Saturday, February 15, 2014

സ്മേര വദനം

"സ്മേര വദനം"

അടുപ്പെരിയുന്നു
അകതാരിലൊരു
കര കാണാക്കടല്‍
കനലെരിയുന്നു


കനലിനു മേലൊരു
കലം തിളയ്ക്കുന്നു
തവിയില്‍ പറക്കുന്നു 
കണ്ണീര്‍ തടാകം

കനലിനു ചുറ്റിലും
കാവലിരിക്കുന്നു
കറുത്ത കോലങ്ങള്‍  
വിശപ്പിന്‍ വിളികള്‍

കുഴിഞ്ഞ കണ്‍കളില്‍
കനല്‍ തെളിയുന്നു
കൈകളില്‍ കാസയും 
കാളിയ വയറും 
കരിയുംകിനാവും മാത്രം 

എങ്കിലും തായേ
ഞാനറിയുന്നു നിത്യവും 
നിന്‍ ത്യാഗ ചിത്തത്തി-
ലുതിരും സ്മേര വദനം
ആര്‍ദ്രമീ മിഴികള്‍
എത്ര മനോഹരം?

എങ്കിലും തായേ നിന്‍
നേരറിയുന്നു ഞാന്‍
നിറ നിലാവു പോല്‍
നിന്നാത്മ പ്രതീക്ഷകള്‍
പിന്നെയും ബാക്കി...!!!

ബാപ്പു തേഞ്ഞിപ്പലം


No comments:

Post a Comment