Wednesday, May 21, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

"സ്കൂള്‍ - പഠനനിലവാരം പരിശോധിക്കുന്നതിന്നു പതിവുപോലെ എ ഇ ഒ നാളെ നമ്മുടെ സ്കൂള്‍ സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്",

എല്ലാവരും യൂണിഫോം നന്നായി ധരിച്ചിരിക്കണം". "അദ്ദേഹം നിങ്ങളോട് പാഠട്യേതര വിഷയങ്ങളെക്കുറിച്ച് ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിച്ചേയ്ക്കാം, ആരും തര്‍ക്കുത്തരം പറയരുത്"

എന്നു ക്ളാസദ്ധ്യാപകന്‍ പറഞ്ഞുകേട്ട്, പിറ്റേന്ന് ഉറക്കച്ചടവുമായി ക്ളാസ്സില്‍ കാല്‍മുട്ട് വിറച്ച് , എന്ത്വായിരിക്കും അദ്ദേഹം ചോദിക്കുക എന്നറിയാതെ പകച്ചു നില്ക്കുമ്പോള്‍ മുമ്പില്‍ ചെറു പുഞ്ചിരിയുമായി സൌമ്യനായി പ്രത്യക്ഷപ്പെട്ട, പ്രിയ അദ്ധ്യാപകന്‍...,

അന്ത:വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ തന്റ പ്രവര്‍ത്തന മേഘലയില്‍ നിരന്തരം ശബ്ദമുയര്‍ത്തിയ നാട്ടിലെ ഒട്ടേറെ സാംസ്ക്കാരിക സംഘടനകള്‍ക്ക് നേതൃത്വം നല്കിയിരുന്ന, പ്രത്യേകിച്ച് യുവാക്കള്‍ക്ക്യു പ്രചോദനമായിരുന്ന, വഴികാട്ടിയായിരുന്ന, എപ്പോഴും ലളിതമായി ശുഭ്ര വസ്ത്രം മാത്രം ധരിച്ചിരുന്ന, (ഇന്ന് നമ്മോടോപ്പമില്ലാത്ത), നാട്ടുകാര്‍ സ്നേഹ പൂര്‍വ്വം കെ. ടി മാഷ്‌ എന്നു വിളിച്ചിരുന്ന, പ്രിയ എ ഇ ഒ കണ്ണച്ചംതൊടി മുഹമ്മത് കുട്ടി മാഷിനു...!!!

മലയാള കവിതയുടെ, കഥാ സാഹിത്യത്തിന്റ, വായനയുടെ മാസ്മരിക ലോകത്തേയ്ക്ക് കവിതയിലൂടെ, കഥയിലൂടെ, പുരാണ ഇതിഹാസങ്ങളിലൂടെ സ്കൂള്‍ ലൈബ്രറിയിലൂടെ എന്നെ കൂട്ടിക്കൊണ്ടു പോയ കോട്ടയത്തുനിന്നും ഞങ്ങളുടെ നാട്ടില്‍ തന്റ ജീവിത കാലം മുഴുവനും സേവനമനുഷ്ടിച്ച, കാല യവനികക്കുള്ളില്‍ മറഞ്ഞ പ്രിയ രാജപ്പന്‍ മാഷിനു...!!!

ഒരു കാലത്ത് വേങ്ങര വിദ്യാഭ്യാസ ജില്ലാ തല സ്കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി ഞങ്ങളുടെ സ്കൂളിനു (തേഞ്ഞിപ്പലം ജി യു പി സ്കൂള്‍) 
വേങ്ങര-കോഴിച്ചിന എം എസ് പി ഗ്രൗണ്ടില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൈകളില്‍ വലിയ കപ്പുമേന്തി പെരുമഴയില്‍ റോഡിലൂടെ ആര്‍പ്പു വിളിച്ചു വന്നിരുന്ന കുട്ടികളുടെ ആഹ്ലാദ പ്രകടനം, (അദ്ദേഹത്തിനു ശേഷം പിന്നീട് ഇതു വരെ കാണാന്‍ സാധിക്കാത്ത വിജയാഹ്ലാദ പ്രകടനം)...!!!

കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന, ഒരിക്കലും അറിയാതെ പോകുമായിരുന്ന കുട്ടികളിലെ കായികവും മാനസികവുമായ കഴിവുകളെ ഉണര്‍ത്തി പ്രോത്സാഹനം നല്‍കി പരിമിതമായ സൌകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന, സ്കൂള്‍ അങ്കണത്തിലും റോഡുകളിലും വെച്ച് നിരന്തരം പരിശീലിപ്പിച്ചു, ഞങ്ങളുടെ സ്കൂളിന്റ തന്നെ അഭിമാനമായിത്തീര്‍ന്ന, ഒരേ സമയം അച്ചടക്കത്തിന്റ കാര്യത്തില്‍ കുട്ടികളുടെ പേടി സ്വപ്നവും ഒപ്പം നര്‍മ്മ രസത്തിന്റ നിറകുടവുമായിരുന്ന..,

(ഞാനോര്‍ക്കുന്നു, ഒരിക്കല്‍ വിശാലമായ എം എസ് പി ഗ്രൗണ്ടില്‍ ചാറ്റല്‍ മഴയില്‍ തിരക്കേറിയ മത്സരങ്ങള്‍ക്കിടയില്‍, വിശന്നു വലഞ്ഞ ഞങ്ങളില്‍ കുറച്ചു പേര്‍ പട്ടാളക്കാരുടെ അടുക്കളയില്‍ കയറി അവര്‍ നല്‍കിയ കരിഞ്ഞ ചപ്പാത്തിയും ബാജിയും കഴിച്ചു വരുന്നത് കണ്ടു, ഭയചകിതരായ ഞങ്ങളോട് "ഇതിവിടെയാ കിട്ട്യേ" എന്നു സ്വന്തം വയര്‍ തടവി ചോദിച്ച ഞങ്ങളെ ചിരിപ്പിച്ചു കളഞ്ഞ, അദ്ധ്യാപകര്‍ക്കുള്ള നടത്തത്തില്‍ എന്നും ഒന്നാമനായിരുന്ന (ഇന്ന് നമ്മോടൊപ്പമില്ലാത്ത), തിരുവനന്തപുരത്തുകാരനായിരുന്ന പ്രിയ സദാനന്ദന്‍ മാഷിനു...!!!

സമര്‍പ്പിക്കുന്നൂ ഞാനീ എന്‍റെ എളിയ കവിതാ സമാഹാരം "പോക്കുവെയില്‍"....!!! 

തുടരും ......


ബാപ്പു തേഞ്ഞിപ്പലം

Tuesday, May 20, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

അറബി ആദ്യാക്ഷരങ്ങള്‍ ആദ്യമായി ഉരുവിട്ട് പഠിപ്പിച്ച, ഇന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ ജീവിച്ചിരിക്കുന്നവരില്‍ വളരെ പ്രായമുള്ള, “ജീവിത വഴിയില്‍ നൂറു വര്‍ഷങ്ങള്‍” പിന്നിട്ട ലളിതവും അതി സൂക്ഷമാവുമായ ജീവിത ശൈലി കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായ, ഇപ്പോഴും മുടങ്ങാതെ ദിനപത്രവും ഖുര്‍ആ്നും പാരായണം ചെയ്യുന്ന, തന്റ നിസ്വാര്‍ത്ഥമായ ജീവിത സപര്യയിലൂടെ, മദ്രസാദ്ധ്യാപനത്തിലൂടെ നാട്ടുകാരില്‍ ഒട്ടുമിക്കവരുടെയും പ്രിയ ഗുരുനാഥനുമായ എന്റ പ്രിയ ഉസ്താദ് കെ. വി. മുഹമ്മത് മുല്ലാക്കക്ക്....!!!

