Friday, May 9, 2014

ജീവിതം മുറിഞ്ഞവന്റെ് നൊമ്പരം ...!!! 

നേരു പുലരുമെന്ന ആത്മവിശ്വാസത്തില്‍ വിളക്കു വെയ്ക്കാനാണ് ഈ കവിക്ക് ജീവിതം. 
ജാതി-മത-രാഷ്ട്രീയ-ഭ്രാന്തന്മാര്‍ ആര്‍ത്തുല്ലസിക്കുന്ന കാലത്താണ് ബാപ്പു കവിതയെഴുതുന്നത്...!!!  

പ്രണയത്തിന്നും കവിതയ്ക്കും പുതിയൊരു കാലം വരുമെന്ന പ്രത്യാശയാണ് ഈ കവിയെ മുന്നോട്ടു നയിക്കുന്നത് .  ഒരു പക്ഷെ മലയാള സാഹിത്യത്തില്‍ അനാഥരാക്കപ്പെട്ട ഒരുപാട് ജീവിതങ്ങളുണ്ടാകും...!!!  

ബാപ്പുവിന്റെ കവിതകള്‍ പട്ടിണി കിടന്നവന്റെ വേദനയും നന്മയുടെ പുതിയ കാലവും സ്വപ്നം കാണുന്നവന്റെ ഹൃദയച്ചുരുക്കമാണ്...!!!  
  
കവിതാ സമാഹാരം : പോക്കുവെയില്‍ 
അവതാരിക : പി . ആര്‍ . രതീഷ്‌ 

കുറിപ്പ് : എന്റെെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....

Thursday, May 8, 2014

ജീവിതം മുറിഞ്ഞവന്‍റെ നൊമ്പരം...!!!

ബാല്യം ചിലര്‍ക്ക് കൌതുകമുള്ള ഓര്‍മ്മയായിരിക്കാം .  ഏറെപ്പേര്‍ക്കും വിഷബാധയേറ്റ വേദനയായിരിക്കാം .  ബാപ്പുവിന്റെ ബാല്യവും അങ്ങേയറ്റത്തെ വിഷാദത്തില്‍ പൂത്ത ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞതാണ്‌ ...!!!

ഏതു സമ്പന്നതയുടെ പിന്നിലും മുറിവേറ്റ ചിരിയുടെ ഉണങ്ങാത്ത മുറിവുകളുണ്ടെന്ന്‍ ബാപ്പുവിന്റെ കവിതകള്‍ സാക്ഷിയാകുന്നു എന്നത് തന്നെയാണ് മറ്റു കവിതകളില്‍ നിന്നും പ്രവാസിയായ ഈ കവിയെ വിത്യസ്തനാക്കുന്നത്...!!!  

അവകാശികളില്ലാത്ത ജഡത്തിന്നു വേണ്ടി കരയാന്‍ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവും, ഒക്കത്തിരുന്ന്‍ കരഞ്ഞു തളര്‍ന്നവന്റെ ആത്മ പ്രകാശനവുമാണ് ബാപ്പുവിന്റെ കവിതകള്‍ ...!!!
 
കവിതാ സമാഹാരം : പോക്കുവെയില്‍
അവതാരിക : പി . ആര്‍ . രതീഷ്‌

കുറിപ്പ് : എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....




Wednesday, May 7, 2014

ജീവിതം മുറിഞ്ഞവന്‍റെ നൊമ്പരം ...!!! 

നവോത്ഥാനം കൊണ്ട് വന്ന നന്മകളോക്കെയും നാശത്തിന്‍റെ ആഴങ്ങളിലേയ്ക്ക് ഒലിച്ചു പോകുമ്പോഴും കരുതലായും കാവലായും ഞങ്ങളിവിടെയുണ്ടെന്ന്‍ ഓര്‍മ്മപ്പെടുത്തുന്നവരുടെ മുന്നണിയിലാണ് ബാപ്പുവിന്റെ സ്ഥാനം .  

ക്ഷണികമാണെന്ന തിരിച്ചറിവിന്റെ തീഷ്ണതയുള്ളവന്‍ ജീവിതത്തെ സ്നേഹിക്കുന്നു .  അവന്ന് വേദനയറിയുവാനും നാടിന്‍റെ നിലവിളി കേള്‍ക്കാനും കഴിയും.  ബാപ്പുവിന്റെ ജീവിതലോകം നാടു വിട്ടവന്റെ വ്യഥകളാല്‍ രൂപം കൊണ്ടതാണ് .  

സ്വന്തം മണ്ണിന്‍റെ ഗന്ധം ഓര്‍മ്മയില്‍ പേറുന്നതു കൊണ്ടാവാം ഓരോ പ്രവാസിയും ഭാഷയെ തീവ്രമായി സ്നേഹിക്കുന്നത് ...!!!
     
കവിതാ സമാഹാരം : പോക്കുവെയില്‍ 
അവതാരിക : പി . ആര്‍ . രതീഷ്‌ 

കുറിപ്പ് : എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....


