ്കുവെയ്ക്കാൻ എനിക്ക് ഈ അവധിദിനത്തിൽ ഭാഗ്യമുണ്ടായി...!
ആയിഷത്താത്ത്യ്ക്ക് എല്ലാ വിധ ആയുരാരോഗ്യ സൌഖ്യങ്ങളും നേരുന്നു. സ്നേഹാശംസകളോടെ...!!!
ബാപ്പു കെ. തേഞ്ഞിപ്പലം
ഫോട്ടോ, ക്ലിക്ക് കടപ്പാട് :
എഫ് ബി അക്കൌണ്ടില്ലാത്ത പ്രയപ്പെട്ട കോയക്കാക്കക്ക് heart emoticon

No comments:
Post a Comment