സ്കൂളില്‍ അറബി പദ്യം മനോഹരമായി ചൊല്ലിതന്നിരുന്ന, (ഇനി പറയുന്നവരാരും ഇന്ന് ജീവിച്ചിരിപ്പില്ല) പാറാം തൊടി മുഹമ്മത് മൌലവിക്ക്, കണക്കിന്റ വഴികളില്‍, മഹാ ഋണ ധന ഗണിതത്തിലേയ്ക്കുള്ള ലളിത മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ച കൊര്‍ണൂലിയ ടീച്ചര്‍ക്ക് , പത്തനംതിട്ടയില്‍ നിന്നും വന്നു ഞങളുടെ ഗ്രാമത്തില്‍ അധ്യാപനത്തിന്റ വഴിയില്‍ ഒരു ജീവിതകാലം മുഴുവനും ഞങ്ങളോടൊത്തു പങ്കുവെച്ച, സുമുഖനും രസികനുമായിരുന്ന പ്രിയ സണ്ണി മാഷിനു....!!!

മലയാളത്തിന്റ ആദ്യാക്ഷരങ്ങള്‍ ഉച്ചത്തില്‍ ചൊല്ലാനും എഴുതാനും പഠിപ്പിച്ച നാടിന്‍റെ വികസന സേവന പാതയില്‍ അഹോരാത്രം പ്രായത്തെ വെല്ലുന്ന ഉത്സാഹം കൊണ്ടും, വശ്യമായ തന്‍റെ ചിരിയുമായി കുശലാന്വേഷണങ്ങള്‍ കൊണ്ടും, നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന പ്രിയ മുത്തു ടീച്ചര്‍ക്ക് ,  


കൂതൂഹലം നിറഞ്ഞ സയന്സിിന്റ, ഈ മഹാ പ്രപഞ്ചത്തിന്റ വിസ്മയ ലോകത്തേയ്ക്ക് രഹസ്യ കലവരയിലേയ്ക്ക് , അന്വേഷണപരമായ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്നു എന്നെ കൈ പിടിച്ചു കൂട്ടികൊണ്ട് പോയ, പാണമ്പ്രയില്‍ നിന്നും എന്നും കിലോമീറ്ററുകള്‍ താണ്ടി കാല്നാടയായി അതിരാവിലെ കൃത്യനിഷ്ടയുടെ, ഒന്നാം ബെല്ലിനു മുമ്പ് തന്നെ സ്കൂള്‍ അങ്കണത്തില്‍ എത്തിയിരുന്ന, (അപ്പോഴും സ്കൂള്‍ മുറ്റത്ത് തന്നെയുള്ള ഞാന്‍ എത്തുന്നതേയുണ്ടായിരുന്നുള്ളൂ) ആരാധ്യനായ പ്രിയ അദ്ധ്യാപകന്‍ ആച്ച പറമ്പില്‍, എ പി, അബ്ദുറഹിമാന്‍ മാഷിനു...സമര്‍പ്പിക്കുന്നൂ ഞാനീ എന്‍റെ എളിയ കവിതാ സമാഹാരം "പോക്കുവെയില്‍"....!!! 

തുടരും ......

ബാപ്പു തേഞ്ഞിപ്പലം

Sunday, May 18, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

മൂന്നാം തരം 'ബി' യിലെ ജനലിന്നരികിലിരുന്ന്‍ പുറത്തു സ്കൂളിന്നരികിലെ ചെമ്മണ്‍ നാട്ടു പാതയിലൂടെ, സാമൂഹ്യ അനീതിക്കെതിരെ കാല്‍ നടയായ് ജാഥ പോയവരുടെ ആവേശഭരിതമായ മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടനായി കേവലം ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ , അവര്‍ വിളിച്ച ധീര മുദ്രാവാക്യങ്ങള്‍ ഏറ്റുപാടി ക്ളാസ്സ് മുറിയില്‍ നിന്നും ജാഥ പോയവരുടെ പിറകെ ഇറങ്ങിയോടി...?   