Tuesday, May 6, 2014

ജീവിതം മുറിഞ്ഞവന്റെ നൊമ്പരം :-

ഒരിക്കലും
ഒരായുസ്സിലിനി
വരാനാരുമില്ലെന്നുറപ്പിച്ചു
തിരിച്ചുപോക്കിന്റെ യാത്ര
പാതി വഴിയില്‍ നീ
മുറിച്ചു കളഞ്ഞില്ലേ ....?

നീയറിയുക
നിന്‍റെയേകാന്ത മാത്രയില്‍
നീ കൂട്ടിയ നിറക്കൂട്ടുകളൊക്കെയും
എന്റെയാകാശ ചെരുവിലിന്നു
നിറം പകരാതെ പോയ
മഴവില്‍ സപ്ത വര്‍ണ്ണങ്ങള്‍ മാത്രം  

ഒരിക്കലും വരാത്ത എന്ന പദ പ്രയോഗം തന്നെ അത്രമേല്‍ കാത്തിരുന്ന ഒരാളുടെ നിലവിളികളാണ് .  കാത്തിരുന്നു മടുത്തവര്‍ക്കേ ജീവിതത്തിന്‍റെ വിലയറിയൂ .  ഞാന്‍ മാത്രമല്ല , നീ കൂടി ചേര്‍ന്നതാണ് ഈ ലോകമെന്നു ബാപ്പു ഉറക്കെ വിളിച്ചു പറയാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ് .  സ്നേഹ ശൂന്യതയാണ് പുതിയ ലോകത്തിന്‍റെ വലിയ ദാരിദ്ര്യം .  പ്രണയം പോലും സമ്പത്തിന്റെയും ജാതിയുടെയും ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു ...!!!

കവിതാ സമാഹാരം : പോക്കുവെയില്‍
അവതാരിക : പി . ആര്‍ . രതീഷ്‌

കുറിപ്പ് : എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....

Monday, May 5, 2014

ജീവിതം മുറിഞ്ഞവന്റെ നൊമ്പരം :-

മലയാള കവിത സമ്പന്നമായ കാലഘട്ടത്തിലൂടെ യാത്രയിലാണിപ്പോള്‍ .  ജീവതത്തിന്റെ എല്ലാ തിരക്കുകള്ക്കി ടയിലും ഉറങ്ങാത്ത ജാഗ്രതയുമായി സമൂഹത്തിനു കാവലിരിക്കുന്ന കുറേപ്പേര്‍ എന്നുമുണ്ടായിട്ടുണ്ട് .
കവിയും കാമുകനും ഉറങ്ങാതിരിക്കുമ്പോഴാണ് ജീവിതത്തെക്കുരിച്ചെഴുതിയ പുതിയ ദര്‍ശനങ്ങള്‍ രൂപപ്പെടുന്നത് .  ഉണങ്ങിയ മരത്തില്‍ നിറയെ പൂക്കളുണ്ടാകുന്നതും നദി മുകളിലേയ്ക്ക് യാത്ര തുടരുന്നതും കവിയുടെ ഭാവന മാത്രമല്ല .  പഴയതിലെയ്ക്കുള്ള ഓര്മ്മതപ്പെടുത്തല്‍ കൂടിയാണ് .

ഭാഷ മരിച്ചെന്നു വിലപിക്കുന്നവര്‍ മൌനത്തിന്റെ മാളത്തിലേയ്ക്ക് ഓടിയൊളിക്കുന്ന കാഴ്ചയാണിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത് . സാഹിത്യത്തില്‍ കവിതാ സാഹിത്യം വളരെ ശക്തമാണ്, ലോക കവിതയുടെ നിലവാരത്തിലേയ്ക്ക് അതിന്‍റെ ഗ്രാഫുയരുന്നത് സൂക്ഷ്മക്കാഴ്ചയില്‍ നമുക്ക് കാണാനാവും .
ശ്രീ ബാപ്പു തേഞ്ഞിപ്പലം എന്ന യുവകവിയും രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതും ജീവിതത്തിന്‍റെ നിറങ്ങള്‍ ചാലിച്ച കവിതകളെയാണ് ...!!!

കവിതാ സമാഹാരം : പോക്കുവെയില്‍അവതാരിക : പി . ആര്‍ . രതീഷ്‌

കുറിപ്പ് :  എന്‍റെ കവിതാ സമാഹാരത്തിനു ശ്രീ പി . ആര്‍ രതീഷ്‌ എഴുതിയ അവതാരികയില്‍ നിന്നും....


Saturday, February 15, 2014

പൊങ്കാലയ്ക്ക് പിറകിലെ ഐതീഹ്യം:-

 പ്രവാസരചനകള്‍ 

പൊങ്കാലയ്ക്ക് പിറകിലെ ഐതീഹ്യം:-

കുംഭ മാസത്തിലെ പൂരവും പൌര്‍ണ്ണമിയും ചേര്‍ന്ന നക്ഷത്ര നാളില്‍ പഞ്ച ഭൂതങ്ങളെ സാക്ഷിയാക്കി വ്രത ശുദ്ധിയോടെ പൊങ്കാലയടുപ്പില്‍ ഭക്തര്‍ അഗ്നി പകരുമ്പോള്‍ അനന്തപുരി യാഗശാലയാവും. 