അന്നാദ്യമായി അച്ചടക്കലംഘനത്തിന്  എന്‍റെ വലം കയ്യില്‍ നേര്‍ത്ത ചൂരല്‍ കൊണ്ട് കനത്ത പ്രഹരമേല്‍പ്പിച്ചു, ഉള്ളംകൈ പൊട്ടി ചോരയൊലിച്ച്ചിട്ടും വക വയ്ക്കാതെ ഏതോ ഒരുള്‍ പ്രേരണയാല്‍ വീണ്ടും മുദ്രാവാക്യം വിളിച്ച എന്നിലെ സാമൂഹ്യവബോധത്തെ കണ്ടറിഞ്ഞ സാമൂഹ്യ പാഠത്തിന്റെ ബാല പാഠം ഉരുവിട്ട് തന്നു കാല യവനികക്കുള്ളില്‍ മറഞ്ഞ പ്രിയപ്പെട്ട മനമുറ്റത്തു പടിഞ്ഞാറെപുരയ്ക്കല്‍, എം പി ലീല ടീച്ചര്‍ക്ക് ...!!!     

തുടരും ......

ബാപ്പു തേഞ്ഞിപ്പലം

Wednesday, May 14, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

ഒരു മഴ പെയ്താല്‍ 
ചോര്‍ന്നൊലിക്കുമായിരുന്ന, 

നിറയെ നെല്ലിക്ക പൊഴിക്കുന്ന 
രണ്ടു നെല്ലിമരങ്ങള്‍ക്കിടയിലെ, 

നീണ്ട സ്കൂള്‍ വരാന്തയിലൂടെ 
കാറ്റിന്‍റെ ശക്തിയില്‍,  

നീണ്ട ഹാളില്‍ ബെഞ്ചുകള്‍ കൊണ്ട് 
അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന, 

കുടുസ്സു ക്ളാസ്സുമുറികളുടെ 
അകത്തേയ്ക്ക് ആഞ്ഞു പെയ്യുന്ന, 

മഴയുടെ ആരവങ്ങള്‍ക്കിടയിലും 
ഞാനിന്നും ഓര്‍ക്കുന്ന, മനസ്സില്‍, 

താലോലിക്കുന്ന ശ്രുതി ശ്രവണ-
മനോഹരമായ ഒരു പാട്ടുണ്ട് ...!!!

"പത്മതീര്ത്ഥ കരയില്‍ 
ഒരു പച്ചില മാളികക്കാട്, 
പച്ചിലമാളികക്കാട്ടില്‍ 
ഒരു പിച്ചകപ്പൂമാരക്കൊമ്പ്”  
പിച്ചകപൂമരകൊമ്പില്‍ 
രണ്ടു ചിത്തിരമാസ കിളികള്‍ " 

http://www.youtube.com/watch?v=zM2Jfbur6dY

എന്നു ഇടവേളകളില്‍ പാടി 
എന്നെ പാട്ടിന്‍റെ പാലാഴിയില്‍, 

പിച്ചവെച്ചു നടക്കാന്‍ പഠിപ്പിച്ച
പത്മതീര്‍ത്ഥത്തില്‍, 

ഇതള്‍ വിരിഞ്ഞു നില്‍ക്കും 
താമരപ്പൂ പോലെ അതി- 

മനോഹരിയായിരുന്ന 
ശ്രീമതി പത്മിനി ടീച്ചര്‍ക്ക്.......!!! 

തുടരും ......

ബാപ്പു തേഞ്ഞിപ്പലം




Monday, May 12, 2014

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

പിന്നെ, എന്നെ സ്നേഹത്തിലുപരി സഹിച്ച എന്‍റെ സഹോദരി സഹോദരന്മാര്‍ക്ക് , 

എന്നിലെ സാമൂഹ്യവബോധത്തിന്‍റെ സംഘാടകന്, പ്രൊഫഷനല്‍ വഴിയില്‍ ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്‍റെ ആദ്യ ബാല പാഠം തന്‍റെ കൊച്ചു പലചരക്ക് കടയില്‍ വെച്ചു എന്നെ പഠിപ്പിച്ച, മരിച്ചുപോയ എന്‍റെ സേനഹ നിധിയായിരുന്ന പ്രിയ ഉപ്പാപ്പ പാലശ്ശേരി  അത്തന്‍ കുട്ടിക്ക്.., 

വ്യാപാര വഴിയില്‍ എനിക്ക് വഴികാട്ടിയായി, സാമൂഹ്യ സേവന രംഗത്തു തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച  ഇപ്പോഴും ഞാന്‍ ഉപ്പയുടെ സ്ഥാനത്ത് നോക്കികാണുന്ന എന്നെ സ്നേഹിച്ച ബാല്യത്തില്‍ എനിക്ക് കൂട്ടായ എന്‍റെ പ്രിയപ്പെട്ട എളാപ്പ കേലസ്സംതൊടി , കെ . ടി . സിദ്ധീഖ് ഹാജിക്ക്..., 
  
ഞാനിഷ്ടപ്പെട്ട എന്നെ പഠിപ്പിക്കാത്ത എന്‍റെ നാട്ടുകാരെയും കാരണവന്മാരെയും പഠിപ്പിച്ച ഞാനേറെ സ്നേഹിച്ചിരുന്ന, എനിക്ക് മുന്നില്‍ അറിവിന്‍റെ, വായനയുടെ ലോകത്തേയ്ക്ക് വാതായനങ്ങള്‍ തുറന്നിട്ട, "വിദ്യപ്രകാശിനി വായനശാല"യില്‍ ഞാന്‍ പുസ്തകം വായിച്ചിരിക്കുമ്പോള്‍ , മുഖത്തു വിരല്‍ ചൂണ്ടിക്കൊണ്ട്  ...,

“എടൊ, തനിക്കറിയ്യോ, ഈ അലമാറി ഒരു കാലത്ത് എന്റെേ വീട്ടു മുറ്റത്തെ, എനിക്ക് മതിയോളം മാമ്പഴം തന്നിരുന്ന വന്‍ മാവായിരുന്നു”..., 

എന്നു പുസ്തകങ്ങള്‍ അടുക്കി വെച്ച അലമാറി ചൂണ്ടിക്കൊണ്ട്, എല്ലാം അന്യമാവുന്ന വാര്ദ്ധക്യത്തില്‍ തെല്ലധികാരത്തോടെ എന്നോട് പറഞ്ഞിരുന്ന "വിദ്യപ്രകാശിനി വായനശാല"യുടെ സ്ഥാപകനും, ഒട്ടേറെ പാതകള്‍ പണിതു ഞങ്ങളുടെ ഗ്രാമ ഇടവഴികളെ സഞ്ചാര യോഗ്യമാക്കിയ, ഞങ്ങളുടെ ഗ്രാമത്ത് വദ്യുതി വെളിച്ചത്തിന്റെ പ്രഭ ചൊരിയാന്‍ പ്രയത്നിച്ച, ഗ്രാമ വാസികളുടെ ആരോഗ്യ സംരക്ഷണത്തിനു ഗവ:ആയൂര്‍വേദ ആതുരാലയം വരുന്നതിനു നിദാനമായി അഹോരാത്രം നിസ്വാര്‍ത്ഥ സേവനമനുഷ്ടിച്ച ..., 

എന്‍റെ ആദ്യ കവിതകള്‍ മാതൃഭൂമി, ചന്ദ്രിക ആഴ്ച്ചപ്പതിപ്പുകള്ക്ക് അയച്ചുകൊടുക്കാന്‍ സഹായകമായി വര്ത്തിരച്ച ഞങളുടെ ഗ്രാമത്തിലെ ആദ്യ തപാലാപ്പിസ് കൊണ്ട് വന്ന, ഞാന്‍ ബഹുമാനിച്ചിരുന്ന എന്‍റെ മനസ്സില്‍ ഭയഭാക്ത്യാദര പൂര്‍വ്വം ഞാന്‍ ഏറെ സ്നേഹിച്ചിരുന്ന യശശ്ശരീരനായ ശ്രീ മുല്ലശ്ശേരി കുട്ടികൃഷ്ണന്‍ മാഷിന്..., 