രൌദ്ര ഭാവം പൂണ്ട പാണ്ഡ്യ രാജാവിനെ വധിച്ച കണ്ണകി ദേവിയുടെ വിജയം പൊങ്കാലയിട്ട് ദേവീ ഭക്തര്‍ ആഘോഷിക്കുന്നതായാണ് ഐതീഹ്യം. ക്ഷേത്രത്തിനു മുന്നിലെ പച്ച പ്പന്തലില്‍ കണ്ണകി ദേവി പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടിലൂടെ പാടി അവസാനിക്കുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരഭിക്കുകയായി.

എല്ലാത്തിനുമുപരി ഇത് അമ്മമാരുടെ (സ്ത്രീ) കൂട്ടായ്മയുടെ വിജയത്തിന്‍റെ എത്രകണ്ടാലും മതിവരാത്ത ഒരേ സമയം ഒരേ പോലെ അന്നം തിളച്ചുമറിയുമ്പോള്‍ പോങ്കാലക്കലങ്ങളില്‍ നിന്നുമുയരുന്ന പുകച്ചുരുള്‍ അന്തരീക്ഷത്തിലെയ്ക്കുയരുമ്പോള്‍ അനന്തപത്മനാഭന്റ അനന്തപുരിക്കിതൊരു മനോഹര ദൃശ്യം കൂടിയാണെന്ന് കൂടി പറയാം.

ആറ്റു കാലമ്മയ്ക്കു പൊങ്കാല
(തോറ്റംപാട്ടുപോലെ ഈണത്തില്‍ നീട്ടിചോല്ലുക)

ആറ്റു കാലമ്മയ്ക്കു പൊങ്കാല
ആയിരം കലവുമായ് പൊങ്കാല
ആറ്റു നോറ്റാണ്ടൊരു പൊങ്കാല
ആറ്റു കാലീലൊരു പൊങ്കാല

നാട്ടാര്ക്കും വീട്ടാര്ക്കും പൊങ്കാല
ആയിരം നോവിന്‍ മനസ്സായി
ആയിരം തിരിയുമായ് പൊങ്കാല
മോക്ഷ പ്രതീക്ഷയായ് പൊങ്കാല

പണ്ടാരടുപ്പില്ലൊരു പൊങ്കാല
അമൃത വാഹിനി പൊങ്കാല
അമൃത കാരിണി പൊങ്കാല
അമ്മമ്മാര്ക്കിന്നൊരു പൊങ്കാല
പെങ്ങന്മാര്ക്കിന്നൊരു പൊങ്കാല

കുട്ടിപ്പടായണി പൊങ്കാല
താലപ്പൊലി ചന്തം പൊങ്കാല
നാട്ടുകാര്ക്കുത്സവം പൊങ്കാല
പാപ ചുമടുമായ് പൊങ്കാല

തായേ കടാക്ഷം പൊങ്കാല
തായേ ശരണം പൊങ്കാല
തവ തൃപ്പാദങ്ങളില്‍ പൊങ്കാല

ആയിരം കലവുംതോളിലേന്തി
അന്തിയുറങ്ങാതെ പൊങ്കാല
ദേവീ നാമങ്ങള്‍ ചൊല്ലി കൊണ്ടേ
അമ്മേ, അദൃശ്യെ നിന്‍ പൊങ്കാല
അമ്മേ, ശരണം പൊങ്കാല
തായേ ശരണം പൊങ്കാല



ബാപ്പു തേഞ്ഞിപ്പലം




സ്മേര വദനം

"സ്മേര വദനം"

അടുപ്പെരിയുന്നു
അകതാരിലൊരു
കര കാണാക്കടല്‍
കനലെരിയുന്നു


കനലിനു മേലൊരു
കലം തിളയ്ക്കുന്നു
തവിയില്‍ പറക്കുന്നു 
കണ്ണീര്‍ തടാകം

കനലിനു ചുറ്റിലും
കാവലിരിക്കുന്നു
കറുത്ത കോലങ്ങള്‍  
വിശപ്പിന്‍ വിളികള്‍

കുഴിഞ്ഞ കണ്‍കളില്‍
കനല്‍ തെളിയുന്നു
കൈകളില്‍ കാസയും 
കാളിയ വയറും 
കരിയുംകിനാവും മാത്രം 

എങ്കിലും തായേ
ഞാനറിയുന്നു നിത്യവും 
നിന്‍ ത്യാഗ ചിത്തത്തി-
ലുതിരും സ്മേര വദനം
ആര്‍ദ്രമീ മിഴികള്‍
എത്ര മനോഹരം?

എങ്കിലും തായേ നിന്‍
നേരറിയുന്നു ഞാന്‍
നിറ നിലാവു പോല്‍
നിന്നാത്മ പ്രതീക്ഷകള്‍
പിന്നെയും ബാക്കി...!!!

ബാപ്പു തേഞ്ഞിപ്പലം