അദ്ദേഹത്തിനൊപ്പം നാടിന്‍റെ പൊതു സമൂഹത്തിന്‍റെ നന്മയുടെ വഴിയില്‍ സഹ സഞ്ചാരികളായിരുന്ന (ഇവരാരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല), ഇല്ലത്തെ ശ്രീ മൂസത് മാഷിന്, നെച്ചിനാത്തില്‍ ശ്രീ വാസു മാഷിന്, ഞങ്ങള്‍ സ്നേഹപൂര്‍വ്വം കുഞ്ഞു മോന്‍ക്ക എന്നു വിളിക്കുന്ന ബഹു. ടി പി അഹമ്മതിന്ന്, പൊറ്റയില്‍ മൊയ്തീന്‍ ഹാജിക്ക് , കൊള ത്തോട്ടെ ടി പി മുഹമ്മത് ഹാജിക്ക് , നാട്ടുകാര്‍ സ്നേഹപൂര്‍വ്വം ചിന്നന്‍ നായര്‍ എന്നു വിളിച്ചിരുന്ന അരീപ്പാറയിലെ സഖാവ് ശ്രീ കൃഷ്ണനുണ്ണി നായര്‍ക്ക് , സഖാവ്  പോറോളി ആലിക്കുട്ടി സാഹിബിന് , കോമുകുട്ടി മാഷിന് , എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു ഞാനീ കവിതാ സമാഹാരം "പോക്കുവെയില്‍ " ...!!!  

തുടരും ......

ബാപ്പു തേഞ്ഞിപ്പലം


സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!

തമിള്‍നാട്ടിലെ വിജനമായ ഒരു ഉള്‍ഗ്രാമ വീഥിയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ നൈവേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ ജോലിയുണ്ടായിരുന്ന ഉപ്പയുടെ കൂടെ ഒന്നിച്ചു താമസിച്ചിരുന്ന കുടുംബം.

മക്കള്‍ മാതൃഭാഷയായ മലയാളം പഠിക്കണം, മലയാളികളായി വളരണം എന്ന ഉമ്മയുടെ ഒറ്റ ആഗ്രഹത്താല്‍ പ്രവാസം വിട്ടു നാട്ടിലേയ്ക്ക് ചേക്കേറിയ, എന്നിലെ കവിതയ്ക്ക് അറിഞ്ഞോ അറിയാതെയോ കൈത്താങ്ങായ ഞാന്‍ സ്നേഹിച്ചു വേദനിപ്പിച്ച, എന്നെ അതിരറ്റു സ്നേഹിച്ച പ്രിയപ്പെട്ട എന്റെു ഉപ്പയ്ക്കും ഉമ്മയ്ക്കും സമര്‍പ്പിക്കുന്നു ഞാനീ “പോക്കു വെയില്‍” കവിതാ സമാഹാരം...!!!

തുടരും ......


ബാപ്പു തേഞ്ഞിപ്പലം



Saturday, May 10, 2014

ജീവിതം മുറിഞ്ഞവന്റെ് നൊമ്പരം ...!!!

ജീവിതം മുറിഞ്ഞവന്റെ് നൊമ്പരം ...!!! 

പ്രിയ സുഹൃത്തെ, 

നന്മ മാത്രം ആഘോഷിക്കുന്ന കാലത്തിലേയ്ക്കുള്ള യാത്രയിലാണ് പുതുകവിത .  മുന്നോട്ടേയ്ക്ക്  ഒരുപാട് ബാക്കിയുണ്ട് .  

എങ്കിലും തിരകള്‍ ആഞ്ഞടിച്ചേയ്ക്കാം, വഴുതാതെ , വീഴാതെ , പോക്കുവെയിലില്‍ പ്രണയത്തിന്‍റെയും പ്രവാസത്തിന്റെയും ജീവിതത്തിന്റെയും കനലുകള്‍ നിറയ്ക്കുക .

സ്നേഹമാണഖിലസാരമൂഴിയില്‍ എന്നാ ആശാന്‍ വാക്കിന്‍റെ കാവലോടെ പ്രിയ ബാപ്പൂ പോക്കുവേയിലിനു മഴയാശംസകള്‍ നേരുന്നു ...!!!

കവിതാ സമാഹാരം : പോക്കുവെയില്‍ 
അവതാരിക : പി . ആര്‍ . രതീഷ്‌ 

കുറിപ്പ് : എന്റെെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....